ബെംഗളൂരു: രാജ്യം മുഴുവന്‍ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതോടെ ജോലിയും വേതനവും നഷ്ട്ടപ്പെട്ടവര്‍ നിരവധിയാണ്,ഇങ്ങനെ ഉള്ളവര്‍ക്ക് ആശ്വാസമായാണ് ബി.ഡബ്ലിയു.എസ്.എസ്.ബി (ബെംഗളൂരു വാട്ടര്‍ ആന്‍ഡ് സീവേജ് ബോര്‍ഡ്) മുന്നോട്ടു വന്നിരിക്കുന്നത്. നഗരത്തില്‍ 10 ലക്ഷത്തില്‍ അധികം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജല വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് ബില്ലിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇപ്പ്രാവശ്യം ബില്‍ അടച്ചിട്ടില്ല എങ്കിലും ജല വിതരണ കണക്ഷന് വേര്‍പെടുത്തുകയില്ല എന്ന് ബി.ഡബ്ലിയു.എസ്.എസ്.ബി ഉറപ്പു നല്കുന്നു. 100 കോടി രൂപയോളം ബി.ഡബ്ലിയു.എസ്.എസ്.ബിക്ക് ബില്ലിനത്തില്‍ ഓരോ മാസവും ലഭിക്കാറുണ്ട്. ജല വിതരണ കണക്ഷന് വേര്‍പെടുത്തുകയില്ല എന്ന് ഉറപ്പു നല്‍കിയിട്ടും…
Read MoreMonth: March 2020
“കൊറോണ വാരിയര്‍” ആകാന്‍ തയ്യാറായി 12000 ല്‍ അധികം യുവാക്കള്‍.
ബെംഗളൂരു: സര്‍ക്കാരുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി 12000ല്‍ അധികം യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ ലോക്ക് ഔട്ട് സമയത്ത് എല്ലാവരും കൃത്യ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കുക,ഇല്ലങ്കില്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക ,ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഇന്ദിര കാന്റീനില്‍ നിന്നും പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുക,കടകള്‍ക്ക് മുന്പില് ആവശ്യമെങ്കില്‍ ദൂരം നിലനിര്‍ത്താന്‍ ആവശ്യമായ വൃത്തങ്ങള്‍ വരക്കുക …അങ്ങനെ നിരവധി ജോലികള്‍ ആണ് ഈ യുവാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായതും ഭയപ്പെടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.…
Read More“ഈ പോരാട്ടത്തിൽ നിങ്ങൾ തനിച്ചല്ല” സാധാരണ തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ “ഹംഗർ ഹെൽപ് ലൈൻ”നമ്പർ.
ബെംഗളൂരു: കൊറോണ ജാഗ്രതയുടെ ഭാഗമായി നഗരവാസികൾ വീട്ടിലിരിക്കുമ്പോൾ നഗരത്തിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ ബെംഗളൂരു കോർപ്പറേഷനും. In view of the #CoronaLockdown, Govt. of Karnataka has launched a ‘Hunger Helpline’ – 155214 to ensure food supply to the stranded migrant workers. This helpline no (155214) will direct them to the nearest food distribution center for availing a cooked meal.#IndiaFightsCorona pic.twitter.com/Ut7JdcJVbk — M Goutham Kumar (@BBMP_MAYOR) March…
Read Moreപുതിയ അദ്ധ്യായന വർഷത്തിനായി അഡ്മിഷന് തിരക്ക് കൂട്ടി സ്കൂളുകൾ;എല്ലാം നിർത്തിവക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്.
ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും പ്രവേശന നടപടികൾ താത്കാലികമായി നിർത്തിവെക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് സംസ്ഥാനത്തെ എൽ.കെ.ജി., ഒന്നാം ക്ലാസ് പ്രവേശന നടപടികൾ പൂർത്തിയാകുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന നടപടി നിർത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്വകാര്യ സ്കൂളുകൾക്കും സർക്കാർ സ്കൂളുകൾക്കും ഇത് ഒരുപോലെ ബാധകമാണ്. സ്കൂൾ മാറി മറ്റ് സ്കൂളുകളിലെ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നേടുന്നതുമായി ബന്ധപ്പെട്ട നടപടികളും നിർത്തിവെക്കണം. അതേസമയം സർക്കാർ നിർദേശം ലംഘിച്ച് ചില സ്കൂളുകൾ പ്രവേശന നടപടികൾ തുടരുന്നതായി ആരോപണമുണ്ട്.…
Read Moreകർണാടകയുമായി അതിർത്തി പങ്കിടുന്ന പാതകൾ അടച്ചതിനാൽ കേരളത്തിൽ പച്ചക്കറി വില ഉയർന്നേക്കും.
ബെംഗളൂരു : കൊറോണവ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടകത്തിൽനിന്നു കേരളത്തിലേക്കുള്ള പച്ചക്കറിനീക്കം നാമമാത്രമായി. ഇത് വരുംദിവസങ്ങളിൽ കേരളത്തിൽ പച്ചക്കറിവില കുതിച്ചുയരാൻ ഇടവരുത്തും. കേരളത്തിലേക്ക് കൂടുതൽ പച്ചക്കറി കയറ്റിപ്പോകുന്ന മൈസൂരുവിലും ഗുണ്ടൽപേട്ടിലും ചരക്കുനീക്കം നാലിനൊന്നായി ചുരുങ്ങിയെന്ന് കച്ചവടക്കാർ പറയുന്നു. മൈസൂരുവിൽ ബന്ദിപ്പാളയത്തെ പച്ചക്കറിച്ചന്തയിൽനിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ കയറ്റിപ്പോകുന്നത്. ഈ ചന്ത അടച്ചിട്ടിരിക്കുകയാണ്. മൈസൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെറിയ പച്ചക്കറിച്ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ബന്ദിപ്പാളയത്തുനിന്ന് ഒട്ടേറെ ലോറികളിലും ചെറു ചരക്കുവാഹനങ്ങളിലുമായി പച്ചക്കറി കയറ്റിപ്പോകാറുള്ളതാണ്. ഇപ്പോൾ ഒറ്റലോറിപോലും പച്ചക്കറികയറ്റാൻ മൈസൂരുവിലേക്ക് വരുന്നില്ല. ചെറുവാഹനങ്ങളിൽ വളരെക്കുറച്ച്…
Read Moreഅതിർത്തി പ്രദേശത്തെ ജനപ്രതിനിധികൾ ഉടക്കി;അടച്ച പാതകൾ തുറക്കാൻ കഴിയാതെ കർണാടക.
ബെംഗളുരു: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച കേരള കർണാടക അതിർത്തികൾ തുറക്കില്ലെന്നതിൽ ഉറച്ച് കർണാടക. മംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് കർണാടക അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ സമ്പൂർണ് ലോക്ക് ഡൗൺ തുടരുകയാണ്. കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടക അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്തില്ല. മണ്ണ് നീക്കിയാൽ റോഡ് ഉപരോധ സമരം തുടങ്ങുമെന്ന നിലപാടിലാണ് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ. വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ്…
Read More10 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു;ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 74 ആയി.
ബെംഗളൂരു : കര്‍ണാടകയില്‍ 10 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍: രോഗി 63 : പാരിസില്‍ നിന്ന് കഴിഞ്ഞ 18 ന് രാജ്യത്തെത്തിയ 18 കാരന് ,ദാവനഗരെ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 64 : 21 കാരനായ ദക്ഷിണ കന്നഡ സ്വദേശി ദുബായില്‍ നിന്നും 22 ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു.നഗരത്തിലെ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: രോഗി 65 : ഉത്തര കന്നഡ…
Read Moreകോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സർക്കാർ.
ബെംഗളൂരു : കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സർക്കാർ. രോഗി എവിടെയൊക്കെയാണ് സഞ്ചരിച്ചത്, യാത്രചെയ്ത സമയം എന്നിവ ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്. രോഗബാധിതനുമായി ഏതെങ്കിലുംതരത്തിൽ സമ്പർക്കത്തിലേർപ്പെട്ടവർ, രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ എന്നിവരെ വേഗത്തിൽ കണ്ടെത്താനാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണമുള്ളവർക്ക് പരിശോധനയ്ക്ക് വിധേയരാകാൻ ഇത് സഹായകമാകുമെന്നും അധികൃതർ പറയുന്നു. ‘CORONA WATCH’ എന്ന പേരിലാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. കൊറോണരോഗിയുമായി സമ്പർക്കംപുലർത്തിയിരുന്നതായി സംശയം തോന്നുന്നവർക്ക് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ‘ആപ്പി’ൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും…
Read Moreകോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ;ജോലിയിൽ നിന്ന് പിരിച്ച് വിട്ട് കമ്പനി.
ബെംഗളൂരു : ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയെ നേരിടാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് ഓരോ ചുവടുവെപ്പും നടത്തുന്ന സമയം ചിലർക്കിതെല്ലാം തമാശയാണ്. അത്തരത്തിലുള്ള ഒരാൾക്ക് എതിരെ കൃത്യമായ നടപടി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും അയാൾ ജോലി ചെയ്യുന്ന സ്ഥാപനവും. കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ‘ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. നമുക്ക് കൈകൾ കോർക്കാം, പുറത്ത്…
Read Moreനഗരത്തില്‍ 31 പനി ക്ലിനിക്കുകള്‍ കൂടി ആരംഭിക്കുന്നു;നിലവിലുള്ള ക്ലിനിക്കുകള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി:മുഖ്യമന്ത്രി.
ബെംഗളൂരു : ലോക്ക് ഔട്ട് സാഹചര്യത്തില്‍ ഒട്ടേറെപ്പേരാണ് ജലദോഷമുൾപ്പെടെയുള്ളവയുമായി വീടുകളിൽ കഴിയുന്നത്. ഇവര്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ ബെംഗളൂരുവിൽ പുതുതായി 31 പനി ക്ലിനിക്കുകൾകൂടി പ്രവർത്തനം തുടങ്ങുന്നു. പനി ബാധിക്കുന്നവർ ക്ലിനിക്കുകളിൽ കൂട്ടത്തോടെയെത്തുന്നത് ഒഴിവാക്കാനാണ് കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. അതേസമയം, അംഗീകാരമുള്ള ഡോക്ടർമാർക്ക് ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ സർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്. അസുഖങ്ങളുമായി വിളിക്കുന്നവരെ മുമ്പ് ചികിത്സിച്ചിട്ടുണ്ടെങ്കിലേ ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കൂ. എന്നാൽ, ഫോൺ വിളിക്കുന്നയാൾക്ക് കോവിഡ്-19 സംശയം തോന്നിയാൽ മരുന്ന് മരുന്ന് നിർദേശിച്ചു നൽകരുതെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ…
Read More