യു.എൻ.എ.കർണാടക നഴ്സസ് ദിനം ആഘോഷിച്ചു.

ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു‌എൻ‌എ) കർണാടക ഇന്റർനാഷണൽ നഴ്‌സസ് ദിനാഘോഷം കർണാടക പ്രവാസി കോൺഗ്രസുമായി (കെപിസി) ചേർന്നു രാവിലെ 11.00 ന് ബെംഗളൂരുവിലെ ഉപ്പാർ പേട് പോലീസ് സ്റ്റേഷനിൽ വച്ച് നടന്നു. മുൻ മന്ത്രിയും ഗാന്ധി നഗർ എം.എൽ.എയുമായ ദിനേശ് ഗുണ്ടറാവു ഉൽഘാടനം ചെയ്തു. ചിത്രത്തിന് മുന്നിൽ ഭദ്ര ദീപം കൊളുത്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികംആഘോഷിച്ചു. ട്രാഫിക്, ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷൻ യു.എൻ.എ പ്രവർത്തകർ ശുചീകരിച്ച് അണുവിമുക്തമാക്കി. പൊലീസുകാർക്ക് മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു. കർണാടക നഴ്സിംഗ് രജിസ്ട്രാർ ശ്രീമതി…

Read More

ഒന്നര മാസത്തിന് ശേഷം ബെംഗളൂരു സിറ്റിയിൽ നിന്ന് ആദ്യ യാത്രാ തീവണ്ടി ഡൽഹിയിലേക്ക് പുറപ്പെട്ടു..

ബെംഗളൂരു : ഒന്നര മാസത്തിന് ശേഷം ബെംഗളൂരു സിറ്റിയിൽ നിന്ന് (കെ.എസ്.ആർ) ആദ്യ യാത്രാ തീവണ്ടി ഇന്നലെ പുറപ്പെട്ടു. ശ്രമിക് ട്രെയിനുകൾ മാലൂർ,ചിക്കബൊനവാര സ്റ്റേഷനുകളിൽ നിന്നാണ് പുറപ്പെട്ടിരുന്നത്. ഡൽഹിയിലേക്കാണ് ആദ്യ തീവണ്ടി. ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരുന്ന സ്റ്റേഷനിൽ യാത്രക്കാർക്കായി നിരവധി മുൻകരുതലുകൾ എടുത്തിരുന്നു. ഇന്നലെ രാത്രി 8.30നു ബെംഗളൂരു – ഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷൽ (02492) സർവീസിനു മുന്നോടിയായി സ്റ്റേഷൻ പൂർണമായും അണുവിമുക്തമാക്കി. 1076 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിലെ മുഴുവൻ ടിക്കറ്റുകളും, തിങ്കളാഴ്ച ബുക്കിങ് തുടങ്ങി അരമണിക്കൂറിനകം വിറ്റഴിഞ്ഞു. യാത്രക്കാർ 1.5…

Read More

കോവിഡ് പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി!

ന്യൂഡൽഹി : കോവിഡ് രോഗം കാരണമുള്ള പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. “ആത്മ നിർഭർ ഭാരത്”എന്നാണ് പദ്ധതിയുടെ പേര്. ജി.ഡി.പി.യുടെ 10% വരുന്നതാണ് ഈ പാക്കേജ്. ചെറുകിട തൊഴിലാളികൾ,കർഷകർ, എന്നിവർക്ക് മുൻഗണന ലഭിക്കും. വിശദ വിവരങ്ങൾ മെയ് 18ന് മുന്പ് അറിയിക്കും. നാലാം ഘട്ട ലോക്ക് ഡൗൺ ഉണ്ട് എന്ന് പ്രധാനമന്ത്രി അറിയിച്ചു എങ്കിലും സംസ്ഥാനങ്ങൾ ആയിരിക്കും ഇത് തീരുമാനിക്കുക.

Read More

ഗ്രീന്‍ സോണുകളായ 3 ജില്ലകളില്‍ കൂടി കോവിഡ്;ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌;രോഗികളില്‍ ഏറെയും അന്യസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌. ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി,കോലാര ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു. വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നത്തെ പുതിയ രോഗികളുടെ 63. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 925 ആയി, ഇതുവരെ 31 പേർ മരിച്ചു.433 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15), ഹസന്‍ (5),ബെംഗളൂരു നഗര ജില്ല (4),ധാര്‍ വാട് (9),ദക്ഷിണ കന്നഡ…

Read More

സ്റ്റേഡിയങ്ങളും കോറൻ്റീൻ കേന്ദ്രങ്ങളാക്കി മാറ്റുന്നു!

ബെംഗളൂരു : അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്യാറൻ്റിൻ നിർബന്ധമാക്കിയതിന് പിന്നാലെ വിദേശത്തു നിന്നു കൂടുതൽ  എത്തിത്തുടങ്ങുക കൂടി ചെയ്തതോടെ സ്റ്റേഡിയങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിൽ. ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ സ്റ്റേഡിയം,ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയം എന്നിവയാണ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കുന്നത് പരിഗണനയിലുള്ളത്. കേന്ദ്രങ്ങളായി 3 സ്റ്റേഡിയങ്ങളിലും കൂടി 200 മുറികളുണ്ട്. കൂടാതെ കൂടുതൽ പേരെ താമസിപ്പിക്കാൻ വേണ്ടി ഹാൾസൗകര്യവും ലഭ്യമാണ്. സ്റ്റേഡിയങ്ങളുടെ സംരക്ഷണ ചുമതലയുള്ള അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതർ ഇത് സംബന്ധിച്ച് നേരത്തെ ചർച്ച നടത്തിയിരുന്നു.

Read More

ഗ്രീന്‍ സോണുകളിലേക്ക് കൂടി പടർന്ന് കൊറോണ;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;900 കടന്ന് കര്‍ണാടക.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വന്‍ വര്‍ധനവ്‌. ഗ്രീന്‍ സോണുകള്‍ ആയിരുന്ന ഹാസന്‍,യാദഗിരി ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 42 ആയി. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 904 ആയി, ഇതുവരെ 31 പേർ മരിച്ചു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (15),…

Read More

കേരളത്തിലേക്ക് തീവണ്ടിയിൽ എത്തുന്നവർക്കും പാസ് വേണം;ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം : രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ…

Read More

ബെംഗളൂരു മലയാളികളേയും വഹിച്ചു കൊണ്ടുള്ള കെ.പി.സി.സി.യുടെ ആദ്യ സൗജന്യ ബസ് പുറപ്പെട്ടു;ഈ സർവ്വീസ് ലഭ്യമാക്കാൻ നിങ്ങൾക്കും ബന്ധപ്പെടാം.

ബെംഗളൂരു : അന്യ സംസ്ഥാനങ്ങളില്‍  കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ  പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി  ഇന്നലെ രാത്രി 8 മണിക്ക് ബെംഗളൂരു ഗാന്ധി ഭവനിലെ കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് കുമളിയിലേക്ക്പുറപ്പെട്ടു. കര്‍ണ്ണാടക പി.സി.സി.പ്രസിഡന്റ് ഡി.കെ .ശിവകുമാര്‍  യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം  കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്  മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്.  രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.…

Read More

അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർ എല്ലാം നിർബന്ധമായും 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയണം;നടപടികൾ കർശനമാക്കി കർണാടക.

ബംഗളുരു; ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകത്തിലേക്ക് എത്തുന്ന മുഴുവൻ പേരും 14 ദിവസം സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. ഞായറാഴ്ച വൈകീട്ട് ചേർന്ന സംസ്ഥാന ടാക്സ് ഫോഴ്സിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം ഇന്നലെ മുതൽ കർശനമായി നടപ്പാക്കിത്തുടങ്ങി. സർക്കാർ സജജീകരിക്കുന്ന കേന്ദ്രത്തിലോ, അല്ലെങ്കിൽ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളിൽ സ്വന്തം നിലയിൽ വാടകക്കോ കഴിയാം, സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ സൗജന്യമായിരിക്കും. ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തെരഞ്ഞെടുക്കാം, ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ത്രീസ്റ്റാർ ഹോട്ടൽ-1850 (സിംഗിൾ), 2450 (ഡബിൾ). ബഡ്ജറ്റ്…

Read More

യു.എൻ.എ.യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.

ബെംഗളൂരു : യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ഇന്ന് നഗരത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് നഗരത്തിലെ ഉപ്പാർപേട്ട് പേലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രവും ശുചീകരിച്ചു കൊണ്ടാണ് ഇന്നത്തെ നഴ്സസ് ദിനാചരണം. മാസ്ക്ക് വിതരണവും നടത്തുന്നുണ്ട്. പ്രവാസി കോൺഗ്രസുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടിയുടെ ഉൽഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനും ഗാന്ധി നഗർ എംഎൽഎയുമായ ദിനേഷ് ഗുണ്ടുറാവു  നിർവ്വഹിക്കും.

Read More
Click Here to Follow Us