കൃഷ്ണഗിരി ബസ് അപകടം;കെ.എസ്.ആർ.ടി.സി.ഡ്രൈവറുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി.

ബെംഗളൂരു: കഴിഞ്ഞ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് നഗരത്തിലേക്ക് വരികയായിരു കേരള ആർ.ടി.സി ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് തകർന്നിരുന്നു.

യാത്രക്കാർ എല്ലാം വലിയ പരിക്ക് കൂടാതെ രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ഹരീഷ് (38) ന് സാരമായി പരിക്കേറ്റിരുന്നു.

അദ്ധേഹത്തെ കർണാടകയിലെ അനേക്കൽ താലൂക്കിലെ സ്വകാര്യ ആശുപത്രിയായ സ്പർശിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ രക്ത സമ്മർദ്ദം വളരെ കുറവായിരുന്നു അതിൽ മാറ്റം വന്നിട്ടുണ്ട്. ഹരീഷിൻ്റെ അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ട്.

അതേ സമയം ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിക്ക് പറ്റിയവരെ ചികിൽസിക്കാനുള്ള കേരള ആർ.ടി.സിയുടെ മാനദണ്ഡങ്ങളിൽ കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ച ഉയർത്തിക്കൊണ്ടു വരേണ്ടതാണ് എന്നത് ഈ ഡ്രൈവറുടെ അവസ്ഥയിൽ നിന്ന് മനസ്സിലാകും.

ഒരു അപകടം സംഭവിച്ചാൽ 2 ലക്ഷം രൂപ മാത്രമാണ് ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി നൽകുന്നത്, അപകടം സംഭവിച്ച വണ്ടി വലിച്ചു കൊണ്ടു പോകുന്നത് അടക്കമുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടും എന്നാണ് വിവരം.

ചികിൽസക്ക് ആവശ്യമായ ഫണ്ടും ഇതിൽ നിന്ന് തന്നെയാണ്, ഗുരുതരാവസ്ഥയിൽ ഉള്ള ഒരാളെ ചികിൽസിക്കാൻ ബെംഗളൂരു പോലുള്ള വൻ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ നിരക്കുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്.

“കാഷ്ലസ്” (ഇൻഷൂറൻസ് കമ്പനി നേരിട്ട് ആശുപത്രിയിൽ അടക്കുന്ന രീതി) ചികിൽസാ പദ്ധതി ഇല്ലാത്തതിനാൽ ചികിൽസാ ചെലവ് പൂർണമായും ആശുപത്രിയിൽ കെട്ടിയതിന് ശേഷം പിന്നീട് അത് കമ്പനിയിൽ നിന്ന് “റീഇമ്പേഴ്സ്” ചെയ്യുകയാണ് വേണ്ടത്, സാധാരണക്കാരായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇതൊരു വൻ ഭാരമാണ്.

റിസ്ക് കൂടുതലുള്ള ഇത്തരം ജോലി ചെയ്യുന്നവർക്ക് ആശുപത്രിയിൽ ചിലവുകൾ നേരിട്ട് അടക്കുന്ന രീതി നടപ്പിൽ വരുത്താൻ അധികൃതൽ ശ്രമം നടത്തും എന്ന് പ്രതീക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us