എം.എൽ.എ.മാരെ കാണാൻ നഗരത്തിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് അറസ്റ്റിൽ.

ബെംഗളൂരു: മധ്യപ്രദേശിലെ കോൺഗ്രസ് വിമത എംഎൽഎമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

21 വിമത എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ് വിജയ് സിങിനെ പോലീസ് സമ്മതിച്ചില്ല.

തുടർന്ന് ഹോട്ടലിന് മുന്നിൽ ധർണയിരുന്ന അദ്ദേഹത്തെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അദ്ദേഹത്തെ സ്വീകരിച്ചു.

ഞാൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎൽഎമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അ

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.

സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് എന്നെ അവരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല, ധർണയിലിരുന്നുക്കൊണ്ട് ദിഗ് വിജയ് സിങ് പറഞ്ഞു.

അവർ തിരിച്ചുവരുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എംഎൽഎമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു.

താൻ അഞ്ച് എംഎൽഎമാരുമായി നേരിട്ട് സംസാരിച്ചു, അവർ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകൾ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികൾക്ക് മുന്നിലും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പോലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിങ് കൂട്ടിച്ചേർത്തു.

ബിജെപി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു. ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നൽകണമെന്ന് എനിക്കറിയാം.

എന്നാൽ കർണാടകയിൽ ഒരു ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാൻ തങ്ങളില്ല ശിവകുമാർ പറഞ്ഞു.

ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനിൽ നിരഹാരം അനുഷ്ഠിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts