ബെംഗളൂരു മലയാളികളേയും വഹിച്ചു കൊണ്ടുള്ള കെ.പി.സി.സി.യുടെ ആദ്യ സൗജന്യ ബസ് പുറപ്പെട്ടു;ഈ സർവ്വീസ് ലഭ്യമാക്കാൻ നിങ്ങൾക്കും ബന്ധപ്പെടാം.

ബെംഗളൂരു : അന്യ സംസ്ഥാനങ്ങളില്‍  കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ  പദ്ധതിക്ക് തുടക്കമായി.

ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി  ഇന്നലെ രാത്രി 8 മണിക്ക് ബെംഗളൂരു ഗാന്ധി ഭവനിലെ കെ.പി.സി.സി ആസ്ഥാനത്ത് നിന്ന് കുമളിയിലേക്ക്പുറപ്പെട്ടു.

കര്‍ണ്ണാടക പി.സി.സി.പ്രസിഡന്റ് ഡി.കെ .ശിവകുമാര്‍  യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം  കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്  മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്.

സാമൂഹിക അകലം പാലിച്ചായിരിക്കും ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്.  രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍   എന്‍.എ.ഹാരിസ് എം.എല്‍.എയുടെ  969696 9232 എന്ന മൊബൈല്‍ നമ്പറിലോ,infomlanaharis@gmail.com എന്ന ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us