നഗരത്തിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍

 

ബെംഗളൂരു: നഗരത്തിൽ ഗുഡേ മാരന ഹള്ളിയിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്.

ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. രാഘവേന്ദ്ര, കേശവ, ചന്ദ്രശേഖർ, മഹാബല, ബാലകൃഷ്ണ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്.

ശബരിമല ദർശനം പൂർത്തിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെ ബെംഗളൂരു ഹാസൻ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പുലർച്ചെ കുദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts