കർണാടകയിൽ ഒരു കോവിഡ് മരണം കൂടി;ആകെ മരണം 4 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരു മരണം കൂടി;ആകെ മരണം 4 ആയി.

കഴിഞ്ഞ 31-നാണ്‌ ഇയാളെ രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ഇയാൾ വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുടെ സാംപിൾ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു.

ഇതോടെ കൊറോണ ബാധയെത്തുടർന്ന്‌ കർണാടകയിൽ മരിച്ചവരുടെ എണ്ണം നാലായി.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

കലബുറഗി, തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ്‌ നേരത്തേ കോറോണ ബാധിച്ച്‌ മൂന്നുപേർ മരിച്ചത്‌.

ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയിലാണ്.

മക്ക തീർത്ഥാടനം കഴിഞ്ഞ് ഹൈദരാബാദ് വഴി സംസ്ഥാനത്ത് എത്തിയ 67 കാരൻ മരിച്ചതിന് ശേഷമാണ് മരണകാരണം കൊറോണയെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts