കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!

ആന്‍റിഗ്വ: ഇന്ത്യ-വിൻഡീസിസ് ആദ്യ ടെസ്റ്റ്‌ മാച്ചിന് ഇന്ന് ആന്‍റിഗ്വയില്‍ തുടക്കം!ലോകക്കപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റ്‌ പരമ്പരയാണ് ഇത്. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്.

2 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് വൈകിട്ട് 7 മണിക്ക് ആന്‍റിഗ്വയില്‍ ആരംഭിക്കുന്നത്. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

3 ഏകദിന പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം കൈപ്പിടിയില്‍ ഒതുക്കേണ്ടത്‌ നിരവധി റെക്കോര്‍ഡുകളാണ്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും കണ്ണുകള്‍ നായകന്‍ വിരാട് കോഹ്‌ലിയിലാണ്. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിക്ക് മുന്നില്‍ തകര്‍ക്കപ്പെടാനുള്ള അടുത്ത റെക്കോര്‍ഡ്‌  ആസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടി൦ഗിന്‍റെ റെക്കോര്‍ഡാണ്.

നായകനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരില്‍ രണ്ടാം സ്ഥാനത്താണ് പോണ്ടി൦ഗ്. പോണ്ടി൦ഗിന്‍റെ പേരിലുള്ള 19 സെഞ്ച്വറികളുടെ റെക്കോര്‍ഡ്‌ ആണ് ഇനി കോഹ്‌ലിയ്ക്ക് സ്വന്തമാക്കേണ്ടത്. റെക്കോര്‍ഡിന് വളരെയടുത്താണ് കോഹ്‌ലിയുടെ സ്ഥാനം. 18 സെഞ്ച്വറിയുമായി റിക്കി പോണ്ടി൦ഗിന് തൊട്ടുപിന്നിലാണ് കോഹ്‌ലി.

അതുകൂടാതെ, നിലവില്‍ കോഹ്‌ലി നല്ല ഫോമിലാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍തന്നെ കോഹ്‌ലി ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. അതേസമയം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന ധോണിയുടെ റെക്കോര്‍ഡ് മറികടക്കാനും കോഹ്‌ലിയ്ക്ക് സാധിക്കും.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ധോണി 60 മത്സരങ്ങളില്‍ നിന്നായി 27 വിജയങ്ങളാണ് നേടിത്തന്നത്. കോഹ്‌ലിയാവട്ടെ 46 മത്സരങ്ങളില്‍ നിന്ന് 26 വിജയങ്ങളും. വിന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാല്‍ ഈ പരമ്പരയില്‍ തന്നെ ധോണിയെ മറികടക്കാനാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts