കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ;ജോലിയിൽ നിന്ന് പിരിച്ച് വിട്ട് കമ്പനി.

ബെംഗളൂരു : ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയെ നേരിടാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് ഓരോ ചുവടുവെപ്പും നടത്തുന്ന സമയം ചിലർക്കിതെല്ലാം തമാശയാണ്.

അത്തരത്തിലുള്ള ഒരാൾക്ക് എതിരെ കൃത്യമായ നടപടി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും അയാൾ ജോലി ചെയ്യുന്ന സ്ഥാപനവും.

കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ‘ പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നമുക്ക് കൈകൾ കോർക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക’ എന്നാണ് ബെംഗളൂരു നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

നിരുത്തരവാദപരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ബെംഗളൂരു ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

അതേ സമയം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇൻഫോസിസ് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts