പീഡിപ്പിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടറുടെ മുഖത്തടിച്ച് യുവതി;മൊബൈലിൽ വീഡിയോ പകർത്തി പോലീസിൽ പരാതി നൽകി.

ബെംഗളൂരു:യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കർണാടക ആർ.ടി.സി. ബസ് കണ്ടക്ടർ  അറസ്റ്റിൽ. കർണാട ആർ.ടി.സി. കണ്ടക്ടർ ഇസുബു അലി തല്ലുര  ആണ് അറസ്റ്റിലായത്.

ഈ മാസം 15-നാണ് ഹാസനിൽനിന്ന്‌ യശ്വന്തപുരത്തേക്ക് വരികയായിരുന്ന 23 കാരിയായ പെൺകുട്ടിക്ക് കണ്ടക്ടറിൽനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്.

ഹാസനിൽനിന്ന്‌ ഗോവർധൻ തിയേറ്റർ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത യുവതിയെ തൊട്ടടുത്തസീറ്റിൽ വന്നിരുന്ന കണ്ടക്ടർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

കണ്ടക്ടറെ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ഉപദ്രവം തുടർന്നു. പിന്നീട് കണ്ടക്ടറുടെ മുഖത്തടിച്ച യുവതി ബസ് നിർത്തിച്ച് ഇറങ്ങി. ഇതിനിടെ കണ്ടക്ടർ ഉപദ്രവിക്കുന്നദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു.

ബസിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം യുവതി ദൃശ്യങ്ങൾസഹിതം സുബ്രഹ്മണ്യ നഗർ പോലീസിൽ പരാതി നൽകി. തുടർന്ന്് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts