ബെംഗളൂരു: മലയാളിയുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെന്നാർഘട്ട സർക്കിളിലെ ഒരു കടയ്ക്കുമുന്നിൽ ആണ് മൃതദേഹം കണ്ടെത്. നൂറനാട് പണയിൽ കേശവനിവാസിൽ ശിവദാസിന്റെ മകൻ എസ്. ബിനു(39) ആണ് മരിച്ചത് ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽനിന്ന് വോട്ടേഴ്സ് ഐ.ഡി.കാർഡ് ലഭിച്ചതിനെത്തുടർന്ന് അധികൃതർ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വിക്ടോറിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതിനുശേഷം മാത്രമേ മൃതദേഹപരിശോധന നടത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Read MoreMonth: May 2020
ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടി;കണ്ടയ്മെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും;വിമാനം,മെട്രോ,വിദ്യാഭ്യസ സ്ഥാപനങ്ങൾ,സിനിമാ ഹാളുകൾ പ്രവർത്തിക്കില്ല..
ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. മാർച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മേയ് 18 മുതൽ മേയ് 31 വരെയാണ് നാലാംഘട്ടം. ഇക്കാലളവിലെ മാർഗനിർദേശങ്ങളാണ്…
Read Moreഈവനിംഗ് ബുള്ളറ്റിന്‍;ഇതുവരെ 500 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു;600 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.
ബെംഗളൂരു : ഇന്ന് 05 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 55. ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഗ്രാമ ജില്ലയില്‍ നിന്നും രോഗികള്‍ ഇല്ല. ഉടുപ്പി ജില്ല (1),ദക്ഷിണ കന്നഡ (1),മണ്ട്യാ(21) ഹാസന്‍ (5),ശിവമോഗ്ഗ (2),കലബുരഗി (10)യാദ് ഗിരി (3) ധാര്‍ വാഡ (2) ഇതില്‍ ഭൂരിഭാഗം രോഗികളും മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്. കോലാര്‍ ജില്ലയില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം ആണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര കന്നഡ…
Read Moreരാജ്യത്ത് ലോക്ക് ഡൌണ്‍ ഈ മാസം 31 വരെ നീട്ടി.
ന്യൂഡല്‍ഹി: കൊറോണവൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍. മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും…
Read More2 ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ നീട്ടി കര്‍ണാടക.
ബെംഗളൂരു: രണ്ട് ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് കര്‍ണാടക. പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൌണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് കര്‍ണാടക ലോക്ക് ഡൌണ്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ മാസം 19 വരെ ലോക്ക് ഡൌണ്‍ തുടരും. ഇതുവരെ തുടരുന്ന ലോക്ക് ഡൌണ്‍ നിയമങ്ങള്‍ തന്നെ തുടരാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തമിഴ് നാടും മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ 31 വരെ നീട്ടിയിട്ടുണ്ട്.
Read Moreആരോഗ്യ വകുപ്പിനെ അറിയിക്കാതെ കോവിഡ്-19 രോഗിക്ക് ചികിൽസ നൽകി; 2 ഡോക്ടർമാർക്കെതിരെ നടപടി.
ബെംഗളൂരു:കോവിഡ് -19 ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ചട്ടം ലംഘിച്ച് കോവിഡ് -19 രോഗിയെ ആരോഗ്യവകുപ്പിനെ അറിയിക്കാതെ രഹസ്യമായി ചികിത്സിച്ച രണ്ടുഡോക്ടർമാർക്കും രോഗിയുടെ സഹോദരനുമെതിരേ പോലീസ് കേസെടുത്തു. മംഗമ്മനപാളയയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർമാരായ അൽത്താഫ് (43), അവിനാശ് സിങ് (46) എന്നിവർക്കെതിരെയാണ് കേസെടുത്തത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടുദിവസത്തിനുശേഷമാണ് ഇവർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് രോഗിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരു ഡോക്ടർമാരെയും രോഗിയുടെ സഹോദരനെയും സർക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാൽ ഇവർക്കെതിരേ കൂടുതൽ നടപടികളുണ്ടാകും. രോഗിക്ക് ആദ്യഘട്ടത്തിൽ കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായില്ലെന്നാണ്…
Read Moreമോണിംഗ് ബുള്ളറ്റിന്‍;ഒരു മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 54;ബെംഗളൂരുവില്‍ നിന്ന് പുതിയ രോഗികള്‍ ഇല്ല.
ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 54. ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഗ്രാമ ജില്ലയില്‍ നിന്നും രോഗികള്‍ ഇല്ല. ഉടുപ്പി ജില്ല (1),ദക്ഷിണ കന്നഡ (1),മണ്ട്യാ(21) ഹാസന്‍ (5),ശിവമോഗ്ഗ (2),കലബുരഗി (10)യാദ് ഗിരി (3) ധാര്‍ വാഡ (2) ഇതില്‍ ഭൂരിഭാഗം രോഗികളും മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്. കോലാര്‍ ജില്ലയില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ…
Read Moreമുൻ അധോലോക നേതാവിൻ്റെ സംസ്കാരച്ചടങ്ങിനിടെ ബഹുമാനാർത്ഥം ആകാശത്തേക്ക് വെടിവച്ചു;7 പേർ പിടിയിൽ.
ബെംഗളൂരു : മുൻ അധോലോക നേതാവ് മുത്തപ്പറായിയുടെ ശവ സംസ്കാര ചടങ്ങിനിടെ, പരേതൻ്റെ ബഹുമാനാർഥം ആകാശത്തേക്കു വെടിയുതിർത്ത 6 അനുയായികളും ഒരു ബന്ധുവും അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെട്ട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്ത മുത്തപ്പ റായ് (68) ബ്രെയിൻ ട്യൂമറിനെ തുടർന്നു കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് അന്തരിച്ചത്. ബിഡദിയിൽ നടത്തിയ സംസ്കാര ചടങ്ങിനിടെ ആകാശത്തക്ക് 5 റൗണ്ട് വെടിയുതിർത്ത ഗിരീഷ്, ലഖ്വീർ സിങ്, ചേതൻസിങ്, രഞ്ജിത് റായ്, സുനിൽ മോനപ്പ എന്നിവരെയും ചട്ടം ലംഘിച്ചതിനു ബന്ധു പ്രകാശ്…
Read Moreവ്യാജ പ്രചരണങ്ങൾക്കിടയിൽ വർദ്ധിത വീര്യത്തോടെ കെ.പി.സി.സി;ഇന്നലെ മാത്രം നാട്ടിലേക്ക് അയച്ചത് 6 ബസുകൾ;ആകെ ഇതുവരെ നാട്ടിലേക്കയച്ച ബസുകളുടെ എണ്ണം 16 ആയി.
ബെംഗളൂരു : ലോക്ക് ഡൗണിൽ ഈ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ പൊതുഗതാഗത സംവിധാനമുപയോഗിച്ച് നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേരള സർക്കാർ പൂർണമായി പരാജയപ്പെട്ടിടത്താണ് നഗരത്തിലെ നിരവധി സംഘടനകൾ അവരാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ സഹായിച്ചു തുടങ്ങിയത്. നിരവധി സംഘടനകൾ നാട്ടിലേക്ക് ബസുകൾ അയച്ചു ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിച്ചു, കർണാടക പ്രദേശ് കോൺഗ്രസും ഈ ഉദ്യമവുമായി മുന്നോട്ട് വന്നിരന്നു. എന്നാൽ ഇഛാഭംഗം വന്ന ചില ഗ്രൂപ്പുകളും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജ വാർത്തകളുമായി മുന്നോട്ട് വരികയായിരുന്നു. കെ.പി.സി.സിയുടെ വാഹനം യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടു എന്ന വ്യാജ…
Read Moreപാദരായണപുരയ്ക്കും ഹൊങ്ങസാന്ദ്രക്കും പിന്നാലെ ശിവാജി നഗർ; 2 ദിവസത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 !
ബെംഗളൂരു : മൈസൂരു റോഡിലെ പാദരായണപുരക്കും ബൊമ്മനഹള്ളിക്ക് സമീപമുള്ള ഹൊങ്ങ സാന്ദ്രക്കും ശേഷം അതേ രീതിയിൽ കോവിഡ് വ്യാപനം ശിവാജി നഗറിലും സംഭവിക്കുന്നത്. ഇവിടെ ഇതുവരെ 2 ദിവസത്തിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യൂൻസ് റോഡിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്ത 34 കാരനിൽ നിന്നാണ് 25 പേർക്കും രോഗം പടർന്നത്. ശനിയാഴ്ച 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ മറ്റിടങ്ങളിൽ വ്യാപനം തടയാൻ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ശിവാജി നഗർ ഹോട്സ്പോട്ടായത്. രോഗം ബാധിച്ച യുവാവ് താമസിച്ച കെട്ടിടത്തിൽ 78…
Read More