നോർക്ക എന്ന് മടക്കിത്തരും അധികമായി ഈടാക്കിയ തുക ? ആദ്യ ശ്രമിക്ക് ട്രെയിൻ യാത്രക്കാർ ചോദിക്കുന്നു.

ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലും ഫോൺ വഴിയും നിരവധി ആളുകൾ ഞങ്ങളെ ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചോദ്യമാണ് ഈ ശീർഷകത്തിൽ ഉള്ളത്.

ആദ്യ ശ്രമിക്ക് ട്രെയിനിൽ കേരളത്തിലേക്ക് യാത്ര ചെയ്തവരിൽ നിന്ന് 1000 രൂപ വീതമാണ് നോർക്ക ഈടാക്കിയത്.

മെയ് 23 ന് ബെംഗളൂരു കൻ്റോൺമെൻ്റ് സറ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സർവീസ് നടത്തിയത്.1496 പേർ ആണ് വിവിധ സറ്റേഷനുകളിൽ ഇറങ്ങിയത്.

എല്ലാവരിൽ നിന്നും 1000 രൂപ വീതമാണ് നോൺ എ.സി. ട്രെയിനിന് ഈടാക്കിയത്.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

കൊള്ള നിരക്കിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജൂൺ ഒന്ന് മുതൽ റീഫണ്ട് നടപടികൾ ആരംഭിക്കുമെന്ന് നോർക്ക അറിയിച്ചിരുന്നു.

ഇതിനെ ശേഷം ഇതുവരെ യാത്രക്കാർക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല.

നോർക്ക വെബ്സൈറ്റിൽ ചാറ്റ് ചെയ്യാൻ ശ്രമിച്ചവരോട് സി.ഇ.ഒ ക്ക് ഇ മെയിൽ അയക്കാൻ ആണ് മറുപടി.

അധികമായി ഈടാക്കിയ തുക റീഫണ്ട് ചെയ്യണം എന്നാവശ്യപ്പെട്ട് റെയിൽവേക്ക് കത്ത് നൽകിയിട്ടുണ്ട്, ഇതിൻ്റെ മറുപടി ലഭിച്ചാൽ ഉടൻ ടിക്കറ്റ് ചാർജ്ജ് കുറച്ച് ഈടാക്കിയ അധിക തുക തിരിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കും എന്നാണ് നോർക്കയുടെ വിശദീകരണം. യാത്രക്കാരുടെ മൊബൈൽ നമ്പറിൽ വിവരം അറിയിക്കും.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

കർണാടകയിൽ നിന്ന് പുറപ്പെടുന്ന എല്ലാ ശ്രമിക്ക് ട്രെയിനുകളുടെയും തുക സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു, അത് പ്രകാരം ഈ യാത്ര സൗജന്യമാകേണ്ടതാണ്.

ഈ ഘട്ടത്തിലാണ് നോർക്ക സാധാരാണനിരക്കിൻ്റെ ഇരട്ടിയിലധികം യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts