ബംഗളുരു; ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകത്തിലേക്ക്
എത്തുന്ന മുഴുവൻ പേരും 14 ദിവസം സർക്കാർ ക്വാറന്റീൻ
കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.
ഞായറാഴ്ച വൈകീട്ട്
ചേർന്ന സംസ്ഥാന ടാക്സ് ഫോഴ്സിന്റെ അടിയന്തര
യോഗത്തിലാണ് തീരുമാനം ഇന്നലെ മുതൽ കർശനമായി നടപ്പാക്കിത്തുടങ്ങി.
സർക്കാർ സജജീകരിക്കുന്ന കേന്ദ്രത്തിലോ, അല്ലെങ്കിൽ
നിരീക്ഷണ കേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളിൽ സ്വന്തം നിലയിൽ
വാടകക്കോ കഴിയാം, സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ
സൗജന്യമായിരിക്കും.
ഹോട്ടലുകളിൽ നിരീക്ഷണത്തിൽ
താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തെരഞ്ഞെടുക്കാം,
ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
ത്രീസ്റ്റാർ ഹോട്ടൽ-1850 (സിംഗിൾ), 2450 (ഡബിൾ).
ബഡ്ജറ്റ് ഹോട്ടൽ-1200. ഗവ. ഹോസ്റ്റലുകളിൽ ഉൾപ്പെടെയാണ്
സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങൾ.
സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 54 പേരിൽ
ഭൂരിഭാഗം പേരും മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങി
എത്തിയവരാണ്.
ഈ സാഹചര്യത്തിലാണ് ഇതര
സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസം ക്വാറന്റീൻ
നിർബന്ധമാക്കിയത്.
ഏതു സോണിൽ നിന്നെത്തുന്നവർക്കും ഈ നിബന്ധന ബാധകമാണ്. ഇതേതുടർന്ന് കേരളത്തിൽനിന്ന്
എത്തിയ നിരവധി പേരെ കഴിഞ്ഞ 2 ദിവസമായി ബംഗളൂരു
അതിർത്തിയിൽ തടയുന്നുണ്ട്.