നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം; പ്രതിഷേധവുമായി ശിവസേന!!

യോഗി ബാബു, വരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മൊരട്ട് സിംഗിള്‍’ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘പപ്പി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

യോഗി ബാബുവിനെയും വരുണിനെയും നായക്കുട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പോസ്റ്റര്‍  തയാറാക്കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് പിന്നിലായി ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പോസ്റ്ററിന് വാര്‍ത്തകളില്‍ ഇടം നേടി കൊടുത്തത്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ആള്‍ദൈവം നിത്യാനന്ദ. പോണ്‍ താരം ജോണി സിന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

പോസ്റ്ററില്‍ നിത്യാനന്ദയ്ക്കൊപ്പം പോണ്‍താരത്തെ വെച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ശിവസേന തമിഴ്‌നാട് സംസ്ഥാന പ്രസിഡന്‍റ് എ സെല്‍വം പൊലീസില്‍ പരാതി നല്‍കി. സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്ന യോഗി ബാബു തന്നെയാണ് ‘പപ്പി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ഷെയിം ഷെയിം പപ്പി ഷെയിം എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് യോഗി ബാബു ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us