ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. കാലയുമായി ചേർന്ന് സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള കലയുടെ രണ്ടാമത്തെ ബസ്സാണിത്. ലോക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളുരുവില്‍ക്കുടുങ്ങിയവര്‍ക്കാണ് ബസ് ഏര്‍പ്പെടുത്തിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. ബംഗളുരു ബസവേശ്വര ബസ് സ്റ്റാന്റില്‍നിന്ന് രണ്ടാമത്തെ ബസ് ഇന്നലെ വൈകീട്ടാണ് നിലമ്പൂരിലെത്തിയത്. ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് യാത്ര. ബംഗളുരുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കല വെല്‍ഫെയര്‍ അസോസിയേഷനാണ് ബംഗളുരുവിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയത്. തിരിച്ചെത്തിയവര്‍ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ റൂം കോറന്റൈനും…
Read MoreMonth: June 2020
ഇന്ന് കർണാടകയിൽ 267 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;1500 കടന്ന് രോഗമുക്തി;2500ന് അടുത്ത് ആക്റ്റീവ് കേസുകൾ.
ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് പുതിയതായി 267 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 250 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തിയവരാണ്. ഇതു വരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം 4063 ആയി. ഇന്ന് 111 പേർ രോഗ മുക്തി നേടി, ആകെ ഇതുവരെ 1514 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു, ദാവനഗെരെയിൽ 80 വയസുകാരിയാണ് മരിച്ചത് ,ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53 ആയി. 2494 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കലബുറഗി 105,…
Read Moreകോവിഡെന്ന മഹാമാരിയുടെ സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരുത്; കർണാടക ഹൈക്കോടതി
ബെംഗളുരു; കോവിഡ് സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരുതെന്ന് കർണാടക ഹൈക്കോടതി. നേരത്തെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ സ്വീകരിച്ച നിലപാടിൽ നിന്നും വളരെ വിഭിന്നമായ തീരുമാനമാണ് ഹൈക്കോടതിയുടെത്. എന്നാൽ നിലവിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും കഴുകൻമാരെപോലെയാണെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സ്വീകരിച്ചത്. കോവിഡ് 19 മൂലം ജനങ്ങൾ എല്ലാവരും വളരെ കടുത്ത ആശങ്ക നേരിടുന്ന സമയത്ത് വളരെ കൃത്യമായും നേരോടെയും മാധ്യമങ്ങൾ വസ്തുതകൾ തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി.
Read MoreCOVID 19: രാജ്യം പോകുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ഇന്ന് രാജ്യത്തെ സാമ്പത്തികപരമായി പിടിച്ചു നിർത്തുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ ?
ബെംഗളൂരു : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 27% സംഭാവന ചെയ്യുന്ന അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ സമ്പത്ത് വ്യവസ്ഥയിൽ ഒരു വീണ്ടെടുക്കലിനെ നയിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡ ഡൗണിൽ നിന്ന് സാവധാനം ഉയർന്നുവരുന്നു, എലാര സെക്യൂരിറ്റീസ് ഇൻകോർപ്പറേഷൻ നടത്തിയ പഠനം. വൈധ്യുതി ഉപഭോഗം, ട്രാഫിക് ചലനം, മൊത്ത വിപണികളിലെ കാർഷിക ഉൽപന്നങ്ങളുടെ വരവ്, ഗൂഗിൾ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി കർണാടക , കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ ഒരു മുന്നേറ്റം കണ്ടു. മുംബൈയിലെ…
Read Moreസംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്ന് മുതൽ തുറക്കുന്നത് സർക്കാർ പരിഗണനയിൽ
ബെംഗളൂരു : 2020-21 അധ്യയന വര്ഷത്തിലേക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനു തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു . വകുപ്പ് തല മേധാവികളുമായി നടത്തിയ ചർച്ചയിലാണ് വിഷയം പരിഗണനയിൽ ഉള്ളതായി അറിയിച്ചത് . മാതാപിതാക്കൾ അടക്കമുള്ള സ്റ്റേക്ക്ഹോൾഡേഴ്സിൽ നിന്നും അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുന്ന തീയതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു . പ്രവേശന നടപടികൾ ജൂൺ എട്ടിന് ശേഷം തുടങ്ങാവുന്നതാണ് എന്ന് പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു . നാല് മുതൽ ഏഴ് വരെ ഉള്ള ക്ലാസുകൾ…
Read Moreആശ്വാസ വാർത്ത;”മെയ്ഡ് ഇൻ ബെംഗളൂരു”വെന്റിലേറ്റർ വിജയകരം; അഭിമാനമായി ഡോ:ജഗദീഷ് ഹിരേമഡ്.
ബെംഗളുരു; ഓട്ടോ മൊബൈൽ പാർട്സുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വെന്റിലേറ്റർ നിർമ്മിച്ചു, തദ്ദേശീയ വെന്റിലേറ്റർ നിർമ്മിച്ചത് ബെംഗളുരുവിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടറും സംഘവുമാണ്. ജിഗാനി എയ്സ് സുഹാസ് ആശുപത്രിയിലെ എംഡി ഡോ. ജഗദീഷ് ഹിരേമഡ് ആണ് മൈസുരുവിലെ ഹെൽത്ത് കെയർ കമ്പനിയായ സ്കാന്റേ , മഹീന്ദ്ര , മഹീന്ദ്ര ഡിസൈൻ ടീം എന്നിവരുടെ സഹായത്തോടെ തീരെ ചെലവു കുറഞ്ഞതും എന്നാൽ മികച്ചതുമായ വെന്റിലേറ്ററെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്. കൂടാതെ ജാവ ബൈക്ക്, ബൊലേറോ എസ്‌യുവി പാർട്സ് ആണ് പ്രധാന ഘടകങ്ങൾ. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ തദ്ദേശായമായ…
Read Moreനഗരത്തിൽ കണ്ടെയിൽമെൻ്റ് സോണുകളുടെ എണ്ണം 39 ആയി !
ബെംഗളൂരു : ജൂൺ രണ്ടിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ അകെ 39 കണ്ടൈൻമെന്റ് സോണുകൾ ആണ് നിലവിൽ ഉള്ളത് . ഇതിൽ സുഭാഷ് നഗർ (95) ,സുബ്രമണ്യനഗർ (66), രായപുരം (137) ,ആസാദ് നഗർ (141), നയന്തനഹള്ളി (131) എന്നീ സോണുകൾ പുതിയതായി ചേർക്കപെട്ടവയാണ് . പുതിയ അഞ്ച് സോണുകളിലും ഒരു പോസിറ്റീവ് കേസ് വീതം ആണ് നിലവിൽ ഉള്ളത് ജയമഹൽ ,കെംപഗൗഡ , ബൊമ്മനഹള്ള,എച്ച് എസ് ആർ ലേ ഔട്ട് ,കാഡുഗൊഡി,അഗരം ,സിദ്ധ…
Read Moreപോലീസ് സ്റ്റേഷനിൽ നിന്ന് 50 ഉണ്ടകൾ കാണാതെ പോയതിന് പിന്നിൽ അഴിമതിയോ? അന്വേഷണം ഊർജിതം.
ബെംഗളൂരു :മൈസൂരുവിലെ ടി. നരസിപുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 50 വെടിയുണ്ടകൾ മോഷണംപോയതായി റിപ്പോർട്ട്, സ്റ്റേഷനിലെ റൈഫിളുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച വെടിയുണ്ടകളാണ് മോഷണം പോയിരിയ്ക്കുന്നത്. വൻ വിവാദമായിരിയ്ക്കുന്ന സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷ്ണർ എസ് ഋഷികാന്തിന്റെ നിർദേശത്തെ തുടർന്ന് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് അന്വേഷിക്കുക, 2500 വെടിയുണ്ടകളാണ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച്ച ജില്ലാ സായുധ റിസർവ് പോലീസിലെ ഡിവൈ.എസ്.പി. ഇതിന്റെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 50 വെടിയുണ്ടകൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി. മൈസൂരു…
Read Moreകോവിഡിനെതിരെ ആദ്യ വിജയം:പ്ലാസ്മ തെറാപ്പി ഫലം കണ്ടതായി മന്ത്രി.
ബെംഗളൂരു: കർണാടകത്തിൽ കോവിഡ് രോഗിയിൽ നടത്തിയ പ്ലാസ്മ തെറാപ്പി ചികിത്സ വിജയിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 65-കാരനിൽ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്. ഹുബ്ബള്ളിയിൽ നേരത്തേ രോഗം ഭേദമായ 63-കാരന്റെ പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിച്ചത്. ഡോക്ടർമാരെ അഭിനന്ദിക്കുന്നതായി ശ്രീരാമുലു അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്ലാസ്മ തെറാപ്പി വിജയം കാണുന്നത്. മേയ് 28-നാണ് ഇയാളിൽ പ്ലാസ്മ തെറാപ്പി ആരംഭിച്ചതെന്നും ഇപ്പോൾ രോഗി സാധാരണ നിലയിലായെന്നും നേതൃത്വം നൽകിയ ഡോക്ടർ…
Read Moreസാമൂഹിക അകലമെല്ലാം സാധാരണക്കാർക്ക് മാത്രമോ ?;ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യമന്ത്രിക്ക് അനുയായികളുടെ സ്വീകരണം.
ബെംഗളൂരു: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ സാധാരണക്കാരന് പിഴയും മറ്റ് ശിക്ഷണ നടപടികളും ലഭിക്കും. എന്നാൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ആയാലോ പലപ്പോഴും നിയമം മാറി നിൽക്കും. ഇന്നലെ ആരോഗ്യ മന്ത്രി ശ്രീരാമുലുവിന് ചിത്രദുർഗയിൽ അനുയായികൾ നൽകിയ വൻസ്വീകരണം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് പാർട്ടി പ്രവർത്തകർ ശ്രീരാമുലുവിനെ സ്വീകരിക്കാനെത്തിയത്. പഴവർഗങ്ങൾ കൊണ്ടുണ്ടാക്കിയ കൂറ്റൻ മാലയും മന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി ശ്രീരാമുലുവും അനുയായികളും മുഖാവരണവും ധരിച്ചിരുന്നില്ല. മുഖാവരണം ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരിക്കെയാണ് ഇത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള സ്വീകരണമാണ് ഒരുക്കിയത്. അനുയായികളെ…
Read More