“ഇതിൽ രാഷ്ട്രീയ വിദ്വേഷമൊന്നുമില്ല;അയൽ സംസ്ഥാനങ്ങളോട് സഹോദരബന്ധം പുലർത്തണമെന്ന് തന്നെയാണ് ആഗ്രഹം,എന്നാൽ കർണാടകയിലെ ജനങ്ങളുടെ താൽപര്യമാണ് പരമ പ്രധാനം”

ബെംഗളൂരു : തലപ്പാടി അതിർത്തി റോഡ് അടക്കുക എന്നത് ആലോചിച്ച് എടുത്ത തീരുമാനമാണ്, ഇതിനുള്ളിൽ രാഷ്ട്രീയ വിദ്വേഷം ഒന്നുമില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ.

അയൽ സംസ്ഥാനങ്ങളോട് നല്ല സഹോദര ബന്ധം പുലർത്തണമെന്ന് തന്നെയാണ് എന്നാൽ കർണാടകയിലെ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് പരമപ്രധാനം.

അതിർത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചത് അല്ല കാസർകോട് മേഖലയിൽ 106 കോവിഡ് രോഗികൾ ഉണ്ടെന്നും രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനം ഉള്ള മേഖലയാണിത് എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്കുകൾ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

അതിർത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കഴിഞ്ഞ 31 ന് യെദിയൂരപ്പക്ക് കത്തെഴുതിയിരുന്നു.

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഇതിൽ ഇടപെടീക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗൗഡ കത്തെഴുതിയിരുന്നു

അതിർത്തി തുറക്കുന്നതിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും ഇന്നലെ നിലപാട് ആവർത്തിക്കുകയായിരുന്നു കർണാടക.

കോവിഡ് വ്യാപന കാലത്തെ കേരളത്തിനായി തലപ്പാടി അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങൾ മരണത്തെ ആലിംഗനം ചെയ്യുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

കാസർകോട് നിന്നുള്ള രോഗികൾക്ക് മംഗളൂരുവിൽ ചികിത്സയ്ക്കായി അതിർത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് ഗൗഡ നൽകിയ കത്തിൻ്റെ മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇന്നലെ നിലപാട് ആവർത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us