റൺവേ ലൈറ്റ് തകർത്ത സംഭവത്തിൽ 2 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് സസ്പെൻഷൻ.

ബെംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിൽത്തട്ടി മൂന്ന് റൺവേ ലൈറ്റുകൾക്ക് കേടുപാടുവന്ന സംഭവത്തിൽ രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാരെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തു. നാല് മാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ ഒക്ടോബർ 31ന് ദുബായിൽനിന്ന് മംഗളൂരുവിലേക്ക് വന്ന ബി737 വിമാനമാണ് റൺവേ ലൈറ്റുകൾക്ക് കേടുപാടു വരുത്തിയത്. വിമാനത്തിന്റെ ലാൻഡിങ് കൃത്യമല്ലായിരുന്നുവെന്നും വിമാനം റൺവേയുടെ ഇടതുവശത്തേക്ക് നിങ്ങിയതാണ് അപകടത്തിന് കാരണമായതെന്നും അന്വേഷണത്തിൽ ഡിജിസിഎ കണ്ടെത്തിയിരുന്നു. സംഭവത്തന് പിന്നാലെ വിശദീകരണമാവശ്യപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കും ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരുടെയും…

Read More

ദുബായിൽ വനിതാ നഴ്സുമാർക്ക് അവസരം;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ദുബായിലെ പ്രമുഖ ഹോംഹെൽത്ത്കെയർ സെന്ററിലേക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു. യോഗ്യത: ബി.എസ്സി. നഴ്സിങ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 25നും 40നും മധ്യേ ശമ്പളം: 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയയ്ക്കാം. അവസാന തീയതി – ഫെബ്രുവരി 25 കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയിൽ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സേവനം) എന്നിവയിൽ ബന്ധപ്പെടാം.

Read More

ആനന്ദ് സിംഗിനെ വനം മന്ത്രിയാക്കിയതിനെതിരെ പ്രതിഷേധം.

ബെംഗളൂരു: വനസമ്പത്ത് അനധികൃതമായി കടത്തിയതടക്കം 15-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ എംഎൽഎയെ വനം മന്ത്രിയാക്കിയതിൽ കർണാടകയിൽ പ്രതിഷേധം. http://bangalorevartha.in/archives/29708 കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തി വിജയ നഗരയിൽനിന്നുള്ള എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ആനന്ദ് സിങ്ങിനെതിരെ കർണാടക മുൻ ലോകായുക്ത സന്തോഷ് ഹെഗ്ഡെയടക്കം രംഗത്തെത്തി. http://bangalorevartha.in/archives/29933 ഖനന അഴിമതിക്കേസിൽ അടക്കം പ്രതിചേർക്കപ്പെട്ട ആനന്ദ് സിങ്ങിന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മറ്റേതെങ്കിലും വകുപ്പ് നൽകുകയോ മാറ്റി നിർത്തുകയോ ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആവശ്യം ഉയർന്നിട്ടുണ്ട്.

Read More

ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ മരുമകൻ ഇനി ധനമന്ത്രി.

ബെംഗളൂരു : ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയിൽനിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഋഷിക്ക് സുപ്രധാന ചുമതല നൽകിയത്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യൻ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സർക്കാർ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേൽക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും.…

Read More

പൗരത്വ നിയമത്തെ വിമർശിക്കുന്ന നാടകത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന അദ്ധ്യാപികയുടെയും രക്ഷിതാവിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.

ബംഗളുരു : പൗരത്വ നിയനെതിരെ ബിദറിലെ സ്കൂളിൽഅവതരിപ്പിച്ച് നാടകത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രധാനഅധ്യാപികയുടെയും വിദ്യാർഥിനിയുടെ അമ്മയുടെയും ജാമ്യാപേക്ഷവിധി പറയാൻ 14ലേക്ക് മാറ്റിവച്ചു. കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, കേസ് രാഷ്ട്രീയ പ്രേരിതമാണെനും ബീദർപോലെ ചെറിയ നഗരത്തിൽ ജീവിക്കുന്ന ഇവർ സംസ്ഥാനത്തിനു ഭീഷണിയല്ലെന്നും അഭിഭാഷകൻ വാദിച്ചു. നാടകത്തിന്റെ ഉള്ളടക്കം രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാകത്തിനുള്ളതല്ല. നാടകം ആരാണ് തയ്യാറാക്കിയതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അഭിഭാഷകന് ഉത്തരം നൽകാനായില്ല. കുട്ടികൾ നാടകം അവതരിപ്പിക്കും മുൻപ് ഉള്ളടക്കം വായിച്ച് നോക്കേണ്ടതു മുതിർന്ന വരുടെ ഉത്തരവാദിത്തമാണെന്നു കോടതി ഓർമിപ്പിച്ചു. സ്കൂളിലെ…

Read More

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് !

ബെംഗളുരു : കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്നു ഉഡുപ്പിയിൽ നിരീക്ഷണത്തിലിരുന്ന 3 പേർക്കു അസുഖമില്ലെന്നു സ്ഥിരീകരിച്ചു. സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവർ ആശുപത്രി വിട്ടു. 15 ദിവസത്തെ ചൈനസന്ദർശന ശേഷം മടങ്ങിയെത്തിയ കുട്ടി ഉൾപ്പെടെ 3 പേരെയാണു കഴിഞ്ഞയാഴ്ച ആശുപ്രതി യിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ കൊറോണ വൈറസ് ഭീതിയില്ലെന്നും അതേസമയം മുൻകരുതൽ നടപടികൾ തുടരുന്നുണ്ടെന്നും കലക്ടർ ജി.ജഗദീശ പറഞ്ഞു.

Read More

യാത്രക്കാരുടെ പ്രതിഷേധത്തിന് മുൻപിൽ റെയിൽവേ മുട്ടുമടക്കി; സിറ്റി റെയിൽവേ സ്‌റ്റേഷനിലെ പുതിയ പാർക്കിംഗ് നിരക്ക് പിൻവലിക്കും.

ബെംഗളൂരു: മജസ്റ്റിക് കെ എസ് ആർ -സിറ്റി റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹന പാർക്കിങ്ങിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ നിരക്കുവർധന പിൻവലിക്കാമെന്ന് ഉറപ്പുനൽകി റെയിൽവേ. ആദ്യ 2 മണിക്കുറിനു 12 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വീതവും ഒരു ദിവസത്തേക്കു 232 രൂപയുമാണുപുതിയ പാർക്കിങ് നിരക്ക്. പാർക്കിങ് ടിക്കറ്റ് നഷ്ടമായാൽ 500 രൂപ നൽകണം. ആദ്യ 2 മണിക്കൂറിനു 10 രൂപയും ഒരു ദിവസംപാർക്ക് ചെയ്യാൻ 70 രൂപയുമാ യിരുന്നു പഴയ നിരക്ക്. ബൈക്ക് റെയിൽവേ സ്റ്റേഷനിൽ…

Read More

കർണാടക ബന്ദ് അപ്പ്ഡേറ്റ്സ്:മംഗളൂരുവിൽ സ്വകാര്യ ബസ് തകർത്തു;ബൊമ്മസാന്ദ്രയിൽ റോഡ് ഉപരോധിച്ചു;കന്നഡ രക്ഷണ വേദിഗെ ബന്ദിനെ അനുകൂലിക്കുന്നില്ല.

ബെംഗളൂരു : കന്നഡികർക്ക് സർക്കാർ – സ്വകാര്യ മേഖലയിൽ സംവരണം നൽകണം എന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. മംഗളൂരുവിലെ ബന്ദ്വാൾ ന് അടുത്ത് പറങ്കിപേട്ടയിൽ ബന്ദനുകൂലികൾ സ്വകാര്യ ബസ് കല്ലെറിഞ്ഞ് തകർത്തു, തിരുപ്പതിയിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്നു ആന്ധ്ര റെജിസ്ട്രേഷൻ ഉള്ള ബസ്. ഹൊസൂർ റോഡിലെ ദേശീയ പാതയിൽ ബൊമ്മസാന്ദ്രക്ക് അടുത്ത് ബന്ദ് അനുകൂലികൾ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ട്രാഫിക്…

Read More
Click Here to Follow Us