ബെംഗളൂരു : കോവിഡിനുള്ള മരുന്നു നൽകാമെന്നു വിശ്വസിപ്പിച്ച്, വ്യാജ വെബ്സൈറ്റുകൾ വഴി നൂറുകണക്കിനാളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ 2 വിദേശികൾ ഉൾപ്പെടെ 4 പേർ അറസ്റ്റില്‍. കാനഡ സ്വദേശി കളായ എഡ്ബി ഹബർട്ട്(28), കോളിൻസ്(24), ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇവരെ സഹായിച്ച അസമിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരായ ബദരുൾ ഹസ്സൻ (24),ദീദറുൾ ആലോം(24) എന്നിവരെയാണ് ബനശങ്കരിയില്‍ അറസ്റ്റ് ചെയ്തത്. കോവിഡിനുള്ള മരുന്നിനു പുറമേ, വിദേശ വളർത്തുനായ്ക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങളും വിൽക്കാനുണ്ടെന്നു സാമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ആളുകളെ ആകർഷിച്ചിരുന്നത്. ഓൺ…
Read MoreMonth: July 2020
അഭിമാനിക്കാം”നമ്മബെംഗളൂരു”വിലെ യുവാക്കളെ ഓര്‍ത്ത്;ഈ കോവിഡ് കാലത്ത് സിവില്‍ പോലീസ് വാര്‍ഡന്‍ മാരകാന്‍ മുന്നോട്ട് വന്നത് 13000 അധികം പേര്‍.
ബെംഗളൂരു : നഗരത്തില്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അന്യ ദേശത്ത് നിന്ന് എത്തിയ നല്ലൊരു വിഭാഗം ആളുകള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള തിരക്കില്‍ ആണ് അതെ സമയം,ഇക്കാലത്തും നഗരത്തില്‍ ഉള്ള സേവന തല്പരായ യുവാക്കളെ വിസ്മരിക്കാന്‍ കഴിയില്ല. ലോക് ഡൌണ്‍ ഫലപ്രദമായി നടപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ ക്ഷണം സ്വീകരിച്ച് സിവിൽ പൊലീസ് വാർഡൻമാരാകാൻ മുന്നോട്ട് വന്നതുപതിമൂവായിരത്തിലേറെ പേർ. 13470 പേർ റജിസ്റ്റർ ചെയ്ത തായി അഡീഷനൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു. അലവൻസ് ഒന്നും ലഭിക്കില്ലെങ്കിലും സിവിൽ പൊലീസ്…
Read Moreബെസ്കോം ഹെൽപ്പ് ലൈനിൽ ജോലി ചെയ്യുന്ന 8 ജീവനക്കാർക്ക് കോവിഡ്; രണ്ട് ദിവസത്തേക്ക് ഹെൽപ്പ് ലൈൻ പ്രവർത്തിക്കില്ല.
ബെംഗളൂരു : നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നടത്തുന്ന ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി)മിൻ്റെ ഹെൽപ്പ് ലൈനായ 1912 വിൽ ജോലി ചെയ്യുന്ന 8 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഹെൽപ് ലൈൻ നമ്പർ പ്രവർത്തിക്കില്ല എന്ന് അധികൃതർ അറിയിച്ചു. Eight staff members of BESCOM’s 24*7 helpline 1912 have been tested positive as a reason helpline will not be functional for 48 hrs. ಬೆವಿಕಂ…
Read Moreറാപ്പിഡ് ആൻറിജൻ ടെസ്റ്റ് വാഹനം ഓടിത്തുടങ്ങി;കണ്ടെയിൻമെൻ്റ് സോണുകൾക്ക് മുൻഗണന.
ബെംഗളുരു : വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും കോവിഡ് പരിശോധന സാധ്യമായ റാപിഡ്ആന്റിജൻ പരിശോധന ഔദ്യോഗികമായി ബിബിഎംപി തുടക്കം കുറിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലും ചേരികളിലും പനി, ശ്വാസംമുട്ടൽഎന്നിവ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നതെന്നും മേയർ ഗൗതം കുമാർ പറഞ്ഞു. ലാബ് സൗകര്യമില്ലാതെ തന്നെ 30 മിനിറ്റിനകം പരിശോധനാഫലം ലഭിക്കുന്ന ഒരു ലക്ഷം ആന്റിജൻ കിറ്റുകൾ കഴിഞ്ഞയാഴ്ച സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിൽ 50000 എണ്ണം ബെംഗളുരുവിനു നീക്കിവച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി മൂവായിരത്തിലേറെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും ഇന്നലെയാണ് മേയർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കണ്ടെയിൻമെൻ്റ്…
Read Moreകോവിഡ് ചികിൽസയിലുള്ള ഭാര്യയെ ആശുപത്രിയുടെ പൂട്ട് പൊളിച്ച് “രക്ഷിച്ച്”യുവാവ്.
ബെംഗളുരു : കോവിഡ് ചികിത്സയിലായിരുന്ന ഭാര്യയെയും നവജാത ശിശുവിനെയും സർക്കാർ ആശുപത്രിിയുടെ പൂട്ട് പൊളിച്ച് കടത്തിക്കൊണ്ടു പോയി യുവാവ്. ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രസവത്തിനായി ബുധനാഴ്ചയാ ആണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞതോടെ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച്തായി ആശുപത്രി അധികൃതർഅറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവെന്റിലേറ്റർ ഒഴിവില്ല ; കോവിഡ് ബാധിച്ച ബി.ബി.എം.പിയുടെ ശുചീകരണത്തൊഴിലാളിയായ യുവതി മരിച്ചു.
ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ കീഴിലെ ശുചീകരണത്തൊഴിലാളി വെന്റിലേറ്റർ ലഭിക്കാത്തതിനാൽ ആശുപത്രിയിൽ മരണപെട്ടു. ബെൻസൺ ടൗൺ സ്വദേശിയായ ശില്പയാണ് അംബേദ്കർ മെഡിക്കൽ കോളേജിൽ മരിച്ചത്. 28 വയസായിരുന്നു. 22-ാം വാർഡിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ബെംഗളൂരു നഗരസഭ മുൻപ് ആദരിച്ചിരുന്നു. കോവിഡ് ബാധിച്ച് നാലുദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രോഗം കൂടിയതോടെ ഇവരെ വെന്റിലേറ്ററിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന്നു എങ്കിലും വെന്റിലേറ്ററുകൾ ഒഴിവില്ലാത്തതിനാൽ സാധാരണ വാർഡിലാണ് ശില്പയെ കിടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞു വെന്റിലേറ്റർ ഒഴിവാക്കുന്നതിന് മുൻപേ ശിൽപ…
Read Moreകര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരേ ദിവസം 4500 കടന്നു;ഇന്ന് മരണം 93; കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരേ ദിവസം 4500 കടന്നു;ഇന്ന് മരണം 93. ഇന്ന് വൈകുന്നേരം കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ:കെ.സുധാകര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കര്‍ണാടകയില്‍ 4537 പുതിയ കോവിഡ് കേസുകള്‍ ആണ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഉണ്ടായ 93 മരണങ്ങളില്‍ 49 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. സംസ്ഥാനത്ത് ആകെ കോവിഡ് 1240 ആയി. ബെംഗളൂരുവില്‍ ഇന്ന് 2125 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 1018 പേര്‍ രോഗ മുക്തി നേടി,നഗരത്തില്‍ 250…
Read Moreലോക്ക് ഡൗണിൽ ഇന്ദിര ക്യാന്റീനിൽ കച്ചവടത്തിൽ 30 ശതമാനം വർദ്ധനവ്
ബെംഗളൂരു: ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ഹോട്ടലുകളും ലഘു ഭക്ഷണ ശാലകളും തട്ട് കടകളുമെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ നഗര വാസികൾ ഭക്ഷണത്തിനായി ഇപ്പോൾ ആശ്രയിക്കുന്ന ഇന്ദിര ക്യാന്റീന്റെ കച്ചവടത്തിൽ റെക്കോർഡ് വർദ്ധനവ്. 30 ശതമാനത്തിന്റെ അധിക കച്ചവടമാണ് ഇന്ദിര ക്യാന്റീനിൽ ഉണ്ടായിരിക്കുന്നത്. “മുൻപ് ഡൌൺ ഉണ്ടായപ്പോൾഴും ഞങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്നു. അത് തന്നെ ഇപ്പോളും തുടരുന്നു” എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ വെങ്കടേഷ് പറഞ്ഞു. പുറത്തു നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന തൊഴിലാളികൾക്കും സാമ്പത്തികമായി വളരെ പിന്നോക്കം…
Read Moreകോവിഡ് കെയർ സെൻ്ററുകളിൽ 65 വയസിന് മുകളിലുള്ളവർക്ക് മുൻഗണന.
ബെംഗളൂരു : കോവിഡ് കെയർ സെന്ററുകളിൽ പ്രവേശനം അനുവദിക്കുന്നതിൽ 65 വയസ്സിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളോട് കൂടിയ രോഗികൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച തീരുമാനം എടുത്ത്. ബെഡുകൾ കൊടുക്കുന്നത്തിന് സോണുകളുടെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കുവാനും ഉന്നത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആംബുലൻസ് എത്തി രോഗികളെ കൊണ്ട് പോകേണ്ടതാണെന്നും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് വന്ന് രോഗികളെ…
Read Moreബി.ബി.എം.പി.കമ്മീഷണർ ബി.എച്ച്.അനിൽ കുമാറിനെ തൽ സ്ഥാനത്തു നിന്ന് നീക്കി.
ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാറിനെ തൽ സ്ഥാനത്തു നിന്ന് നീക്കി. റവന്യൂ ഡിപ്പാർട്ട് മെൻ്റിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചു. 2019 ആഗസ്റ്റിൽ മഞ്ജുനാഥ് പ്രസാദിനെ മാറ്റിയാണ് അനിൽകുമാറിന് ബി.ബി.എം.പി.കമ്മീഷണറായി നിയമിച്ചത്. പബ്ലിക്ക് എൻ്റർപ്രൈസസ് ഡിപ്പാർട്ട്മെൻ്റിലെ അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് അനിൽ കുമാറിൻ്റെ പുതിയ നിയമനം. മഞ്ജുനാഥ് ഇപ്പോൾ നിലവിലുള്ള റവന്യൂ ഡിപ്പാർട്ട്മെൻ്റിലെ പദവിക്കൊപ്പം ആണ് ബി.ബി.എം.പി. കമ്മീഷണർ ആകുന്നത്. 1994 ബാച്ച് ഐ.എ.എസ് ഓഫീസറായ മഞ്ജുനാഥ് പ്രസാദ് 2016 ഏപ്രിൽ മുതൽ 2 വർഷത്തോളും ബി.ബി.എം.പി.കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Read More