നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കർണാടക ആർ ടി സി യുടെ ഐരാവത പ്ലസ് സ്കാനിയ ബസ് അപകടത്തിൽ പെട്ടു. പൊന്നപ്പേട്ട് എന്ന സ്ഥലത്തു വച്ച് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി നഗരത്തിൽ നിന്ന് പുറപ്പെട്ട ബസ് പുലർച്ചയോടെയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല, യാത്രക്കാരും ജീവനക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.

Read More

കർഷകർക്ക് ആശ്വാസമായി മൈസൂരുവിലെ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; തക്കാളി ഇനി 4 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

ബെംഗളൂരു: തക്കാളി കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കർഷകർക്കായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.(സി.എ.എഫ്.ടി.ആർ.ഐ) തക്കാളി നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ കർഷകർ വിലയിടിവ് കാരണം വലയുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആകും. ഇൻസ്റ്റിറ്റ്യൂട്ടിലെ പാക്കിങ് വിഭാഗമാണ് ചെലവ് കുറഞ്ഞ രീതിയിലുള്ള തെർമോസ്റ്റാറ്റ് വിദ്യയിലൂടെ തക്കാളി കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും എന്ന് തെളിയിച്ചത്. പെട്ടെന്ന് ചീഞ്ഞു പോകുന്നതിനാൽ തക്കാളി ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ നിലവിൽ സാധ്യമല്ലായിരുന്നു. കൂടുതൽ സൂക്ഷിക്കാൻ സാധിച്ചാൽ വില ഉയരുമ്പോൾ വിപണിയിലെത്തിക്കാനുമാകും.…

Read More

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു!

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സനാതൻ സൻസ്തയുടെ പ്രവർത്തകനായ റുഷികേഷ് ദിയോദികർ എന്ന മുരളിയെ കർണാടക പോലീസ് പിടികൂടി. http://bangalorevartha.in/archives/18505 ജാർഖണ്ഡിലെ ധൻബാദിൽവെച്ചാണ് ഇയാളെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലയാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തതും പരിശീലനവും തോക്കുകളും നൽകിയതും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. http://bangalorevartha.in/archives/7269 സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് മുരളി. കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ പ്രധാനിയെന്നാണ് പോലീസ് മുരളിയെ വിലയിരത്തുന്നത്. ധന്‍ബാദ് ജില്ലയിലെ കത്രയിൽ വെച്ചാണ് പ്രതിയെ…

Read More

കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാതെ വിമാനമിറക്കി; പൈലറ്റിനു സസ്പെൻഷൻ

  http://bangalorevartha.in/archives/41210 ബെംഗളൂരു: നവംബർ 11-ന് ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ കാണാതെ വിമാനമിറക്കിയ സംഭവത്തിൽ ഗോഎയർ പൈലറ്റിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്പെൻഡ് ചെയ്തു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അമ്പത് അടി മുകളിൽനിന്ന് റൺവേ കാണാതിരുന്നിട്ടും നാഗ്‌പുർ-ബെംഗളൂരു വിമാനം പൈലറ്റ് നിലത്തിറക്കുകയായിരുന്നു. തുടർന്ന് വിമാനം റൺവേയുടെ ഇടതുഭാഗത്തേക്കു മാറിയിറങ്ങി. ഗുരുതരമായ വീഴ്ചയാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റിനും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇരുവർക്കും ആറും മൂന്നും മാസം വീതമാണ് സസ്പെൻഷൻ.

Read More

ഉടമസ്ഥനറിയാതെ വ്യാജ സിം കാർഡുപയോഗിച്ച് തട്ടിയെടുത്തത് 45.7 ലക്ഷം!!

  ബെംഗളൂരു: എൻജിനിയറിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമസ്ഥനറിയാതെ വ്യാജ സിംകാർഡുണ്ടാക്കി 45.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിജയനഗർ സ്വദേശിയായ ടി.വി. ജഗദീഷിന്റെയും ഭാര്യ മംഗളയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ പണമാണ് നഷ്ടമായത്. കമ്പനിച്ചെലവുകൾക്ക് വായ്പയായെടുത്ത പണമാണ് നഷ്ടപ്പെട്ടത്. ജഗദീഷിന്റെ പേരിലുള്ള സിംകാർഡിന്റെ പകർപ്പുണ്ടാക്കി ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് നിഗമനം. ശനിയാഴ്ച വൈകീട്ട് ജഗദീഷ് ഉപയോഗിച്ചുവന്നിരുന്ന സിം കാർഡ് പ്രവർത്തനരഹിതമായിരുന്നു. ഞായറാഴ്ച മൊബൈൽ കമ്പനിയിലേക്ക് വിളിച്ചപ്പോൾ ഇതേ നമ്പറിൽ പുതിയ സിംകാർഡ് നൽകാമെന്ന് അറിയിച്ചു. തിങ്കളാഴ്ച ജഗദീഷിന്റെ ജീവനക്കാരൻ കമ്പനിയിലെത്തി…

Read More

മലയാളിയെ മജസ്റ്റിക്കിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : മജസ്റ്റിക്കിലെ ഗാന്ധിനഗറിലെ ഹോട്ടൽ മുറിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ സ്ഥിരതാമസക്കാരനായ ഒറ്റപ്പാലം കണ്ണിയംപുറം ചക്കമലയത്ത് അനിൽ സി നായർ (46) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനിൽ ജോലി ആവശ്യത്തിനായി ആണ് ആറിന് രാത്രി ബാംഗ്ലൂരിലെത്തിയത് . രണ്ടുദിവസമായി മുറിയിൽ നിന്ന് പുറത്ത് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വിക്റ്റോറിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചതിനുശേഷം…

Read More

നഗര ശിൽപ്പി കെമ്പെഗൗഡക്ക് ആദരമൊരുക്കി സർക്കാർ;കെമ്പെഗൗഡ പാർക്കിനൊപ്പം 80 അടി ഉയരമുള്ള പ്രതിമയും ഉയരുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം.

ബെംഗളൂരു : നഗര ശിൽപി കെംമ്പെ ഗൗഡക്ക് ആദരമൊരുക്കി സർക്കാർ.അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 80 അടി ഉയരമുള്ള കെമ്പെ ഗൗഡയുടെ പ്രതിമ സ്ഥാപിക്കും. മാത്രമല്ല 23 ഏക്കറയിൻ നിറഞ്ഞു നിൽക്കുന്ന കെംമ്പെ ഗൗഡ പാർക്കും സ്ഥാപിക്കും.ഈ പാർക്കിൽ നഗര ശിൽപിയുടെ ജീവിതം വിവരിക്കുന്ന നിർമിതികളും ഉണ്ടാവും. സംസ്ഥാനത്തെ 46 സ്ഥലങ്ങളിലുള്ള കെമ്പെ ഗൗഡ സ്ഥാപിച്ച വിവിധ നിർമിതികൾ സംരക്ഷിക്കാനും തീരുമാനമെടുത്തു. കെമ്പെ ഗൗഡ വികസന അതോറിറ്റിയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ നടത്തിയ ചർച്ചകൾക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം. നഗരശിൽപ്പിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ലേഖനം…

Read More

പൗരത്വ ഭേദഗതി വിഷയത്തിന്റെ പേരിൽ കോറമംഗല ജ്യോതി നിവാസ് കോളേജിന് മുന്നിൽ സംഘർഷം.

ബെംഗളൂരു : പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ കോറമംഗലയിലെ ജ്യോതി നിവാസ് കോളേജിന് മുന്നിൽ സംഘർഷം ഉടലെടുത്തു. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ ഒരു ബാനറുമായി കോളേജിന്റ സമീപത്ത് വരികയും മതിലിൽ അത് സ്ഥാപിക്കുകയും ചെയ്തു. ഈ സംഘം കോളേജിൽ നിന്ന് പുറത്ത് വരുന്ന വിദ്യാർത്ഥികളോട് പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പ് ഇടാൻ ആവശ്യപ്പെട്ടു എന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. അതേ സമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും…

Read More

നഗരത്തിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍

  ബെംഗളൂരു: നഗരത്തിൽ ഗുഡേ മാരന ഹള്ളിയിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. രാഘവേന്ദ്ര, കേശവ, ചന്ദ്രശേഖർ, മഹാബല, ബാലകൃഷ്ണ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ശബരിമല ദർശനം പൂർത്തിയാക്കി…

Read More

സുരക്ഷാ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ്

  ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ദുബായും സൗദിയുമൊക്കെ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബായ്ക്ക് ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായ് മീഡിയാ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന…

Read More
Click Here to Follow Us