ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം നേതൃത്വം നൽകുന്ന ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പരിപാടിയോട് സഹകരിച്ചു ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും.
ഓൺലൈൻപഠനം ആരംഭിച്ചു 20 ഓളം ദിവസമായിട്ടും സ്മാർട്ട് ഫോണോ മറ്റു സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ നിരവധിയാണ്.
കൊറോണ അതിപ്രസരം മൂലം ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മക്കൾക്കു ഓൺലൈൻപഠനം അപ്രാപ്യമായപ്പോൾ അവർക്ക് താങ്ങായി മലയാളം മിഷൻ ആരംഭിച്ച ഈ പരിപാടിയിലേക്ക് ECA മെമ്പർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ECA പ്രസിഡന്റ് ശ്രീ ദേവസ്യ കുര്യൻ, mm org.സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസിന് കൈമാറി. ECA സെക്രട്ടറി ശ്രീ പ്രജീഷ് സോമൻ, കമ്യുണിറ്റി സർവീസസ് ചെയർമാൻ ശ്രീ ജയരാജ് മേനോൻ, mm സോൺ കൺവീനർമാരായ ഡോക്ടർ നൂർ മുഹമ്മദ്, ശ്രീ ജോമോൻ എന്നിവർ നേതൃത്വം നൽകി.ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 220 ഓളം കുട്ടികൾ മലയാളം മിഷനിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാംഗ്ലൂരിലെ മറ്റു സാമൂഹിക സംഘടനകളും മലയാളം മിഷന്റ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
ഫോൺ :8884840022,9535201630.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.