വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ സ്കിമ്മറുകൾ സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ.

ബെംഗളൂരു : എടിഎമ്മിൽ സ്കിമ്മറുകൾ സ്ഥാപിച്ച് കാർഡിലെ രഹസ്യ വിവരങ്ങളും പാസ്വേഡും ചോർത്തി പണം തട്ടുന്ന 2 വിദേശികൾ പിടിയിൽ. ബെംഗളൂരു നിവാസികളും ടാൻസാനിയൻ സ്വദേശികളുമായ അലക്സ് മെൻഡാഡ് (24),ജോർജ് ജീൻസ് (24) എന്നിവരെയാണ് രാമനഗര പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ വിദ്യാർഥികളായ ഇരുവരും വിജനമായ എടിഎമ്മുകളിൽ സ്കിമ്മറുകളും ക്യാമറയും ഘടിപ്പിച്ചാണ് കാർഡിലെ വിവരങ്ങൾ ചോർത്തിയിരുന്നത്. ഇതുപയോഗിച്ച് വ്യാജ എടിഎം കാർഡ് നിർമിച്ച് പണം തട്ടുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു. എടിഎമ്മിലെയും സമീപത്തെയും സിസി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Read More

മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു. കണ്ണൂർ ജില്ലയിലെ പനോന്നേരിയിലെ നന്ദനത്തിൽ മോഹൻ്റെയും പ്രീതയുടേയും മകൻ മനു മോഹൻ (19) ആണ് മരിച്ചത്. നഗരത്തിൽ ബി.ഡി.എസിന് പഠിക്കുകയായിരുന്നു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മനു മോഹൻ്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക്തില്ലങ്കേരിയിലുള്ള തറവാട് സ്മശാനത്തിൽ നടക്കും.

Read More

നഗരത്തിലെ നാലാമത്തെ റെയിൽവേ ടെർമിനലാകാൻ കൻ്റോൺമെൻ്റ്.

ബെംഗളൂരു :ഒരു കോടിയോളം വരുന്ന നഗരവാസികളുടെ യാത്രാ ദുരിതങ്ങൾക്കു പരിഹാരമാകുന്ന ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്ക് ഊർജമേകി, കന്റോൺമെന്റ് റെയിൽവേസ്റ്റേഷൻ, ടെർമിനൽ സ്റ്റേഷനാക്കാൻ നടപടിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ. നിലവിൽമജിസ്റ്റിക്കിലെ സിറ്റി (കെഎസ്ആർ) റെയിൽവേ സ്റ്റേഷനും യശ്വന്ത്പുര സ്റ്റേഷനും മാത്രമേ കൂടുതൽ ട്രെയിനുകൾകൈകാര്യം ചെയ്യാൻ ശേഷിയുള്ളു. 7പ്ലാറ്റ്ഫോമുകളോടുകൂടിയ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ നിർമാണം അവസാന ഘട്ടത്തിലുമാണ്. പ്രധാന 2 പാതകൾ മാത്രമുള്ള കന്റോൺമെന്റ് സ്റ്റേഷൻ വികസിപ്പിച്ച് സബർബൻ സർവീസുകൾ സുഗമമാക്കുകയാണു റെയിൽവേയുടെ ലക്ഷ്യം. ശിവാജി നഗറിനോടു ചേർന്നുള്ള കന്റോൺമെന്റ് സ്റ്റേഷനിൽ ടെർമിനൽ നിർമാണം മേയിൽ…

Read More

നമ്മ മെട്രോ നിർമ്മാണം;ഒരു മരണം കൂടി.

ബെംഗളുരു : നമ്മ മെട്രോ പാതയുടെ നിർമാണത്തിനിടെ ഒരു മരണം കൂടി. പട്ടനഗെരെയിൽ എസ്കലേറ്ററിലെ അവസാന മിനിക്കു പണികൾ ചെയ്തു കൊണ്ടിരിക്കെ വീണ ആന്ധ്ര സ്വദേശി ശ്രീകാകുലം(56) ആണ് മരിച്ചത്. കരാറുകാരനെതിരെ കെംഗേരി പൊലീസ് കേസെടുത്തു. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ മാസം കനകപുര മെയ്ൻ റോഡിലെ സൈറ്റിൽ 35 അടി ഉയരത്തിൽ നിന്നു വീണ ചിത്രദുർഗ സ്വദേശിയും നവംബറിൽ ഇലക്ട്രോണിക് സിറ്റിയിൽ ഇരുമ്പുതൂണ് വീണ് മറ്റൊരു തൊഴിലാളിയും മരിച്ചിരുന്നു.

Read More

വിധവയിൽ നിന്ന് 27 കോടി തട്ടിച്ച മന്ത്രവാദിയെ പൊക്കി പോലീസ്.

ബെംഗളൂരു :രാമമൂർത്തി നഗറിൽ വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയെന്ന കേസിൽ 4 പേർ അറിൽ. ദൈവ ദർശനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നു വീട്ടമ്മ ഗീത(48) നൽകിയ പരാതിയിൽ നാഗരാജ് എന്നയാൾ ഉൾപ്പെടെ 4 പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. 2009ൽ ഭർത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്നങ്ങൾ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പറഞ്ഞു. തനിക്കു ദൈവ ദർശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തിൽ ഇടപെടൽ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടിൽ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കിൽ തനിക്കും 3…

Read More
Click Here to Follow Us