കർണാടക പോലീസിൻ്റെ ജോലി സമ്മർദ്ദം കുറക്കാൻ ഇനി സൂംബയും.

ബെംഗളൂരു :ജോലിസമ്മർദം കുറയ്ക്കാൻ സൂംബ ഡാൻസ് പരിശീലിച്ച് ബെംഗളൂരു പൊലീസ്. മാന്യതാ ടെക് പാർക്കിലെ മാൻഫോ കൺവൻഷൻ സെന്ററിൽ 2 ദിവസമായി നടന്ന പരിശീലനത്തിൽ ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷനിലെ കോൺസ്ടബിൾ മുതൽ ഇൻസ്പെക്ടർ വരെയുള്ള 750 പൊലീസുകാർ പങ്കെടുത്തു. വിശ്രമവേളകളിൽ ഇവർക്കു സുംബാ പരീക്ഷിക്കാമെന്നും എന്നാൽ താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ലെന്നും നോർത്ത് ഈസ്റ്റ് ഡിസിപി ഭീമാശങ്കർ എസ്. ഗൂൾഡ് പറഞ്ഞു. സിറ്റിപൊലീസ് കമ്മിഷണർ ഭാസ്കർ റാവു, നടൻ പുനീത് രാജ്കുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

Read More

വധുവിന് 19 വയസ്സ് വരന് 16, “മധുവിധു”കാലം ബോയ്സ് ഹോമിൽ.

ബെംഗളൂരു : നേപ്പാൾ സ്വദേശി 16 വയസ്സുകാരനും 19 വയസുള്ള യുവതിയുടെ വിവാഹിതരായ സംഭവത്തിൽ ശൈശവ വിവാഹ നിയമം അനുസരിച്ച് കേസെടുത്ത് പോലീസ്. പഠനം പാതിവഴിയിൽ നിർത്തിയ ശേഷം ബംഗളൂരുവിൽ അപ്പാർട്ട്മെൻറ്കളിൽ പാചകവാതക സിലിണ്ടർ വിതരണത്തിലെ ഏർപ്പെട്ടിരുന്ന പതിനാറുകാരൻ വീട്ടുജോലിക്കാരി യുമായി അടുപ്പത്തിൽ ആവുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്ന യുവതി ഒരു മാസം മുൻപ് വീടുവിട്ടിറങ്ങി കുട്ടി കാമുകനൊപ്പം താമസമാക്കി തുടർന്ന് കാമുകനെ രക്ഷിതാക്കൾ മുൻകൈയെടുത്തു കഴിഞ്ഞ ആഴ്ച ഇവരുടെ വിവാഹം നടത്തി. അയൽക്കാരിൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും “വരനേ”കൗൺസിലിംഗിനായി…

Read More

ഇനി ധൈര്യപൂര്‍വ്വം ഓല വെബ്‌ ടാക്സിയില്‍ കയറാം;അത്യാവശ്യ സന്ദര്‍ഭത്തില്‍ നേരിട്ട് പോലീസുമായി ബന്ധപ്പെടാന്‍ ഉള്ള സംവിധാനം തയ്യാര്‍…

ബെംഗളൂരു: ഓലവെബ് ടാക്സി യാത്രയ്ക്കിടെ അപായ സൂചന തോന്നിയാൽ ഇനി ബെംഗളൂരു പൊലീസ് കൺട്രോൾ റൂമിനെ നേരിട്ട് വിവരം അറിയിക്കാം. ഓല മൊബൈൽ ആപ്ലിക്കേഷനിലെ എമർജൻസി ബട്ടൻ അമർത്തി യാൽ മാത്രം മതി. ഇതുവരെ, ആപ്പിൽ ഉണ്ടായിരുന്ന പാനിക് ബട്ടൻ ഞെക്കിയാൽ കോൾ സെന്ററിലേക്കാണു ഫോൺ പോയിരുന്നത്. അവിടെ നിന്നാകട്ടെ,ഡ്രൈവറെ വിളിച്ചാണു വിവരം അന്വേഷിക്കുന്നതെന്നും പരാതി വ്യാപക മായതോടെയാണ് ഓലയുടെ നടപടി. എമർജൻസി ബട്ടൻ ഇങ്ങനെ ബട്ടൻ അമർത്തിയാൽ യാത്രാറുട്ടും കാർ നമ്പറും ഡ്രൈവറുടെ വിശദാംശങ്ങളും പൊലീസ് കൺട്രോൾ റൂമിലെത്തും. 100 എന്ന പൊലീസ്…

Read More

കേരളത്തിൽ പാക്ക് നിർമ്മിത വെടിയുണ്ട കണ്ടെത്തിയ സംഭവം;”കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം”

ബെംഗളൂരു: കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ശോഭ കരന്തലജെ. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം Kerala has becme a terror factory?! • Bullets&Rifles were found missing from Police armoury • Hindus facing persecution, for supporting #CAA2019 • Now, Pakistan made bullets found in Kollam! It’s high time Kerela needs to come under President rule,…

Read More

ഇനി ഈ നഗരത്തിൽ സ്ത്രീകൾക്ക് ഭയം വേണ്ട;സ്ത്രീകൾക്കായി പ്രത്യേകം ഹാങ് ഔട്ട് സോണുകൾ നാളെ മുതൽ; സ്ഥലങ്ങൾ ഇവയാണ്.

ബെംഗളൂരു : സന്ധ്യമയങ്ങിയാൽ സ്ത്രീകൾ പൊതുവെ താങ്ങാൻ ഇഷ്ടപ്പെടാത്ത പൊതുസ്ഥലങ്ങൾ ഏറെയുണ്ട് ഈ നഗരത്തിൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ധൈര്യമേകി പോലീസ്. നാളെ മുതൽ ഇത്തരം സ്ഥലങ്ങൾ “വിമൻ ഹാങ്ങ് ഔട്ട് “സോണുകളാകും. സൗത്ത് – ഈസ്റ്റ് ഡിവിഷനിൽ തെരഞ്ഞെടുക്കാൻ 8 സ്ഥലങ്ങളിൽ രാത്രി 7 മുതൽ 10 വരെ സമയം ചെലവിടാൻ പ്രായഭേദമെന്യേ സ്ത്രീകളെ ക്ഷണിച്ചിരിക്കുകയാണ് പോലീസ്. രാജ്യാന്തര വനിത ദിനമായ മാർച്ച് 8 വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ, സ്ത്രീകളുടെ സുരക്ഷിതത്വ ബോധം വർധിപ്പിക്കുകയാണ് ലക്ഷ്യം. ബസ് സ്റ്റോപ്പുകളിലും മറ്റും രാത്രി…

Read More

അനുശോചന യോഗം ഇന്ന്.

ബെംഗളൂരു : ഇന്ന് ( 23/02/2020) വൈകിട്ട് 6 മണിക്ക് പീനിയ ബസവേശ്വര( Ksrtc) ബസ് സ്റ്റേഷനിൽ വെച്ച് , ബസ് അപകടത്തിൽ ദാരുണമായി മരിച്ച നമ്മുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും അനുശോചനം രേഖപ്പെടുത്തുന്നതിനുമായി കുടുന്നു. ഉപജീവനത്തിനും പഠനത്തിനുമായി ബാംഗ്ലൂരിലേക്ക് വന്ന നമ്മുടെ സഹോദരി സഹോദരന്മാരാണ് നമ്മെ വിട്ടു പിരിഞ്ഞത്.എല്ലാ പ്രതീക്ഷകളും കണ്ണടച്ച് തുറക്കും മുമ്പ് തകർന്ന് ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന പരിപാടിയിൽ എല്ലാവരും സംബന്ധിക്കണമന്ന് കല വെൽഫെയർ അസോസിയേഷന് വേണ്ടി സെക്രട്ടറി ഫിലിപ്പ് (ലെനു ജോർജ്) അറിയിച്ചു.

Read More

ഹുന്‍സൂരില്‍ ഒരാള്‍ മരിച്ച കല്ലട ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ നിരുത്തരവാദപരമായ ഡ്രൈവിംഗ്;ഗുരുതരമായ ആരോപണങ്ങളുമായി യാത്രക്കാരി ഫേസ്ബുക്ക്‌ ലൈവില്‍.

ബെംഗളൂരു : കഴിഞ്ഞ ദിവസം ഹുൻസൂരിൽ വച്ചുണ്ടായ ബസപകടത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ബസ് യാത്രക്കാരിയായ യുവതി. എതിർ ദിശയിൽ ഒരു കാർ വന്നപ്പോൾ അതിനെ രക്ഷിക്കാൻ വേണ്ടി ബസ് പെട്ടെന്ന് ദിശ മാറ്റിയപ്പോഴാണ് അപകടമുണ്ടായത് എന്ന കല്ലടയുടെ ന്യായീകരണത്തെ യാത്രക്കാരി പൂർണമായും തള്ളുകയാണ്. ബസ് ഡ്രൈവര്‍ അമിത വേഗതയില്‍ ആണ് ബസ് ഓടിച്ചിരുന്നത് എന്നും നിരവധി തവണ യാത്രക്കാര്‍ ഡ്രൈവറോട് വേഗത കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് ആ ബസിലെ യാത്രക്കാരി ആയിരുന്ന യുവതി പറയുന്നത്. അപകടത്തിനു ശേഷം ബസിലെ ഭീകര അവസ്ഥയും…

Read More

വൺവേ തെറ്റിച്ചാൽ ഇനി ജീവിതകാലം വണ്ടിയോടിക്കാൻ കഴിഞ്ഞെന്ന് വരില്ല!

ബെംഗളൂരു: വൺവേ തെറ്റിച്ചു വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കൽ നടപടിയുമായി ട്രാഫിക് പോലീസ്. മല്ലേശ്വരത്ത് ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സന്ധ്യക്ക് റോഡ് മുറിച്ചു കടക്കവേ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചതിനെ തുടർന്ന് ഇവിടെ വൺവേ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൺവേ തെറ്റിച്ച് ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചത്. ബെംഗളൂരുവിൽ മറ്റിടങ്ങളിലും ഇത്തരം ബോർഡുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Read More

വെറുമൊരു അരി മില്ലു നടത്തിപ്പുകാരൻ മഠാധിപതിയാകുന്നു! അടുത്ത ലിംഗായത്ത് മഠാധിപധിയായി സ്ഥാനമേൽക്കുന്നത് ഈ മുസ്ലീം യുവാവ്.

ബെംഗളൂരു : സാമൂഹിക പരിഷ്ക്കർത്താവായ ബസവേശ്വരന്റെ തത്വങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിം യുവാവ് ദിവാൻ ഷെറീഫ് റഹ്മാൻ സാബ് മുല്ല (33) ഇനി ലിംഗായത്ത് മഠാധിപതി. അരിമില്ല് നടത്തിവന്നിരുന്ന അദ്ദേഹം ഗദഗ് അസൂതിയിലെ മുരുഗരാജേന്ദ്ര കൊരനേശ്വര ശാന്തിധാമ മഠത്തിന്റെ അധിപതിയായി 26ന് അഭിഷിക്തനാകും. കഴിഞ്ഞ നവംബറിലാണു ദീക്ഷ സ്വീകരിച്ചത്. മൂലമഠമായ കലബുറഗി കജൂരി കൊറണേശ്വര സൻസ്ഥാന്റെ മഠാധിപതി മുരുക രാജേന്ദ്ര ശിവയോഗിയുടെ അടുത്ത അനുയായിയാണു ദിവാൻ ഷെറീഫിന്റെ പിതാവ്. ഇവരുടെ കുടുംബ സ്വത്തിൽ നിന്നു 2 ഏക്കർ ഭൂമി നേരത്തേ മഠത്തിന്  ഇഷ്ടദാനം…

Read More

സാധാരണ യാത്രക്കാരെ ബി.എം.ടി.സി.യിൽ നിന്ന് അകറ്റുന്ന പ്രധാന”വില്ലൻ”ഇവനാണ്!

ബെംഗളുരു :ബിഎംടിസി ബസിൽ നിന്ന് സാധാരണക്കാരെ അകറ്റുന്നത് ഉയർന്ന ടിക്കറ്റ് നിരക്കെന്ന് പഠന റിപ്പോർട്ട്. നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ബസ് പ്രയാണികാരെ വേദികെ. ഇരുചക്രവാഹനങ്ങളെ കൂടുതൽ പേർ ആശ്രയിക്കുന്നത് ബസ് നിരക്കിലെ അന്തരം കാരണമാണെന്നും റിപ്പോർട്ട് പറയുന്നു. സർവേയിൽ പങ്കെടുത്ത 80% പേരും ബസ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യക്കാരാണ്. വസ്ത്രനിർമാണ ശാലയിലെ തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ എന്നിവരാണ് ബസിനെ കൂടുതലായി ആശ്രയിക്കുന്നത്. തുടർ യാത്രാസൗകര്യം കുറവായതും രാത്രി സർവീസുകൾ കാര്യക്ഷമമല്ലാത്തതും യാത്രക്കാരെ അകറ്റുന്നതായി സർവേക്കു നേതൃത്വം നൽകിയ ബസ് പ്രയാണികാരെ വേദികെ…

Read More
Click Here to Follow Us