വെറുമൊരു അരി മില്ലു നടത്തിപ്പുകാരൻ മഠാധിപതിയാകുന്നു! അടുത്ത ലിംഗായത്ത് മഠാധിപധിയായി സ്ഥാനമേൽക്കുന്നത് ഈ മുസ്ലീം യുവാവ്.

ബെംഗളൂരു : സാമൂഹിക പരിഷ്ക്കർത്താവായ ബസവേശ്വരന്റെ തത്വങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിം യുവാവ് ദിവാൻ ഷെറീഫ് റഹ്മാൻ സാബ് മുല്ല (33) ഇനി ലിംഗായത്ത് മഠാധിപതി.

അരിമില്ല് നടത്തിവന്നിരുന്ന അദ്ദേഹം ഗദഗ് അസൂതിയിലെ മുരുഗരാജേന്ദ്ര കൊരനേശ്വര ശാന്തിധാമ മഠത്തിന്റെ അധിപതിയായി 26ന് അഭിഷിക്തനാകും.

കഴിഞ്ഞ നവംബറിലാണു ദീക്ഷ സ്വീകരിച്ചത്. മൂലമഠമായ കലബുറഗി കജൂരി കൊറണേശ്വര സൻസ്ഥാന്റെ മഠാധിപതി മുരുക രാജേന്ദ്ര ശിവയോഗിയുടെ അടുത്ത അനുയായിയാണു ദിവാൻ ഷെറീഫിന്റെ പിതാവ്.
ഇവരുടെ കുടുംബ സ്വത്തിൽ നിന്നു 2 ഏക്കർ ഭൂമി നേരത്തേ മഠത്തിന്  ഇഷ്ടദാനം നൽകിയിരുന്നു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

വിവാഹിതനും 4 കുട്ടികളുടെ പിതാവുമാണ്
ദിവാൻ ഷെറീഫ്.

ബസവേശ്വരതത്വ പണ്ഡിതനായ അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ
പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകൾ 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരന്റെ അനുയായികളാണ്.

സാർവലൗകികമായ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ബസവേശ്വര തത്വപ്രകാരം അനുയായികളെ തിരഞ്ഞ
ടുക്കുമ്പോൾ ജാതിയോ മതമോ നോക്കാറില്ല.
ഇതു തന്നെയാണു കുട്ടിയായിരിക്കുമ്പോഴേ തന്നെ ആകർഷിച്ചതെന്നു ദിവാൻ ഷെറീഫ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts