ഇനി ഈ നഗരത്തിൽ സ്ത്രീകൾക്ക് ഭയം വേണ്ട;സ്ത്രീകൾക്കായി പ്രത്യേകം ഹാങ് ഔട്ട് സോണുകൾ നാളെ മുതൽ; സ്ഥലങ്ങൾ ഇവയാണ്.

ബെംഗളൂരു : സന്ധ്യമയങ്ങിയാൽ സ്ത്രീകൾ പൊതുവെ താങ്ങാൻ ഇഷ്ടപ്പെടാത്ത പൊതുസ്ഥലങ്ങൾ ഏറെയുണ്ട് ഈ നഗരത്തിൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ധൈര്യമേകി പോലീസ്.

നാളെ മുതൽ ഇത്തരം സ്ഥലങ്ങൾ “വിമൻ ഹാങ്ങ് ഔട്ട് “സോണുകളാകും. സൗത്ത് – ഈസ്റ്റ് ഡിവിഷനിൽ തെരഞ്ഞെടുക്കാൻ 8 സ്ഥലങ്ങളിൽ രാത്രി 7 മുതൽ 10 വരെ സമയം ചെലവിടാൻ പ്രായഭേദമെന്യേ സ്ത്രീകളെ ക്ഷണിച്ചിരിക്കുകയാണ് പോലീസ്.

രാജ്യാന്തര വനിത ദിനമായ മാർച്ച് 8 വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ, സ്ത്രീകളുടെ സുരക്ഷിതത്വ ബോധം വർധിപ്പിക്കുകയാണ് ലക്ഷ്യം.

ബസ് സ്റ്റോപ്പുകളിലും മറ്റും രാത്രി തനിച്ചു നിൽക്കാൻ പോലും ഭയപ്പെട്ടിരുന്ന സ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കൂടുന്നതു ,മറ്റു സ്ത്രീകൾക്കും ധൈര്യമേകും.

ബെംഗളൂരുവിലെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം ലിംഗസമത്വം
നിലനിർത്താനും ഇതു സഹായകമാകും.

തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ബിബിഎംപിയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇത്തരമൊരു ആശയത്തിനു തുടക്കമിട്ട ഡിസിപി (സൗത്ത് ഈസ്) ഇഷ പന്ത് പറഞ്ഞു.

സെൻട്രൽ സിൽക്ക് ബോർഡ്,
ഡയറി സർക്കിൾ,
കോറമംഗല ബിഡിഎ കോംപ്ലക്സ്,

കോറമംഗല റീജണൽ പാസ്പോർട് ഓഫിസ്,
4-ബ്ലോക്കിലെ വീര യോധര ഉദ്യാനവന,
കോറമംഗല 6- ബ്ലോക്കിലെ ഗ്രൂപ്പ് ഗാർഡൻ,
മഡിവാള മാർക്കറ്റ് റോഡ്,
താവരക്കെരെ സ്പൂർത്തി ആശുപത്രി
എന്നീ സ്ഥലങ്ങളാണ് രാത്രി ചെലവിടാൻ തിരഞ്ഞെടുത്തിട്ടുള്ളത്.

സ്ത്രീകൾക്കു ധൈര്യവും ആത്മവിശ്വാസവും പകരുന്ന നവീന ആശയം സംബന്ധിച്ച് ബെംഗളൂരു സിറ്റി പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റിനു മികച്ച പ്രതികരണമാണ് നഗരവാസികൾ ലഭിക്കുന്നത്.

സമാന പദ്ധതി നഗരത്തിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us