നഗരത്തിലേക്ക് വരുന്നവർക്കും നഗരത്തിൽ നിന്ന് പോകുന്നവർക്കും ഇന്ന് രാത്രി വരെ മാത്രം സമയം;നാളെ മുതൽ നഗരകവാടങ്ങൾ അടച്ചിടും.

ബെംഗളൂരു: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക കൂടുതൽ കർശന നടപടികളിലേക്ക്.

ബെംഗളൂരുവിൽ നിന്ന്
പുറത്തുപോവേണ്ടവർക്ക് കർണാടക
സർക്കാർ ഇന്ന് അർധരാത്രി വരെ സമയം
നൽകി. നഗരത്തിലേക്ക് വരാൻ
ഉദ്ദേശിക്കുന്നവരും രാത്രിയോടെ
എത്തണം. നാളെ മുതൽ നഗര
അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി
ബിഎസ് യെദിയൂരപ്പ അറിയിച്ചു.

കർണാടകയിലെ പ്രധാന ഉൽസവമായ ഉഗാദി നാളെയാണ് ,ഇതുമായി ബന്ധപ്പെട്ട് നിരവധി അന്യജില്ലക്കാർ ഇന്നലെയും ഇന്നുമായി കൂട്ടമായി ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

“കർഫ്യൂ പോലെ ഒരു സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, വളരെ കൂടുതൽ ആൾക്കാർ പുറത്ത് വന്നത് നിങ്ങൾ എല്ലാം കണ്ടതാണല്ലോ…. ആരോഗ്യത്തേ ക്കുറിച്ച് ചിന്തിക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…. ഞാൻ സൂചന കൊടുക്കുകയാണ് … ബെംഗളൂരുവിലേക്ക് വരുന്നവരും പുറത്തേക്ക് പോകുന്നവരും ഇന്ന് അത് ചെയ്യാം … നാളെ മുതൽ ഞങ്ങൾ അതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് … സഹകരിക്കുക ” യെദിയൂരപ്പ പറഞ്ഞു.

ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

ലോക്ക്ഡൗൺ
മറികടന്ന് തെരുവിലിറങ്ങിയവരെ
പൊലീസ് അടിച്ചോടിച്ചു.

നാളത്തെ ഉഗാദി
ഉത്സവത്തിനായി മിക്ക ജില്ലകളിലും
മാർക്കറ്റുകളുൾപ്പെടെ
തുറന്നതോടെയാണ് ആളുകൾ
കൂട്ടമായെത്തിയത്.

ആഘോഷിക്കാനുളള
സമയമല്ലെന്നും സർക്കാർ നിർദേശം
പാലിച്ച് വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി
അഭ്യർത്ഥിച്ചു.

കൊറോണ ജാഗ്രതയുടെ ഭാഗമായി

കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ
തമിഴ്നാടും കർണാടകവും കർശനമായി
നിയന്ത്രിക്കുന്നുണ്ട്.

വാളയാറും
അമരവിളയും ഉൾപ്പെടെയുളള
അതിർത്തി ചെക്ക്പോസ്റ്റുകൾ ഇന്ന്
രാത്രിയോടെ അടച്ചിടാനാണ്
തമിഴ്നാടിന്റെ നീക്കമെന്ന് സൂചനയുണ്ട്.
അതേസമയം ചെക്ക്പോസ്റ്റ്
അടച്ചിടുന്നതിനെക്കുറിച്ച് തമിഴ്നാട്
ഇതുവരെ ഔദ്യോഗിക വിശദീകരണം
നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us