കൊറോണ ബാധയെ സംസ്ഥാനം “സ്റ്റേറ്റ് എപ്പിഡമിക്” ആയി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം; വ്യാജവാർത്ത പ്രചരിപ്പിച്ച”ദി ന്യൂസ് മിനുട്ട് “വിശദീകരണവുമായി രംഗത്ത്.

  ബെംഗളൂരു : സംസ്ഥാനത്ത് 4 കോവിഡ് – 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ ഈ രോഗത്തെ സ്റ്ററ്റ് എപ്പി ഡെമിക്ക് (സംസ്ഥാന പകർച്ച വ്യാധി) ആയി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം. ചില വാർത്താ ചാനലുകളും ദി ന്യൂസ് മിനുട്ട് അടക്കുള്ള ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളുമാണ് ഈ വാർത്ത പ്രചരിപ്പിച്ചത്. https://www.timesnownews.com/india/article/karnataka-government-declares-covid-19-as-state-epidemic-orders-closure-of-schools-and-offices/563551 എന്നാൽ ഇത് തെറ്റാണ് എന്ന വിശദീകരണവുമായി ഓൺലൈൻ മാധ്യമത്തിൻ്റെ മേധാവിയും മലയാളിയുമായ ധന്യാ രാജേന്ദ്രൻ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. അവരുടെ ട്വീറ്റ് താഴെ. Karnataka has not declared covid-19…

Read More

രാജ്യത്ത് കോൺഗ്രസ് രാഷ്ട്രീയം വെല്ലുവിളി നേരിടുമ്പോൾ, എന്നും രക്ഷക്കെത്താറുള്ള “ട്രബിൾ ഷൂട്ടറെ”തന്നെ ജോലി ഏൽപ്പിച്ച് കോൺഗ്രസ്.

ബെംഗളൂരു :നമ്മൾ മലയാളികൾ കണ്ടിട്ടുള്ള കോൺഗ്രസുകാർ ഏ കെ ആൻ്റണിയോ ഉമ്മൻ ചാണ്ടിയേയോ ആയിരിക്കും, എന്നാൽ ആ ജനുസ്സിൽ പെട്ട കോൺഗ്രസുകാരനല്ല കന്നഡിഗർ “ഡി.കെ.ശി”, ഒരിടി കിട്ടിയാൽ മറു കവിൾ കാണിച്ചു കൊടുക്കുന്ന ഗാന്ധിയൻ ശൈലിയും വശമില്ല, കുഴഞ്ഞു കീഴ്മേൽ മറിയാറുള്ള കർണാടക രാഷ്ട്രീയത്തിൽ എന്നും ട്രബിൾ ഷ്യൂട്ടർ ആണ് ഡി.കെ. ഇന്ന് കർണാടക പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ ശിവകുമാറിനെ അടുത്തറിയാം..   ക്ഷുഭിത യൌവനമായി യൂത്ത് കോണ്‍ഗ്രസ്സിലേക്ക് കര്‍ണ്ണാടകയിലെ കനക് പുരയിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച ശിവ കുമാര്‍ തന്റെ…

Read More

അമിത വേഗത്തിലെത്തിയ വാഹനത്തിൻ്റെ മുന്നിൽ നിന്നും അമ്മയേയും കുട്ടിയേയും രക്ഷിച്ച് സ്വയം മരണത്തെ പുൽകിയ ധീരനായ ട്രാഫിക് പോലീസുകാരൻ “മീശ തിമ്മയ്യ”ക്ക് ആദരം.

ബെംഗളൂരു : അമിതവേഗത്തിലെത്തിയ വാഹനത്തിനു മുന്നിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ വെടിഞ്ഞ ട്രാഫിക് പൊലീസ് ഹെഡ് കോൺസ്റ്റബിൾ മാരിപ്പിക്കയ്യ തിമ്മയ്യയുടെ പ്രതിമ സ്ഥാപിച്ച് പൊലീസിന്റെ ആദരം. ഭംഗിയുള്ള കൊമ്പൻ മീശ അദ്ദേഹത്തിനു “മീശ തിമ്മയ്യ’ എന്ന പേര് നേടിക്കൊടുത്തിരുന്നു. ജിപിഒ സർക്കിളിനു മുന്നിൽ 1995 ഓഗസ് സ്മര26നാണ് അദ്ദേഹം അപകടത്തിൽ മരിച്ചത്. അതിനു ശേഷം ജിപിഒ സർക്കിളിന്റെ പേര് തിമ്മയ്യ സർക്കിൾ എന്നു പുനർനാമകരണം ചെയ്തു. ഇവിടെ കണ്ണിങ്ങാം റോഡിലെ ഫോർട്ടിസ് ആശുപത്രിയുടെ സഹകരണത്തോടെ ബെംഗളൂരു ട്രാഫിക് പൊലീസ് സ്ഥാപിച്ച പ്രതിമ…

Read More

കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചിക്കോഴികളെ വ്യാപകമായി കൊന്നൊടുക്കി കർണാടക.

  ബെംഗളൂരു: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടകത്തിലെ ബെലഗാവി, കോലാർ ജില്ലകളിൽ ഇറച്ചിക്കോഴികളെ വ്യാപകമായി കൊന്നൊടുക്കി. കേരളത്തിൽനിന്ന് കോഴി കയറ്റാനെത്തുന്ന ലോറികളിലൂടെ പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലേക്ക് കോഴികളെയെത്തിക്കുന്ന ഒട്ടേറെ ഫാമുകളാണ് ബെലഗാവിയിലും കോലാറിലുമുള്ളത്. ആയിരക്കണക്കിന് കോഴികളെയാണ് പ്രദേശത്ത് കൊന്നൊടുക്കിയത്. പിന്നീട് ഇവയെ വലിയ കുഴിയെടുത്ത് കത്തിച്ച് മണ്ണിട്ടുമൂടി. കേരളത്തിൽനിന്ന് കോഴി കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ കർശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന എച്ച്.ഡി. കോട്ട, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തുന്നത്. കോഴിഫാമുകളിൽനിന്ന് കൃത്യമായ ഇടവേളകളിൽ…

Read More

ഇനി”ഡി.കെ.ശി”യുടെ ഊഴം; കർണാടക പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനായി ഡി.കെ.ശിവകുമാറിനെ നിയമിച്ചു.

  ബെംഗളൂരു : കർണാടക പ്രദേശ് കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നിയമിതനായി. വര്‍ക്കിംഗ് പ്രസിഡണ്ട്‌ ആയി ഈശ്വര്‍ ഗണ്ട്രെ തുടരും കൂറുമാറിയ രമേഷ് ജാര്‍ക്കി ഹോളിയുടെ സഹോദരന്‍ സതീഷ്‌ ജാര്‍ക്കിഹോളിയാണ് മറ്റൊരു വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ ,സലിം അഹമെദ് മൂന്നാമത്തെ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ആകും. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യപാര്‍ട്ടിയില്‍ നിന്ന് രാജിവച്ച തിന് ശേഷം മറ്റൊരു നഷ്ട്ടം ഇനി ഉണ്ടാവരുത് എന്നത് കാരണം ആണ് കുറെ കാലമായി നീണ്ടുപോയ നിയമനം പെട്ടെന്ന് നടത്തിയത്. അധ്യക്ഷ പദവി നിയമനം…

Read More

കര്‍ണാടകയില്‍ 76 കാരന്‍ മരിച്ചത് കൊറോണ രോഗബാധ മൂലമെന്ന് സംശയിക്കുന്നതായി പി.ടി.ഐ.

  ബെംഗളൂരു : കര്‍ണാടകയില്‍ കൊവിദ്-19 അസുഖം ബാധിച്ച് ഒരാള്‍ മരിച്ചതായി സംശയിക്കുന്നു എന്ന് പ്രസ്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ.റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പി.ടി.ഐ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ നിന്ന് നല്‍കിയ സന്ദേശം പറയുന്നത് മരിച്ച ആള്‍ 76 കാരനായ കലബുരഗി സ്വദേശി ആണ് എന്നാണ്. ഇത് സ്ഥിരീകരിക്കുകയാണ് എങ്കില്‍ കൊറോണ രോഗബാധ മൂലം ഇന്ത്യയിലെ ആദ്യത്തെ മരണം ആണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.   A 76-year-old man suspected to be infected with coronavirus dies in…

Read More

നഗരത്തില്‍ 17 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു;കൂടുതല്‍ പേര്‍ ചികിത്സയില്‍.

  ബെംഗളൂരു : നഗരത്തിൽ കോളറ രോഗ ബാധിതരുടെ എണ്ണം പതിനേഴ് ആയി വർധിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി ബിബിഎംപി. കൊറോണ ഭീതിക്ക് ഒപ്പം കോളറ കൂടി  പടർന്നുപിടിക്കുന്നത് നഗരവാസികളെ വളരെയധികം  ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വയറുവേദനയും വയറിളക്കവും ഉള്ള രോഗലക്ഷണങ്ങളും ആയി നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മഹാദേവപുര, സർജപുര, കോറമംഗല, എച്ച് എസ് ആർ ലേ ഔട്ട്, ബാഗലൂർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തട്ടുകടകളും മറ്റു വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്ന തുടരുകയാണെന്ന് ബിബിഎംപി…

Read More

വ്യാജ ദൃശ്യങ്ങൾ കാണിച്ച് ആത്മീയ പ്രവർത്തകനിൽ നിന്ന് പണം തട്ടി;ടി.വി.ചാനൽ ഉടമ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ.

ബെംഗളൂരു : ആത്മീയ പ്രവർത്തകനെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കന്നട യൂട്യൂബ് ചാനൽ ഉടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ബംഗളുരുവിൽ മുനിരാജു (61) ജീവനക്കാരായ രവികുമാർ (48) മുരളി (34) മനോജ് കുമാർ (14) മഞ്ജുനാഥ് (40) എന്നിവരാണ് അറസ്റ്റിലായത്. മഹാത്മാഗാന്ധി സേവാട്രസ്റ്റ് സ്ഥാപകനും ആത്മീയ പ്രഭാഷകനും കൂടിയായ വിനയ് ഗുരുജിയെ (32) വീഡിയോ ദൃശ്യങ്ങൾ മോർഫ് ചെയ്ത ശേഷം 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സഹായി നൽകിയ പരാതിയിലാണ് പോലീസ് നടപടി. പണം നൽകിയില്ലെങ്കിൽ വീഡിയോ…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു.

  ബെംഗളൂരു: നഗരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാനന്തവാടി തവിഞ്ഞാൽ വിമല നഗറിൽ പരേതനായ അഗസ്റ്റ്യൻ്റെ മകൻ ജോബി അഗസ്റ്റിൻ (35) മരിച്ചു . നഗരത്തിൽ ഒരു റെസ്റ്റോറൻറിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു ജോബി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് തവിഞ്ഞാൽ സെൻറ് മേരീസ് പള്ളിയിൽ നടക്കും. മാതാവ്: മേരി, സഹോദരങ്ങൾ :വിനോദ്, സ്മിത

Read More
Click Here to Follow Us