തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ട്രെയിൻ! കൊച്ചുവേളി-ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നു.

ബെംഗളൂരു: തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് എന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ദിവസേന ഉള്ള കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് മൈസൂരിലേക്ക് നീക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. സർവ്വീസ്ഉടൻ ആരംഭിക്കും. കൊച്ചുവേളി-ബംഗളൂരു സമയക്രമം മാറ്റത്തെയാണ് ട്രെയിൻ മൈസൂരിലേക്ക് നീട്ടുക വൈകീട്ട് 4:45 കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8:35 ന് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തും ഇവിടെനിന്ന് 8 :45 ന് പുറപ്പെട്ട് 11 :20 മൈസൂരുവിൽ എത്തും. രാമനഗര, മണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിൽ സറ്റോപ്പ് ഉണ്ട്. 12:50 പുറപ്പെട്ട് വൈകിട്ട്…

Read More

കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍!!

ആന്‍റിഗ്വ: ഇന്ത്യ-വിൻഡീസിസ് ആദ്യ ടെസ്റ്റ്‌ മാച്ചിന് ഇന്ന് ആന്‍റിഗ്വയില്‍ തുടക്കം!ലോകക്കപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റ്‌ പരമ്പരയാണ് ഇത്. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. 2 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് വൈകിട്ട് 7 മണിക്ക് ആന്‍റിഗ്വയില്‍ ആരംഭിക്കുന്നത്. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. 3 ഏകദിന പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം കൈപ്പിടിയില്‍ ഒതുക്കേണ്ടത്‌ നിരവധി റെക്കോര്‍ഡുകളാണ്. വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ എല്ലാ…

Read More

നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം; പ്രതിഷേധവുമായി ശിവസേന!!

യോഗി ബാബു, വരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മൊരട്ട് സിംഗിള്‍’ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘പപ്പി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗി ബാബുവിനെയും വരുണിനെയും നായക്കുട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പോസ്റ്റര്‍  തയാറാക്കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് പിന്നിലായി ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പോസ്റ്ററിന് വാര്‍ത്തകളില്‍ ഇടം നേടി കൊടുത്തത്. ആള്‍ദൈവം നിത്യാനന്ദ. പോണ്‍ താരം ജോണി സിന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പോസ്റ്ററില്‍ നിത്യാനന്ദയ്ക്കൊപ്പം പോണ്‍താരത്തെ…

Read More

അടിയോടടി; ബി.ജെ.പി.യിൽ അമർഷം പുകയുന്നു, പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് എം.എൽ.എ.മാർ..

ബെംഗളൂരു: മന്ത്രിസഭാ രൂപവത്കരണത്തിനുപിന്നാലെ ബി.ജെ.പി.യിൽ അമർഷം പുകയുന്നു. അതൃപ്തരായ എം.എൽ.എ.മാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി, രേണുകാചാര്യ, രാമപ്പ ലമനി, രാജു ഗൗഡ, മുരുഗേഷ് നിരാനി തുടങ്ങിയവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എം. ഉദസി, രാജു ഗൗഡ എന്നിവർ ബുധനാഴ്ച യെദ്യൂരപ്പയെ കണ്ട് ചർച്ചനടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്താണിയിൽനിന്നാണ് സാവാദി തോറ്റത്. വിരാജ്‌പേട്ട് എം.എൽ.എ.യും മുൻ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യ,…

Read More

വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍, പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി…

Read More

മന്ത്രി സ്ഥാനം ലഭിക്കാത്തവർ പ്രത്യേക യോഗം ചേർന്നു;അതൃപ്തരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി യെദിയൂരപ്പ.

ബെംഗളൂരു : ആദ്യ മന്ത്രി സഭാ വികസനം നടന്നപ്പോൾ ചടങ്ങിൽ പങ്കെടുക്കാതെ പ്രത്യേകം യോഗം ചേർന്ന എംഎൽഎമാരായ ബി.രേണുകാചാര്യ, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടങ്ങി. ഇവരുമായി മുഖ്യമന്ത്രി യെദ്യൂരപ്പ ചർച്ച നടത്തി ബാലചന്ദ്രൻഹോളി, മുരുകേഷ് നിറാനി ,ഉമേഷ് കിട്ട തുടങ്ങിയവർക്ക് ഒക്കെ അടുത്തഘട്ടത്തിൽ അവസരം നൽകാമെന്ന് ഉറപ്പു നൽകിയതായാണ് സൂചന. നിയമസഭാംഗം അല്ലാത്ത ലക്ഷ്മണ സാവദിയെ മന്ത്രിയാക്കിയതിനെ ബിജെപി നേതാവ് രേണുകാ ചോദ്യം ചെയ്തു.

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റിൽ;നാടകീയ സംഭവങ്ങൾക്കൊടുവിൽ സി.ബി.ഐ മുൻആഭ്യന്തരമന്ത്രിയുടെ വസതിയിൽ പ്രവേശിച്ചത് മതിൽ ചാടിക്കടന്ന്.

ന്യൂഡൽഹി :ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍…

Read More