ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളിൽ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്.

ബെംഗളൂരു : ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളിൽ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കിടയിൽ നടത്തിയ എസിഐ–എഎസ്ക്യു സർവേയിൽ അഞ്ചിൽ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎൽ) ഒന്നാമതെത്തിയത്.

അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രിൽ–ജൂൺ ക്വാർട്ടറിൽ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സർവേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ–എഎസ്ക്യു അറൈവൽ സർവേയിൽ ഇന്ത്യയിൽ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

സേവനങ്ങൾ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎൽ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts