ബെംഗളൂരു: ഇന്ന് വൈകുന്നേരം കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് മാത്രം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 72 മരണം,ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 31 പേര് കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണ കന്നഡ 7,ധാര്‍വാഡ 6,മൈസുരു 5,ബീദര്‍ 4,ബാഗല്‍കോട്ടെ 3,ബെല്ലാരി 2,കലബുരഗി 2,കൊപ്പള 2 ,ചിത്ര ദുര്‍ഗ 2,ശിവമോഗ്ഗ 1,ചിക്ക മഗലുരു 1,ഹവേരി 1 എന്നിങ്ങനെ യാണ് മറ്റു ജില്ലകളില്‍ നിന്ന് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് . സംസ്ഥാനത്ത് അകെ കോവിഡ് മരണം 1403 ആയി ,നഗര ജില്ലയില്‍…
Read MoreMonth: July 2020
വിജയപുരയിൽ ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം
ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടെന്നാരോപിച്ച് ദളിത് യുവാവിനെ ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വിജയപുരയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. #MobLynching A dalit man assaulted for allegedly touching a scooter belonging to an upper caste man. FIR registered in local police station in #karnataka #India FIR and complaint copy in…
Read Moreകോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ആന്ത്യകർമ്മങ്ങളിൽ പങ്കാളിയായി;ബെംഗളൂരു റൂറൽ എം.പി.
ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് സംബന്ധിച്ച് ഒട്ടനവധി ആശങ്കകളും പരാതികളും സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ആശങ്കകൾ നീക്കുവാനുള്ള ശ്രമവുമായി ബെംഗളൂരു റൂറൽ എം പി ഡി കെ സുരേഷ്. കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ശവമടക്കം ചെയ്യുവാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ചേരുകയായിരുന്നു എം പി. സുരക്ഷാകിറ്റുകൾ ധരിച്ചുകൊണ്ടും മറ്റ് സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ചു കൊണ്ടും ആരോഗ്യ പ്രവർക്കാർക്കൊപ്പം നിന്നു കൊണ്ട് അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ച 73 വയസുകാരന്റെ അന്ത്യകർമ്മങ്ങളിൽ പങ്കാളിയായി. കനകപുരയിൽ നിന്നുള്ള നരസിംഹ ഷെട്ടിയാണ്…
Read More“കർണാടകയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല”; മന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇത് വരെയും ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല എന്ന് പ്രൈമറി ആൻഡ് സെക്കന്ററി എഡ്യൂക്കേഷൻ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയത്തിൽ ജൂലൈ 15 നു നടന്ന ചർച്ചയിൽ കർണാടക വിദ്യഭ്യാസ വകുപ്പ് അധികൃതർ സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ ആദ്യത്തിൽ തുറക്കും എന്ന് അറിയിച്ചത് മണിക്കൂറുകൾക്കകം വൈറൽ ആയ സാഹചര്യത്തിൽ, ഇത് ഒരു അഭിപ്രായം മാത്രമായിരുന്നു എന്നും മറിച്ചു തീരുമാനം അല്ലെന്നും സർക്കാർ വ്യക്തത വരുത്തിയത്. സെപ്റ്റംബർ ആദ്യത്തിൽ സ്കൂളുകൾ…
Read Moreകലബുറഗിയിൽ ലോക്ക് ഡൌൺ നീട്ടി.
ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കലബു റഗിയിൽ നിലവിലുള്ള ലോക്ക് ഡൌൺ നീട്ടി. ജൂലൈ 27 രാത്രിവരെ ആണ് ലോക്ക് ഡൌൺ നീട്ടിയിരിക്കുന്നത് എന്ന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് പുറപ്പെടുവിച്ച ഓർഡർ പ്രകാരം ജില്ലയിലെ കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്നതിനാലാണ് ലോക്ക് ഡൌൺ 27 ലേക്ക് നീട്ടിയത്. നോർത്ത് കർണാടകയിലെ കലബുറിഗി ജില്ലയിൽ 69 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2743 അകെ കോവിഡ് രോഗികൾ ജില്ലയിൽ ഉണ്ട്.…
Read Moreകർണാടകയിലെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ
ബെംഗളൂരു: സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ തുടങ്ങും. കോവിഡ് രോഗമുക്തി നേടിയവർക് 5000 രൂപയുടെ ഒറ്റത്തവണ ഇൻസെന്റീവ് സർക്കാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുന്നത്. സായി കൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റലിലായിരിക്കും സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുക എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്ലാസ്മ നൽകുവാൻ തയ്യാറുള്ള ദാതാക്കളിൽ നിന്നും പ്ലാസ്മ സ്വീകരിക്കും. അവധ്യത്തിന് ദാതാക്കളെ ലഭിക്കുന്ന പക്ഷം ബാങ്ക് സ്വീകർത്താക്കൾക്കായി തുറന്ന് കൊടുക്കുന്നതാണ് . കോവിഡ് രോഗമുക്തി നേടിയവർക്…
Read Moreകർണാടകയിൽ ആഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് ചില വിദഗ്ധർ.
ബെംഗളുരു; കർണ്ണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് വിദഗ്ദർ, കർണാടകത്തിൽ ഓഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുമടങ്ങു വർധിച്ച് അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധർ. മരണനിരക്കും ഉയരും. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് ശതമാനം കർണാടകത്തിൽനിന്നാകും. ഇന്ത്യ, യു.കെ., യു.എസ്., ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐ.ടി.…
Read Moreആശുപത്രിയിൽ വിലസി പന്നിക്കൂട്ടം; അനങ്ങാതെ അധികൃതർ; നടപടിയെടുത്ത് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു
ബെംഗളുരു; ആശുപത്രിയിൽ പന്നികൾ കയറിയ വീഡിയോ പ്രചരിക്കുന്നു, വടക്കൻ കർണാടകയിലെ കലബുറഗിയിലെ കോവിഡ് ആശുപത്രിക്കകത്തുകൂടി പന്നിക്കൂട്ടങ്ങൾ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോയിൽ ഒരുകൂട്ടം പന്നികൾ ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പന്നിക്കൂട്ടത്തെ ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുന്ന ആശുപത്രി അധികൃതരെയും വീഡിയോയിൽ കാണാനാകും. എന്നാൽ വീഡിയോ വൈറലായതോടെ കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ശരത് ആശുപത്രി സന്ദർശിച്ച് പന്നികളെ പിടികൂടി ഉടമയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ‘ട്വീറ്റ്’ചെയ്തു. ആശുപത്രിക്ക് സമീപത്തെ പന്നി…
Read Moreജോലിക്കിടെ 3 നില കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
ബെംഗളൂരു :സോളർ പാനൽ സ്ഥാപിക്കുന്ന ജോലിക്കിടെ യുവാവ്, ബെംഗളൂരുവിൽ മൂന്നുനില കെട്ടിട ത്തിൽ നിന്ന് വീണ് മരിച്ചു. അബ്ദുൽകരീം മറയൂർ പട്ടിക്കാട് സ്വദേശി അബ്ദുൽകരീം(31) ആണ് മരിച്ചത്. തിരുപ്പൂരിൽ ഭാര്യയുമായി താമസിച്ചുവരുന്ന അബ്ദുൽ കരീം ചെന്നൈ ആസ്ഥാനമായ ഒരു സോളർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച ലിങ്കാര തുമുകുരയിലെ മൂന്നുനില കെട്ടിടത്തിന് മുകളിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യ ഖജീറ 9 മാസം ഗർഭിണിയാണ്. മൃതദേഹം മറയൂർ എത്തിച്ച് കബറടക്കും.
Read Moreനഗരത്തിൽ ഒരാഴ്ചക്കിടെ കണ്ടെയിൻമെൻ്റ് സോണുകൾ 2000 എണ്ണം വർദ്ധിച്ചു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് കണ്ടെയിൻമെൻ്റ് സോണുക്കളുടെ എണ്ണത്തിൽ വൻ വൻധന. ബി.ബി.എം.പി. പുറത്തുവിട്ട കണക്കനുസരിച്ച് 6160 ആക്റ്റീവ് കണ്ടെയിൻമെൻ്റ് സോണുകളാണ് നഗരത്തിലുള്ളത്. രണ്ടാഴ്ചയ്ക്കിടെ 2000-ത്തോളം ആണ് വർദ്ധന. ഈ മേഖലകളിൽ നിരീക്ഷണത്തിന് ബൂത്തുതല സമിതികളെയും നിരീക്ഷിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കർശന വിലക്കുണ്ട്. ബെംഗളൂരു സൗത്തിലാണ് ഏറ്റവുംകൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത്. 2014 എണ്ണം. ഈസ്റ്റിൽ 1506-ഉം വെസ്റ്റിൽ 976-ഉം സോണുകളുണ്ട്. ബൊമ്മനഹള്ളി (733), ആർ.ആർ. നഗർ (405), മഹാദേവപുര (358), യെലഹങ്ക (262), ദാസറഹള്ളി (103) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ എണ്ണം. 50-ലധികം സജീവ കേസുകളുള്ള…
Read More