ബെംഗളൂരു: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും സമ്പർക്ക വിവരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ബി ബി എം പി ടാസ്ക് ഫോഴ്‌സിന് രൂപം നൽകി. ബി ബി എം പി കമ്മീഷ്ണർ മഞ്ജുനാഥ് പ്രസാദ് ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്. നഗരത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ആശ വർക്കർമാരും കോൺടാക്ട് ട്രേസിങ്ങിൽ പങ്കാളികളാകും പി എച് സി കൾ വഴി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തും. പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും കണ്ടെത്തുന്നതിനുള്ള സർവേകൾ കണ്ടൈൻമെന്റ് സോണുകളിൽ…
Read MoreMonth: July 2020
നാളെ മുതല്‍ ബെംഗളൂരുവില്‍ ലോക്ക് ഡൌണ്‍ ഇല്ല;സംസ്ഥാനത്ത് മറ്റെവിടെയും ലോക്ക് ഡൌണ്‍ ഇല്ല:മുഖ്യമന്ത്രി.
ബെംഗളൂരു: നാളെ മുതല്‍ ബെംഗളൂരുവില്‍ ലോക്ക് ഡൌണ്‍ ഇല്ല;സംസ്ഥാനത്ത് മറ്റെവിടെയും ലോക്ക് ഡൌണ്‍ ഇല്ല. ഇന്ന് 5 മണിക്ക് തൻ്റെ ഫേസ്ബുക്ക് ,യു ട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പ. ലോക്ക് ഡൗൺ എന്നത് കോവിഡിനെ പ്രതിരോധിക്കാൻ ഉള്ള ഒരു മാർഗ്ഗമില്ല, സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. 24 മണിക്കൂറിൽ കോവിഡ് പരിശോധന ഫലങ്ങൾ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എത്ര സർക്കാർ, സ്വകാര്യ, ആശുപത്രി, മെഡിക്കൽ കോളേജുകളിലെ കിടക്കയുടെ ലഭ്യതയെ കുറിച്ചുള്ള കണക്കുകൾ മുഖ്യമന്ത്രി…
Read Moreഏഴ് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; 7 മാസം പ്രായമായ കുട്ടി മരിച്ചു.
ബെംഗളൂരു: പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും ബാധിച്ച 7 മാസം പ്രായമായ പെൺകുട്ടിക് 7 ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു. രാമനാഗര ജില്ലയിലെ ചെന്നപ്പട്ടണയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു സർക്കാർ ആശുപത്രിയും ആറ് സ്വകാര്യ ആശുപത്രികളും കുട്ടിക് പ്രവേശനം നിഷേധിച്ചു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് 7 ആശുപത്രികളും കുട്ടിയെ മടക്കിയത്. ചെന്നപ്പട്ടണയിലെ പെട്ടക്കേരി നിവാസികളായ കല്പണിക്കാരനായ പ്രദീപ് എന്നയാളുടെയും ദിവസ കൂലി ജോലിക്കാരിയായ നന്ദിനിയുടെയും ഇളയ കുട്ടിയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടിക് പനി തുടങ്ങിയത്.…
Read Moreനഗരത്തിൽ പാമ്പ് കടിയേറ്റ യുവാവിന് ചികിത്സ നിഷേധിച്ചത് 7 ആശുപത്രികൾ
ബെംഗളൂരു: പാമ്പ് കടിയേറ്റ 28 വയസുകാരന് 4 മണിക്കൂറിനുള്ളിൽ നഗരത്തിലെ 7 സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു. കോവിഡ് 19 രോഗികൾ ചികിത്സയിൽ ഉള്ളതിനാൽ ചികിത്സ സൗകര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രികൾ ഇയാളെ തിരിച്ചയച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 5.30 യോടെ കോക്സ് ടൗണിൽ ഉള്ള വീട്ടിൽ നിന്നാണ് കാൾ സെന്റർ ജീവനക്കാരനായ വിനോദിന് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ വിനോദിനെ ആദ്യം ഒരു ക്ലിനിക്കിലേക്കാണ് കൊണ്ടുപോയത് എന്നും അവിടെ ചികിത്സക്ക് വേണ്ട സൗകര്യം ഇല്ലാത്തതിനാൽ മറ്റൊരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും വിനോദിന്റെ…
Read Moreബെംഗളൂരുവിൽ 83,000 ൽ അധികം പേർ ക്വാറന്റീനിൽ;സംസ്ഥാനത്ത് 1.5 ലക്ഷം പേരും.
ബെംഗളൂരു: കർണാടകയിലെ പത്ത് ലക്ഷം ജനങ്ങളിൽ ഏകദേശം 2582 പേർ ഇപ്പോൾ ക്വാറന്റീനിൽ ആണ്. ജൂലൈ ആദ്യവാരം ഇത് 1400 ആയിരുന്നു. ഞായറാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷം പേരാണ് സംസ്ഥാനത്ത് ക്വാറന്റീനിൽ ഉള്ളത്. 83,576 പേരാണ് ബംഗളുരുവിൽ ക്വാറന്റീൻ ചെയ്യപ്പെട്ടിട്ടുള്ളത് . 10 ലക്ഷത്തിൽ 8357 പേർ ഇവിടെ ക്വാറന്റീനിൽ ആണ്. ജൂലൈ ആദ്യ വാരം ഇത് 4700 ആയിരുന്നു. സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 59,652 കോവിഡ് കേസുകളിൽ 29621 കേസുകളും ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ആരോഗ്യ…
Read Moreഒരാഴ്ചക്ക് ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകും:മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി.
ബെംഗളൂരു : അടുത്ത ഒരാഴ്ചക്ക് ശേഷം കൊവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ നല്ല വര്‍ധനവ് ഉണ്ടാകുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഏകോപന ചുമതലയും ഉള്ള ഡോക്ടര്‍ കെ സുധാകര്‍ അറിയിച്ചു. കുറെ കൊവിഡ് രോഗികള്‍ ചികിത്സയുടെ അവസാന ഘട്ടത്തില്‍ ആണ് അവരെല്ലാം അടുത്ത ആഴ്ചയോടെ രോഗം ഭേദമായി പുറത്തിറങ്ങും എന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്തെ രോഗ വിമുക്തിയുടെ നിരക്ക് 36 ശതമാനമാണ്,നഗരത്തില്‍ അത് 20 ശതമാനം മാത്രം ആണ്. “കഴിഞ്ഞ 15 ദിവസത്തിലാണ് രോഗികളുടെ എണ്ണം ഏറ്റവും വേഗത്തില്‍…
Read Moreനടി ഐശ്വര്യ അർജുൻ സർജക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രശസ്ത നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ഐശ്വര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അർജുൻസർജയുടെ സഹോദരിയുടെ മകനും കന്നഡ നടനുമായ ധ്രുവ് സർജയ്ക്കും ഭാര്യ പ്രേരണ സർജയ്ക്കും കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Moreമധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ഠൻ അന്തരിച്ചു.
ന്യൂഡൽഹി : മധ്യപ്രദേശ് ഗവർണർ ലാൽ ജി ടണ്ഠൻ അന്തരിച്ചു. ഗുരതരാവസ്ഥയിൽ ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂൺ 11-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്. യുപി രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായ ലാൽജി ടണ്ഠൻ കല്യാൺ സിങ്, മായാവതി മന്ത്രിസഭകളിൽ മന്ത്രിയായിട്ടുണ്ട്. ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തിൽ യുപി നിയമസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ൽ ലഖ്നൗവിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read Moreഓക്സ്ഫോർഡ് സർവകലാശാല നടത്തിയ വാക്സിൻ ആദ്യപരീക്ഷണം വിജയം
ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ലോകത്തിന് ആശ്വാസവാർത്ത. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം കണ്ട്. വാക്സിൻ വികസിപ്പിച്ചത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. വാക്സിൻ സുരക്ഷിതമാണെന്ന് സർവകലാശാല അറിയിച്ചു. വാക്സിൻ പരീക്ഷണം നടത്തിയവരിൽ രോഗപ്രതിരോധശേഷി വർധിച്ചു എന്നും ആന്റിബോഡിയുടെയും ശ്വേതാരക്താണുക്കളുടെയും തോത് കൂടി എന്നും സർവകലാശാല അറിയിച്ചു. വാക്സിൻ ആദ്യ ഘട്ടത്തിൽ പരീക്ഷിച്ചത് 1077 പേരിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രോസെനക ഫാർമസ്യുട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത് . വാക്സിൻ രണ്ടാംഘട്ടം പരീക്ഷണം ഉടനെ ഉണ്ടാകും എന്നും സർവകലാശാല അറിയിച്ചു
Read Moreപ്രൊഫസർ ആർ.ടി.കൃഷ്ണൻ ഐ.ഐ.എം.ബി.യുടെ പുതിയ ഡയറക്ടർ.
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിന് പുതിയ ഡയറക്ടർ. ഇൻഡോർ ഐ ഐ എം ഡയറക്ടർ ആയിരുന്ന ഋഷികേശ ടി കൃഷ്ണൻ ഐ ഐ എം ബി യുടെ ഡയറക്ടർ ആയി തിങ്കളാഴ്ച ചുമതലയേറ്റു. മുൻ ഡയറക്ടർ ആയ പ്രൊഫസർ ജി രഘുറാം സർവീസിൽ നിന്നും പിരിഞ്ഞതോടെ ആണ് പ്രൊഫസർ ആർ ടി കൃഷ്ണൻ ചുമതയേറ്റത്. ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, പ്രതേകിച്ചു മാനേജ്‌മന്റ് വിദ്യാഭ്യാസത്തിന്റെ അർത്ഥതലങ്ങൾ മാറിയ ഈ സമയത്ത് ഐ ഐ എം ബി യെ നയിക്കാൻ സാധിച്ചത് വലിയ…
Read More