ഇതു താൻട്രാ ബെംഗളൂരു പോലീസ് ! മൂന്ന് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഫ്ലെക്സ് ബോർഡ് മാറ്റാൻ തയ്യാറാകാത്ത കരുത്തനായ മന്ത്രി ഡികെ ശിവകുമാറിനെതിരെ കേസ്.

ബെംഗളൂരു : ആദായ നികുതി -ഹവാലയുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കുമാരസ്വാമി മന്ത്രിസഭയിലെ ഏറ്റവും കരുത്തനാരെന്ന് ചോദിച്ചാൽ അത് ഡി കെ ശിവകുമാറാണെന്ന് സംശയമില്ലാതെ പറയാം.എന്നാൽ അതേ ഡി കെ ശിവകുമാറിനെതിരെ ബംഗളൂരു പോലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോൾ.

ഹൈക്കോടതി യുടെ കർശന നിർദ്ദേശത്തെ തുടർന്ന് നഗരത്തിലെ ഫ്ലക്സുകളും ഹോർഡിംഗുകളും നീക്കം ചെയ്യുന്ന ജോലിയിലാണ് പോലീസ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.ഓഫ്‌ മൈസുരു റോഡിലെ മന്ത്രിയുടെ ബാനര്‍ നീക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബി ബി എം പി 13,15,30 തീയതികളില്‍ നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ മന്ത്രി തയ്യാറായില്ല,അതിനെ തുടര്‍ന്ന് ബയട്രായണ പുര പോലീസ് കേസ് എടുക്കുകയായിരുന്നു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

രാജരാജേശ്വരി നഗര്‍ സോണിനെ അസിസ്റ്റന്റ്‌  റവന്യു ഓഫീസര്‍ മുത്തുരജിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts