ബെംഗളൂരു : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുന്നതിനോപ്പം സ്വയം നിയമ പ്രശ്നങ്ങളില്‍ പെടാതെ ഇരിക്കേണ്ടത് ഓരോ പൌരന്റെയും കടമ ആണ്.
നിങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ നിജ സ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക.
ഒരാള്‍ ഒരു വാര്‍ത്ത/സന്ദേശം ഷെയര്‍ ചെയ്യുകയാണ് എങ്കില്‍ അയാള്‍ക്ക് അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.
ഞാന്‍ ഷെയര്‍ ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളൂ എന്നുള്ളതൊന്നും നിയമത്തിനു മുന്പില് രക്ഷപ്പെടാന്‍ ഒരു കാരണം ആവുകയില്ല.
ഇപ്പോഴും ഒരു ഉത്തരവാദിത്തം ഉള്ള പൌരന് ആയി ജീവിക്കുക,ഏറ്റവും പുതിയ വ്യാജ വാര്‍ത്ത വാട്സ് അപ്പില്‍ പ്രചരിക്കുന്നത് ,“ബി .ബി. എം .പി ഇന്ന് രാത്രി നഗരത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നടിക്കുന്നുണ്ട് അതുകൊണ്ട് പുറത്തിറങ്ങരുത്” എന്ന രീതിയില്‍ ഉള്ളതാണ്.
ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതെ ഇരിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Dear Citizens, don’t fall prey to rumours on Whatsapp & other Social Media platforms. #BBMP has no plans to spray any medicine for #COVID19. The best medicine is to stay away from rumours!
Here is an accompanying advisory for accessing Parks & Gardens#Bengaluru #COVID2019india pic.twitter.com/xy30jh75wI
— B.H.Anil Kumar,IAS (@BBMPCOMM) March 18, 2020