ബെംഗളൂരു: കോവിഡ് രോഗം പടർന്നു പിടിക്കുന്നതിനാൽ ലോകം തന്നെ മരവിച്ചു നിൽക്കുകയാണ് ,രോഗ വ്യാപനം ഉഴിവാക്കാൻ ഒരു പ്രതിവിധി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
എന്നാൽ ഈ രോഗവ്യാപനം ഉപകാരമായിരിക്കുകയാണ് ചിലർക്ക് ,അവർ ആരുമല്ല വിവിധ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികൾ തന്നെയാണ്.
കർണാടകത്തിലെ ജയിലുകളിൽനിന്ന് 1,112 തടവുകാരെയാണ് വിട്ടയച്ചത്.
405 പേർക്ക് പരോളും 707 പേർക്ക് ജാമ്യവും അനുവദിച്ചതായി ജയിൽ ഡി.ജി.പി. അലോക് മോഹൻ പറഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ഹൈക്കോടതി ജഡ്ജി ചെയർമാനായുള്ള ഉന്നതതലസമിതി രൂപവത്കരിച്ചശേഷമാണ് വിട്ടയക്കേണ്ട തടവുകാർ ആരൊക്കെയെന്ന് തീരുമാനിച്ചത്.
ജയിൽ ഡി.ജി.പി.യും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും സമിതിയിലുണ്ടായിരുന്നു.
ചില പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് പരോളും ജാമ്യവും ലഭിക്കേണ്ട തടവുകാരെ നിശ്ചയിച്ചത്.
ഏഴുവർഷത്തോളമായി വിചാരണത്തടവിൽ കഴിയുന്നവർക്കാണ് ജാമ്യം അനുവദിച്ചത്.
കർണാടകസർക്കാരിന്റെ നിയമമനുസരിച്ചാണ് പരോളിൽ പോകേണ്ടവരെ കണ്ടെത്തിയത്.
മാർച്ച് 23-നാണ് സുപ്രീംകോടതി തടവുകാരെ ജാമ്യത്തിലും പരോളിലും വിട്ടയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
തടവുകാരെ വിട്ടയച്ചതുകൂടാതെ തടവുകാർ കൂടുതലുള്ള ജയിലുകളിൽനിന്ന് 305 തടവുകാരെ തടവുകാർ കുറഞ്ഞ ജയിലുകളിലേക്കു മാറ്റുകയുംചെയ്തിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.
അതേസമയം, ഇരുനൂറോളം തടവുകാർ നിലവിലെ സാഹചര്യത്തിൽ പുറത്തുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചില്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ ജയിലിനകത്തു കഴിയുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് ഇവർ പറഞ്ഞതായും ഡി.ജി.പി. പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.