ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 163 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 20 പേരും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ താഴെ : രോഗി 152 : രോഗി 43 ,44 എന്നിവരുടെ 38 വയസ്സുകാരനായ മകന്‍ .നഗരത്തില്‍ ചികിത്സയിലാണ്. രോഗി 153 :രോഗി 106 ,133 എന്നിവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മലയാളിയായ 62 കാരി നഗരത്തില്‍ ചികിത്സയിലാണ്. രോഗി 154 : രോഗി 104 ന്റെ 20…
Read MoreDay: 6 April 2020
“ഇതിൽ രാഷ്ട്രീയ വിദ്വേഷമൊന്നുമില്ല;അയൽ സംസ്ഥാനങ്ങളോട് സഹോദരബന്ധം പുലർത്തണമെന്ന് തന്നെയാണ് ആഗ്രഹം,എന്നാൽ കർണാടകയിലെ ജനങ്ങളുടെ താൽപര്യമാണ് പരമ പ്രധാനം”
ബെംഗളൂരു : തലപ്പാടി അതിർത്തി റോഡ് അടക്കുക എന്നത് ആലോചിച്ച് എടുത്ത തീരുമാനമാണ്, ഇതിനുള്ളിൽ രാഷ്ട്രീയ വിദ്വേഷം ഒന്നുമില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ. അയൽ സംസ്ഥാനങ്ങളോട് നല്ല സഹോദര ബന്ധം പുലർത്തണമെന്ന് തന്നെയാണ് എന്നാൽ കർണാടകയിലെ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് പരമപ്രധാനം. അതിർത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചത് അല്ല കാസർകോട് മേഖലയിൽ 106 കോവിഡ് രോഗികൾ ഉണ്ടെന്നും രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനം ഉള്ള മേഖലയാണിത് എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്കുകൾ ഉദ്ധരിച്ച് വിശദീകരിക്കുന്നു. അതിർത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി…
Read Moreലോക്ക്ഡൗൺ കാലത്ത് അടച്ചിടുന്ന ആശുപത്രികളെ കാത്തിരിക്കുന്നത് ക്രിമിനൽ നടപടി!
ബെംഗളൂരു : ലോക്ഡൗൺ കാലത്ത് അടച്ചിടുന്ന സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും എതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമുലു. റായിച്ചുരിലെ കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ ഏതെങ്കിലും ആശുപത്രികൾ അടഞ്ഞു കിടക്കുന്നതായി കണ്ടാൽ ഉടൻ അവയുടെ ലൈസൻസ് റദ്ദാക്കാൻ അദ്ദേഹം കലക്ടർമാർക്ക് നിർദ്ദേശം നൽകി.
Read Moreഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചത് കാർഗോ വിമാനത്തിൽ;മൃതദേഹം നഗരത്തിൽ നിന്ന് ആംബുലൻസിൽ തലശ്ശേരിയിലെത്തിച്ച് കെ.എം.സി.സി;വാഹനത്തിന് കൂടെ പോയ 2 പേരെ ഐസൊലേഷനിലേക്ക് മാറ്റി.
ബെംഗളുരു: ഹൃദയാഘാതത്തെത്തുടർന്ന് മസ്‌കറ്റിൽ മരിച്ച തലശ്ശേരി സ്വദേശി വി.പി. സന്തോഷിന്റെ(62) മൃതദേഹം നാട്ടിലെത്തിച്ചു. ഖത്തർ എയർവേസിന്റെ കാർഗോ വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചശേഷം എ.ഐ.കെ.എം.സി.സി.യുടെ ആംബുലൻസിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ലോക്ഡൗണിനെത്തുടർന്ന് ബന്ധുക്കൾക്ക് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാത്തതിനാൽ ആംബുലൻസ് ഡ്രൈവർ ഷെഫീഖാണ് മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ഏറ്റുവാങ്ങിയത്. സന്തോഷിന്റെ ഭാര്യ ജീജയും മസ്കറ്റിലാണെങ്കിലും കാർഗോ വിമാനത്തിൽ കൊണ്ടുന്നതിനാൽ മൃതദേഹത്തോടൊപ്പം ഇവർക്ക് വരാൻ കഴിഞ്ഞില്ല. ഭർത്താവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും ഇവർക്ക് കഴിയില്ല. കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മസ്കറ്റിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കിയത്. ബെംഗളൂരുവിൽ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെങ്കിലും ലോക്ഡൗണിനെത്തുടർന്ന് വിമാനത്താവളത്തിൽ…
Read Moreലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുകയില്ല,തുടർന്നേക്കും:മുഖ്യമന്ത്രി.
ബെംഗളൂരു : ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കാനുള്ള സാധ്യതയില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കാത്തിടത്തോളം അത് മുന്നോട്ട് കൊണ്ടു പോകേണ്ടതായി വരും. നൂറു ശതമാനം പോയിട്ട് 75% പോലും ലോക്ക് ഡൗൺ ആയിട്ടില്ല എന്നും കന്നഡ വാർത്താ ചാനൽ ആയ പബ്ലിക്ക് ടി വിക്ക് നൽകിയ അഭിമുഖത്തിൽ യെദിയൂരപ്പ അറിയിച്ചു. കോവിഡ് അസുഖം കൂടുതലായി ബാധിച്ച 5 ജില്ലകൾ ഒഴികെ (ഹോട്ട്സ്പോട്ട്) എല്ലാ സ്ഥലങ്ങളിൽ നിന്നും ലോക്ക് ഡൗൺ ഏപ്രിൽ 14 ന് ഒഴിവാക്കണം എന്നാണ് തൻ്റെ…
Read Moreസംഗീത സംവിധായകൻ എം.കെ.അർജ്ജുനൻ മാസ്റ്റർ വിടവാങ്ങി.
കൊച്ചി : മലയാള സിനിമാലോകത്തേയും നാടക ലോകത്തേയും സംഗീത സംവിധാന രംഗത്തെ കുലപതി എം.കെ.അർജ്ജുനൻ മാസ്റ്റർ (84) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. പള്ളിക്കുറ്റം എന്ന നാടകത്തിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വരുന്നത്. 1968ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.200ൽ അധികം ഗാനങ്ങൾക്ക് സംഗീതം നൽകി. അർജുനൻ -ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി മാധുര്യമൂറുന്ന ഗാനങ്ങൾ ആണ് പുറത്ത് വന്നത്. ദേവരാജൻ മാസ്റ്ററുടെ കൂടെ ഹാർമോണിയം വായിച്ച് തുടങ്ങിയ അർജുനൻ മാസ്റ്റർ പിന്നീട്…
Read More