സൗജന്യ വിതരണം സർക്കാറിന് പണിയായി;പാൽ വാങ്ങാൻ വന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജ് !

ബെംഗളൂരു : സൗജന്യമായി എന്തെങ്കിലും കിട്ടുകയാണെങ്കിൽ നാട്ടുകാർക്ക് അസുഖത്തെ കുറിച്ചോ സോഷ്യൽ ഡിസ്റ്റൻസിനേ കുറിച്ചോ ഒരു ചിന്തയും ഇല്ല. സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന പാൽ വാങ്ങാൻ കമലാ നഗറിലെ ബി.ബി.എം.പി.ഓഫീസിനു മുന്നിൽ തടിച്ച് കൂടിയത് 2000 ഓളം പേർ. നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ പിരിച്ചുവിടാൻ ഈ കൊറോണക്കാലത്ത് പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. മാർക്കറ്റുകളിലും ചെറുകിട സ്ഥാപനങ്ങളിലും സാഹചര്യം വ്യത്യസ്തമല്ല. ശേഷാദ്രിപുരത്ത് പച്ചക്കറിക്കടകളിൽ കൂട്ടമായി എത്തിയവരെ ബോധവൽക്കരിക്കാൻ ബി.ബി.എം.പി കമ്മീഷണർ നേരിട്ട് എത്തി. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പോലീസ് പെട്രോളിങ്…

Read More

15 ലക്ഷം നിർമ്മാണ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 1000 രൂപ കൂടി നിക്ഷേപിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം;ഒരാഴ്ചക്ക് ഇടയിൽ ആകെ ലഭിക്കുന്ന തുക 2000 ആയി.

ബെംഗളൂരു : കർണാടകയിലെ 15ലക്ഷം നിർമ്മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ആയിരം രൂപ കൂടി നിക്ഷേപിക്കാൻ തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ നിർദ്ദേശം. ആയിരം രൂപ വീതം കഴിഞ്ഞ ആഴ്ച ഇവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. രോഗികൾക്ക് ആശുപത്രികളിൽ പോകാനും മറ്റും ടാക്സികളുടെ സഹകരണം തേടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ജില്ലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം എന്ന് മുഖ്യമന്ത്രി അറിയിച്ചു . ഭക്ഷണ വിതരണംകാര്യക്ഷമമാക്കാൻ നഗര മേഖലയിൽ എംഎൽഎമാർക്ക് നിർദ്ദേശം നൽകി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ക്കായി ഒരു ലക്ഷം പേഴ്സണൽ…

Read More

കോവിഡുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞതായി മുഖ്യമന്ത്രി.

ബെംഗളൂരു : നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത അവരുടെ വിവരങ്ങൾ ശേഖരിച്ചു നൽകാമെന്ന് മുസ്ലിം നേതാക്കൾ അറിയിച്ചതായി മുഖ്യമന്ത്രി യെദ്യൂരപ്പ. ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി ക്വാറിൻ്റെനിൽ പോകാൻ സമ്മതിപ്പിക്കാം എന്നും നേതാക്കൾ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. വിദേശികൾ ഉൾപ്പെടെ 391 പേർ സംസ്ഥാനത്ത് മടങ്ങിയെത്തി എന്നാണ് കണക്ക്. ഇടപഴകിയ ആയിരത്തിലധികം പേരെ പരിശോധിച്ചു പങ്കെടുത്തവരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഇവരിൽ ഒരാളായ സിറ സ്വദേശി തുമക്കുരുവിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Read More

കോവിഡ് ബോധവൽക്കരണത്തിനെത്തിയ ആശാ വർക്കറെ ക്രൂരമായി അക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.

ബെംഗളൂരു : ബയട്രായനപുര സാദിഖ് നഗറിൽ കോവിഡ് ബോധവൽക്കരണത്തിനെത്തിയ ആരോഗ്യ(ആശാ) പ്രവർത്തകയെ ക്രൂരമായി ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. മുസ്തഫ സാദിഖ്(25),സുഹേൽബാഷ(30), അൻവർ ജബ്ബാർ(35), സർഫരാജ് ജബ്ബാർ(38), സാഗിർഇഖ്ബാൽ (40) എന്നിവരാണ് പിടിയിലായത്. പൗരത്വ റജിസറിനുള്ള വിവരങ്ങൾ ശേഖരിക്കുന്നു എന്നാരോപിച്ചാണ് ആശാവർക്കർ കൃഷ്ണവേണിയെ ഇവർ ആക്രമിച്ചതെന്നു ബെംഗളൂരു ഈസ്റ്റ് ഡിസിപി എസ്.ഡി.ശരണപ്പ പറഞ്ഞു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ആക്രമിക്കുകയോ അതിനു പിന്തുണ നൽകുകയോ ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു മുന്നറിയിപ്പ് നൽകി.…

Read More

ഇന്ദിര ക്യാന്റീൻ വഴി നടത്തിവന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു : ഇന്ദിര ക്യാന്റീൻ മുഖേന നൽകിയിരുന്ന സൗജന്യ ഭക്ഷണം താൽക്കാലികമായി നിർത്തി വച്ച് കർണാടക ഗവൺമെന്റ്. എന്നാൽ ക്യാന്റീൻ മുൻപ് പ്രവർത്തിച്ചിരുന്ന പോലെ തുടർന്നും പ്രവർത്തിക്കും എന്ന് ഗവൺമെന്റ് കേന്ദ്രങ്ങൾ അറിയിച്ചു. മാർച്ച് 28 ന്‌ ആണ് പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാരെ സഹായിക്കാൻ ആയിരുന്നു ഈ തീരുമാനം. ഇതിനായി 19 കാൻറീനുകളിലും സൗകര്യം ഏർപ്പെടുത്തി. എന്നാൽ ഈ സൗകര്യങ്ങൾ പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങുകയും, ഭക്ഷണത്തിന്റെ മികവിനെ കുറിച്ച് ചില കോണുകളിൽ നിന്ന്…

Read More

കർണാടകയിൽ ഒരു കോവിഡ് മരണം കൂടി;ആകെ മരണം 4 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരു മരണം കൂടി;ആകെ മരണം 4 ആയി. കഴിഞ്ഞ 31-നാണ്‌ ഇയാളെ രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഇയാൾ വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുടെ സാംപിൾ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു. ഇതോടെ കൊറോണ ബാധയെത്തുടർന്ന്‌ കർണാടകയിൽ മരിച്ചവരുടെ എണ്ണം നാലായി. കലബുറഗി, തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ്‌ നേരത്തേ കോറോണ ബാധിച്ച്‌ മൂന്നുപേർ മരിച്ചത്‌. ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയിലാണ്. മക്ക തീർത്ഥാടനം കഴിഞ്ഞ് ഹൈദരാബാദ് വഴി സംസ്ഥാനത്ത് എത്തിയ 67 കാരൻ മരിച്ചതിന് ശേഷമാണ് മരണകാരണം കൊറോണയെന്ന്…

Read More

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു!

ബെംഗളൂരു : കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുവഭപ്പെട്ടത് മൈസൂരു, മണ്ഡ്യ, ഹാസൻ ജില്ലകളിലാണ്. വൈകുന്നേരം 5.20 നോടടുത്ത് ഉണ്ടായ ഭൂചലനം 3 സെക്കൻ്റ് നേരത്തേക്ക് തുടർന്നു. അർക്കൽ ഗുഡു വിനും കെ ആർ നഗറിനും സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗത്തിൻ്റെ ശാസ്ത്രജ്ഞൻ ഡോ: സി.എൻ പ്രഭു അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഇന്ന് സംസ്ഥാനത്ത് 4പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം 128 ആയി.

ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 4 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.ആകെ രോഗ ബാധിതരുടെ എണ്ണം 128 ആയി,ഇതില്‍ മരിച്ച മൂന്നു പേരും രോഗം ഭേദമായ 11 പേരും ഉള്‍പ്പെടുന്നു. 114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്,ഇതില്‍ 7 മലയാളികളും ഉള്‍പ്പെടുന്നു. രോഗി 125 : ബാഗല്‍കോട്ട് സ്വദേശിയായ 75 കാരന്‍, നഗരത്തില്‍ ചികിത്സയിലാണ്. രോഗി 126 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 70 കാരന്‍. രോഗി 127 : നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത 26 കാരന്‍. രോഗി…

Read More

“വർക്ക് ഫ്രം ഹോം”കാരിൽ ചിലർ നാട്ടിലേക്ക് മുങ്ങി;ഇവരെ പൊക്കാൻ പദ്ധതിയുമായി ഐ.ടി.കമ്പനികൾ?

ബെംഗളൂരു: ‘വർക്ക് ഫ്രം ഹോമി’ ന്റെ സാധ്യത ഉപയോഗപ്പെടുത്തി നഗരത്തിൽനിന്ന് സ്വന്തംനാടുകളിലേക്ക് മുങ്ങിയവരെ കൈയോടെ പൊക്കാൻ ഐ.ടി. കമ്പനികൾ. ബെംഗളൂരുവിൽത്തന്നെയുണ്ടെന്ന് തെളിയിക്കാൻ ജീവനക്കാരോട് ലൊക്കേഷനും വീഡിയോ ദൃശ്യങ്ങളുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. നഗരത്തിലില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും ആവശ്യമെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് കമ്പനികളുടെ തീരുമാനം. ഇന്റർനെറ്റ് ലഭ്യതയടക്കം ഉറപ്പാക്കിയാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. നഗരം വിട്ടുപോകരുതെന്ന് കർശനനിർദേശവും നൽകിയിരുന്നു. എന്നാൽ ഇവയൊക്കെ കാറ്റിൽപ്പറത്തി സ്വന്തംനാട്ടിലേക്ക് പോയിരിക്കുകയാണ് ഒരുവിഭാഗം ജീവനക്കാർ. അതത് പ്രദേശത്തുതന്നെ നിൽക്കാൻവേണ്ടിയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ ഈ ലക്ഷ്യത്തെ…

Read More

പാവപ്പെട്ടവർക്ക് പാൽ സൗജന്യമായി നൽകും.

ബെംഗളൂരു: സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന പാൽ ലോക്ഡൗൺ കാലാവധി കഴിയുന്നതുവരെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിതരണംചെയ്യാൻ തീരുമാനം. അധികംവരുന്ന പാലുകൊണ്ട് ഇതുവരെ പാൽപ്പൊടിയാണ് നിർമിച്ചിരുന്നത്. ആവശ്യത്തിലുമധികം പാൽപ്പൊടി ഉത്‌പാദിപ്പിച്ചുകഴിഞ്ഞതിനാൽ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇതോടെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പാൽ സൗജന്യമായി വിതരണംചെയ്യാൻ തീരുമാനിച്ചത്. അതിർത്തികൾ അടച്ചതിനാൽ മറ്റുസംസ്ഥാനങ്ങളിലേക്ക് പാൽ എത്തിക്കാൻ കഴിയാത്തതും ഭക്ഷണശാലകൾപൂട്ടിയതും പാൽ ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ക്ഷീരകർഷകരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പാൽ സാധാരണപോലെ സംഭരിക്കാനാണ് സഹകരണസംഘമായ നന്ദിനിയുടെ തീരുമാനം. അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് പാൽ ലഭിക്കാൻ അർഹരായവരെ കണ്ടെത്താനുള്ള ചുമതല. ജില്ലാഭരണകൂടം…

Read More
Click Here to Follow Us