ബെംഗളുരു :പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്, വിട്ടയച്ച് 3 കശ്മീരി വിദ്യാർഥികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് 2-വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ഹുബ്ബള്ളി കെഎൽഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയറിങ് വിദ്യാർഥികളായി അമീർ, ബാസിത്, താലിബ് എന്നി വരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ബജ്റങ്ദൾപ്രവർത്തകർ ഇവർ ക്കെതിരെഅക്രമാസക്തരായി. ഇവർക്കുവേണ്ടി വക്കാലത്ത് എടുക്കേണ്ടതില്ലെന്ന് ഹുബ്ബള്ളി ബാർ അസോസിയേഷൻ പ്രമേയവും പാസാക്കിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണ വാർഷിക ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം…
Read MoreDay: 19 February 2020
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മൽസര വിഭാഗത്തിൽ 4 മലയാള ചിത്രങ്ങളും.
ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 4 മലയാള ചിത്രങ്ങൾ. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത “ജല്ലിക്കട്ട്’ ഇടം നേടി. ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലാണ് മറ്റ് 3 ചിത്രങ്ങൾ.സജിൻ ബാബു സംവിധാനം ചെയ്ത”ബിരിയാണി’യും സന്തോഷ് മണ്ടൂരിന്റെ “പാനി’യും ജെ.ഗീതയുടെ “റൺ കല്യാണി’യുമാണ്ഇന്ത്യൻ വിഭാഗത്തിൽ ഇടംപിടിച്ചത്. 14 ചിത്രങ്ങളാണ് ഇന്ത്യൻ മത്സരവിഭാഗത്തിലുള്ളത്. 26 മു തൽ മാർച്ച് 4 വരെയാണ് ചലച്ചിത്രമേള.
Read Moreബസ് ജീവനക്കാരുടെ സത്യാഗ്രഹം സാധാരണ ജീവിതത്തെ ബാധിക്കില്ല:കെ.എസ്.ആർ.ടി.സി.എം.ഡി.
ബെംഗളൂരു : ഒരു വിഭാഗം ജീവനക്കാർ നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സത്യാഗ്രഹം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കുകയില്ല എന്ന് കെ.എസ്.ആർ.ടി.സി.എം.ഡി ശിവയോഗി കലസാദ അറിയിച്ചു. തനിക്ക് തൻ്റെ ജീവനക്കാരിൽ വിശ്വാസമുണ്ട് ,അവർ യാത്രക്കാരെ കഷ്ടപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു വിഭാഗം ജീവനക്കാരും ബന്ധുക്കളും നാളെ ഫ്രീഡം പാർക്കിൽ പ്രതിഷേധ സത്യാഗ്രഹവും ധർണയും നടത്തുന്നുണ്ട്. 32000 പേർ പങ്കെടുക്കുമെന്ന് തൊഴിലാളി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. സ്വതന്ത്ര ട്രേഡ്…
Read Moreപോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ബെംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കർണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമർശിച്ചു. പരാതിക്കാർ സമർപ്പിച്ച ഫോട്ടോയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കോടതി. പ്രതിഷേധക്കാർക്കെതിരെ പോലീസ് 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ…
Read Moreമണ്ഡ്യയിൽ കണ്ടെത്തിയത് വൻ ലിഥിയം നിക്ഷേപം;ഭാവിയിൽ തരംഗമായി മാറാവുന്ന വൈദ്യുത വാഹനങ്ങളുടെ കടിഞ്ഞാൺ ഇനി ഇന്ത്യയുടെ കയ്യിൽ !
ബംഗളൂരു : എണ്ണസമ്പത്തിന്റെ കുത്തക സ്വന്തമാക്കുക വഴി സമ്പന്നതയുടെ കൊടുമുടി കയറിയ ഗൾഫ് രാജ്യങ്ങളുടെ ചരിത്രം ഏവർക്കും അറിവുള്ളതാണ്. എന്നാൽ ഈ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം ഇന്ത്യയേയും തേടി എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാഹനമേഖലയിൽ ഇലക്ട്രിക് യുഗം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ഊർജം ശേഖരിക്കാനുള്ള ബാറ്ററിയുടെ നിർമ്മാണമാണ് ഏറെ പ്രാധാന്യമുള്ളത്. ലോകത്ത് കുറച്ച് മാത്രം ലഭ്യതയുള്ള ലിഥിയമാണ് ബാറ്ററി നിർമ്മാണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ ലിഥിയത്തിന്റെ വൻ ശേഖരം കർണാടകയിലെ മാണ്ഡ്യയിൽ കണ്ടെത്തിയതായി ഇന്ത്യാ ആറ്റോമിക് എനർജി കമ്മീഷൻ…
Read Moreപീഡിപ്പിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടറുടെ മുഖത്തടിച്ച് യുവതി;മൊബൈലിൽ വീഡിയോ പകർത്തി പോലീസിൽ പരാതി നൽകി.
ബെംഗളൂരു:യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കർണാടക ആർ.ടി.സി. ബസ് കണ്ടക്ടർ അറസ്റ്റിൽ. കർണാട ആർ.ടി.സി. കണ്ടക്ടർ ഇസുബു അലി തല്ലുര ആണ് അറസ്റ്റിലായത്. ഈ മാസം 15-നാണ് ഹാസനിൽനിന്ന് യശ്വന്തപുരത്തേക്ക് വരികയായിരുന്ന 23 കാരിയായ പെൺകുട്ടിക്ക് കണ്ടക്ടറിൽനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്. ഹാസനിൽനിന്ന് ഗോവർധൻ തിയേറ്റർ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത യുവതിയെ തൊട്ടടുത്തസീറ്റിൽ വന്നിരുന്ന കണ്ടക്ടർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കണ്ടക്ടറെ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ഉപദ്രവം തുടർന്നു. പിന്നീട് കണ്ടക്ടറുടെ മുഖത്തടിച്ച യുവതി ബസ് നിർത്തിച്ച് ഇറങ്ങി. ഇതിനിടെ കണ്ടക്ടർ ഉപദ്രവിക്കുന്നദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. ബസിന്റെ…
Read Moreയുവതികളെ വീഴ്ത്തുക,ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക,പിന്നീട് അവരെ സയനേഡ് നൽകി കൊലപ്പെടുത്തുക… ക്രൂരകൃത്യം തുടർന്ന പരമ്പരക്കൊലയാളി സയനേഡ് മോഹന് ഒരു കേസിൽ കൂടി ശിക്ഷ ലഭിച്ചു.
മംഗളൂരു: ഇരുപത് യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ബണ്ട്വാൾ കന്യാനയിലെ മോഹൻ കുമാറിനെ(സയനൈഡ് മോഹൻ-56) മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഒരു കേസിൽ കൂടി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. http://bangalorevartha.in/archives/8235 കാസർകോട് ബദിയഡുക്ക പഡ്രെയിലെ 23-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 20 യുവതികളെ കൊലപ്പെടുത്തിയ കേസുകളിൽ ഇനി ഒരു കേസാണു വിധിപറയാൻ ബാക്കിയുള്ളത്. ഇയാൾക്ക് അഞ്ചു കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. അഞ്ചു കേസുകളിൽ ജീവപര്യന്തമായി ചുരുക്കിയിട്ടുണ്ട്. http://bangalorevartha.in/archives/40557…
Read More