കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന 47 പേർക്കും മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിൽ നിന്നെത്തിയ 23 പേർക്കും തമിഴ്‌നാട്ടിൽ നിന്നുള്ള 8 പേർക്കും ഗുജറാത്തിൽ നിന്നുള്ള 2 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 3 പേർക്കും രാജസ്ഥാനത്തിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മൂന്നു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . ആകെ മരണം 14. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മീനാക്ഷിഅമ്മ, അബുദാബിയിൽ നിന്ന് മലപ്പുറം ഇടപ്പാളെത്തിയ ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്,…
Read MoreMonth: June 2020
ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അമിത നിരക്കെന്ന് പരാതി;പരാതി കയ്യാങ്കളിയിലേക്ക്.
ബെംഗളുരു; കോവിഡ് വളരെ രൂക്ഷമായ മുംബൈയിൽനിന്നുള്ള ആദ്യ തീവണ്ടിയിൽ കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളെച്ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കം. യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ റെയിൽവേ സ്റ്റേഷനിലും പിന്നീട് റോഡിലും വച്ച് നിരവധി തവണ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. 52 കുട്ടികളുൾപ്പെടെ 644 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ക്വാറന്റിനായി കേന്ദ്രങ്ങൾ അമിതമായി തുക വാങ്ങിക്കുന്നുവെന്നായിരുന്നു യാത്രക്കാരുടെ പരാതി. സൗജന്യ ക്വാറന്റീൻ കേന്ദ്രങ്ങൾ വേണമെന്നായിരുന്നു യാത്രക്കാരുടെ നിലപാട്. എന്നാൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് പോകാൻ ബസ് നിരക്ക് വളരെ കൂടുതലാണ് എന്ന് പറഞ്ഞ് ബഹളം വച്ചതും അധികൃതർക്ക്…
Read Moreകേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു;മറ്റ് പല സ്ഥലങ്ങളിലേക്കും നഗരത്തില്‍ നിന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങി;കേരളത്തിലേക്ക് മാത്രം ഇതുവരെ തീവണ്ടി സര്‍വീസ് ആരംഭിച്ചില്ല;പ്രതീക്ഷ കൈവിടാതെ ബെംഗളൂരു മലയാളികൾ.
ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ,മേയ് 19 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് നഗരത്തില്‍ നിന്ന് പ്രതി ദിന തീവണ്ടി രണ്ട് ദിവസത്തിന് ശേഷം ഓടിത്തുടങ്ങും എന്ന് റെയില്‍വേ അറിയിച്ചതായി പ്രഖ്യാപിച്ചത്. അതിനും ഏതാനും ദിവസം മുന്‍പേ മേയ് 15 ന് പറഞ്ഞത് ബെംഗളൂരു-തിരുവനന്തപരം ഐലന്റ് എക്സ്പ്രസ്സ് എല്ലാ ദിവസവും സര്‍വീസ് നടത്തും എന്നായിരുന്നു. റെയില്‍വേയില്‍ നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചതിനാല്‍ ആയിരിക്കും കേരള മുഖ്യമന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്.എന്നാല്‍ ഇപ്പോള്‍ ആ ട്രെയിനുകള്‍ എവിടെ? റെഡ് സോണില്‍ ഉള്ള ചെന്നൈയിലേക്ക്…
Read Moreമദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.
ബെംഗളുരു : ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ പ്രവർത്തനം രാവിലെ മുതൽ രാത്രി 9 വരെ നീട്ടി. നേരത്തെയിത് രാത്രി 7 വരെയായിരുന്നു. മൈക്രോ ബ്രൂവറികൾക്കു ബീയർ നിർമിച്ചു പാഴ്സലായി വിൽക്കാനും എക്സൈസ് വകുപ്പ് അനുമതി നൽകി. ഗ്ലാസ്, സെറാമിക്, സ്റ്റൈൻലെസ് സ്റ്റീൽ പാത്രങ്ങളിൽ 2 ലീറ്റർ വരെ പാഴ്സൽ വാങ്ങാം. മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം. ഈ മാസം 30 വരെ ബാറുകളിൽ ഇരുന്നു കുടിക്കാൻ അനുമതിയില്ല. മേയിൽ മാത്രം മദ്യവിൽപനയിലൂടെ 1387.20 കോടി രൂപയുടെ വരുമാനം…
Read Moreലോക്ക് ഡൗണിൽ ബെംഗളുരുവിൽ കുടുങ്ങിയ 1200 ഓളം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എ.ഐ.കെ.എം.സി.സി
ബംഗളുരു; കോവിഡ് 19 മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ബംഗളൂരു നഗരത്തില്‍ ദുരിതത്തിലായ 1200ഓളം മലയാളികളെ നാട്ടിലെത്തിച്ച് ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം, ഇതിനകം 35 ബസുകളാണ് എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയച്ചത്. ഇത്തരത്തിൽ യാത്രാ രേഖകളും തുടങ്ങി അനുമതി ലഭ്യമാക്കേണ്ടവർക്ക് അതുൾപ്പെടെയുള്ള സഹായങ്ങൾ എ.ഐ.കെ.എം.സി.സി ഹെല്പ് ഡെസ്ക്കിന്റെ ഇടപെടലുകളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ ആവശ്യക്കാർക്ക് 24 മണിക്കൂര്‍ സജ്ജമായ ഹെല്പ് ഡെസ്ക്കാണ് സോമേശ്വരനഗറിലെ ശിഹാബ് തങ്ങള്‍ സെന്റർ ഫോര്‍ ഹ്യുമാനിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി എം. കെ. നൗഷാദ് വ്യക്തമാക്കി.
Read Moreനോർക്ക എന്ന് മടക്കിത്തരും അധികമായി ഈടാക്കിയ തുക ? ആദ്യ ശ്രമിക്ക് ട്രെയിൻ യാത്രക്കാർ ചോദിക്കുന്നു.
ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലും ഫോൺ വഴിയും നിരവധി ആളുകൾ ഞങ്ങളെ ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യമാണ് ഈ ശീർഷകത്തിൽ ഉള്ളത്. ആദ്യ ശ്രമിക്ക് ട്രെയിനിൽ കേരളത്തിലേക്ക് യാത്ര ചെയ്തവരിൽ നിന്ന് 1000 രൂപ വീതമാണ് നോർക്ക ഈടാക്കിയത്. മെയ് 23 ന് ബെംഗളൂരു കൻ്റോൺമെൻ്റ് സറ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സർവീസ് നടത്തിയത്.1496 പേർ ആണ് വിവിധ സറ്റേഷനുകളിൽ ഇറങ്ങിയത്. എല്ലാവരിൽ നിന്നും 1000 രൂപ വീതമാണ് നോൺ എ.സി. ട്രെയിനിന് ഈടാക്കിയത്. കൊള്ള നിരക്കിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജൂൺ ഒന്ന്…
Read More48 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: കർണാടകയിൽ ഇതുവരെ 48 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടെയിൽമെൻറ് സോണുകളിലും ചെക്പോസ്റ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് കോവിഡ് സ്ഥിരീകരിച്ചവയിൽ അധികവും. അസുഖം ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വളരെയധികം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കർണാടക പോലീസ് വകുപ്പ്. ഇതിൻ്റെ ഭാഗമായി പോലീസ് മേധാവി പ്രവീൺ സൂദ് എസ്. പി. മാരുമായും മുതിർന്ന ഐ.പി.എസ്. ഓഫീസർമാരുമായും കൂടിക്കാഴ്ചയും ചർച്ചയും നടത്തി നിർദേശങ്ങൾ ചോദിച്ചറിഞ്ഞു. നേരിട്ട് സമ്പർക്കമുണ്ടാകുന്ന തരത്തിൽ ആളുകളുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. അതീവ ഗുരുതര സ്വഭാവമുള്ള കേസുകളിലല്ലാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പോലീസ്…
Read Moreകെ.പി.സി.യുടെ ആഭിമുഖ്യത്തിൽ കോത്തന്നൂർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.
ബെംഗളൂരു :കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമയി സഹകരിച്ച് ബെംഗളൂരു ഹെന്നൂർ റോഡിൽഉള്ള, കോത്തന്നൂർ പോലീസ് സ്റ്റേഷനും പരിസരങ്ങളും വൃത്തിയാക്കുകയും, പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുയും ചെയ്തു. വിനു തോമസ്, ജെയ്സൺ ലൂക്കോസ്, ഷാജൻ ജോസഫ്, സുമോജ് മാത്യു, അംജിത് തങ്കപ്പൻ, അനിൽ പാപ്പച്ചൻ, , അനിൽ കുമാർ ക്ളബുകട്, എൽദോ മാണി, എന്നിവർ നേതൃത്വം നൽകി.
Read Moreസംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നഷ്ടം 600 കോടി ! ;കോവിഡ് വില്ലനായപ്പോൾ നിലച്ചത് ക്ഷേത്ര ജീവനക്കാരുടെ വരുമാനവും.
ബെഗളുരു: ക്ഷേത്ര വരുമാനത്തിലും സംസ്ഥാനത്ത് വൻ ഇടിവെന്ന് റിപ്പോർട്ടുകൾ പുറത്ത്, ലോക്ഡൗൺ കാലത്ത് മുസാരിസ് വകുപ്പിന്റെകീഴിലുള്ള ക്ഷേത്രങ്ങളിൽ വരുമാനനഷ്ടം 600 കോടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽമാത്രം ഏപ്രിൽ മേയ് മാസങ്ങളിൽ 14 കോടിരൂപയാണ് വരുമാന നഷ്ടം. ഇതോടെ ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവിയും അനിശ്ചിതത്വത്തിലായി കഴിഞ്ഞു. സംസ്ഥാനത്ത് ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന അനേകരാണുള്ളത്, വലുതും ചെറുതുമായി അനേകം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് സംസ്ഥാനം. ലോക്ക് ഡൗൺ ആരാധനാലയങ്ങൾക്കും ബാധകമായതോടെ പല ക്ഷേത്രങ്ങളിലും പൂജാരിമാരുടെ നേതൃത്വത്തിൽ നിത്യപൂജകൾ മാത്രമാണ് നടന്നത്, വലിയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്…
Read Moreഭയപ്പെട്ടത് സംഭവിച്ചില്ല;കർണാടകയെ തൊടാതെ നിസർഗ അതിർത്തി കടന്നു
ബെംഗളൂരു : നിസർഗ ചുഴലിക്കാറ്റ് കർണാടക അതിർത്തി കടന്നു പോയതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ന് അറിയിച്ചു . മഴയും അതിശക്തമായ കാറ്റും ഉണ്ടായെങ്കിലും ചുഴലിക്കാറ്റ് കർണാടകയിൽ ഒരിടത്തും ബാധിക്കപ്പെട്ടിട്ടില്ല “നിസർഗ കർണാടക കടന്നുപോയി . എവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവ് കിട്ടിയിട്ടില്ല” എന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാർ പറഞ്ഞു . “ശക്തമായ മഴ നമ്മൾ പ്രതീക്ഷിച്ചിരുന്നു . അതിനാൽ തന്നെ ഡെപ്യൂട്ടി കമ്മിഷണർമാരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു . മൽസ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു”…
Read More