ബെംഗളൂരു : ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ബിബിഎംപി 50 വിജിലൻസ് സ്ക്വാഡുകളെ രംഗത്തിറക്കി
15 പേർ വീതമാണ് ഓരോ സ്ക്വാഡിലുമുള്ളതെന്നും 24 മണിക്കൂറും ഇവർ നിരീക്ഷണം നടത്തുമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ
പറഞ്ഞു.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണു സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഭൂരിപക്ഷവും.
സേവന താൽപര്യമുള്ള പൗരന്മാരെ ഉൾപ്പെടുത്തി സിറ്റിസൻ ക്വാറന്റീൻ സ്ക്വാഡുകൾ രൂപീകരിക്കാനും ആരോഗ്യവകുപ്പിന് പരിപാടി ഉണ്ട്.
പോളിങ് ബൂത്ത് തലത്തിൽ നിരീക്ഷണം വ്യാപിപ്പിക്കാനാണിത്.
300-400 വീടുകളാണ് ഒരു ബൂത്തിന്റെ കീഴിൽ വരുന്നത്.
50-100 വീടുകളുടെ പരിധിയിൽ ക്വാറന്റീൻ ചട്ടം പാലിക്കപ്പെടുന്നോ എന്ന് ഓരോ വൊളന്റിയറും പരിശോധിക്കണം.
Fifty special squads were launched to enforce home quarantine of returnees in #Bengaluru today. The squads with vehicles will spread out to different parts of the city & reach quickly in case of complaints.@CMofKarnataka @Captain_Mani72 @AddlCPEast @CPBlr @DHFWKA @DIPR_COVID19 pic.twitter.com/u8nEi7hb1l
— B.H.Anil Kumar,IAS (@BBMPCOMM) June 18, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.