ഹാട്രിക് സ്റ്റാർ ശിവരാജ് കുമാറിന്റെ”ബജ്റംഗി – 2″ന് എതിരെ വനം വകുപ്പ്.

കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നായകനായ ബജരംഗി 2 സിനിമയുടെ ഷൂട്ടിങ് ചട്ടംലംഘിച്ച് ആന സംരക്ഷണ കേന്ദ്രത്തിൽ നടത്തിയതായി പരാതി. ശിവമൊഗ്ഗ യിലെ ചക്കരവെയിലു ആന സംരക്ഷണ കേന്ദ്രത്തിൽ ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത്. സംഭവത്തിൽ വനംവകുപ്പ് ചിത്രത്തിൻറെ നിർമാതാവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ കേന്ദ്രത്തിലെ ആനകളെചിത്രീകരണത്തിനായി ഉപയോഗിച്ചതായാണ് പരാതി. എന്നാൽ ആനകളെ ഉപയോഗിച്ചിട്ടില്ല എന്നാണ് സംവിധായകന്റെ വിശദീകരണം.

Read More

തൊഴിലാളിയൂണിയനുകൾ നടത്തിയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ!

  ബെംഗളൂരു: ദേശീയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കിനിറങ്ങിയതെന്നും ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതനവർധന ആവശ്യമാണെന്നും ബച്ചഗൗഡ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ജോലിസുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പുവരുത്തണം. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തൊഴിലാളിയൂണിയനുകളുടെ പണിമുടക്ക് ബെംഗളൂരുവിൽ സാധാരണജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി. ബസുകൾ സാധാരണപോലെ സർവീസ് നടത്തി. തീവണ്ടി സർവീസുകളേയും ബാധിച്ചില്ല. നഗരത്തിൽ മെട്രോ സാധാരണപോലെ സർവീസ് നടത്തി. കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചു. ഐ.ടി. സ്ഥാപനങ്ങളെയും ബാധിച്ചില്ല. ഓട്ടോ, ടാക്സി വാഹനങ്ങളും…

Read More

നമ്മ മെട്രോയിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്… നിരക്കിളവിൽ മാറ്റം വരുന്നു.

ബെംഗളൂരു : നമ്മ മെട്രോയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന താണ് സ്മാർട് കാർഡ്, റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ കാർഡ് മെട്രോ ഗേറ്റിൽ കാണിച്ചാൽ അകത്തു കയറാം. നിശ്ചിത തുക കാർഡിൽ നിന്ന് കുറയുകയും ചെയ്യും. വരി നിന്ന് ടിക്കറ്റ് എടുക്കേണ്ട എന്നതും 15% വരെയുള്ള നിരക്കിളവും തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. കാർഡിന് നമ്മൾ 50 രൂപ കൊടുക്കുകയും വേണം. 15% എന്ന നിരക്കിളവ് എടുത്തു കളയാനൊരുങ്ങുകയാണ് നമ്മ മെട്രോ. ജനുവരി 20 മുതൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 %…

Read More

കാവേരിയെ രക്ഷിക്കാനിറങ്ങിയ സദ്ഗുരു ജഗ്ഗി വാസുദേവിനോട് കണക്ക് ചോദിച്ച് ഹൈക്കോടതി.

ബെംഗളൂരു : നദീതട സംരക്ഷണത്തിനായുള്ള കാവേരി കോളിംഗ് സംരംഭത്തിന് പേരിൽ പിരിച്ചെടുത്ത പണത്തിൻറെ കണക്ക് ഫെബ്രുവരി 12 നു മുൻപ് ഹാജരാക്കാൻ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ ഫൗണ്ടേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ 242 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. 42 രൂപവീതമാണ് ഫൗണ്ടേഷൻ പിരിക്കുന്നത്, കർഷകരിൽ നിന്നും മറ്റും പണം പിരിക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ എ.വി.അമർനാഥൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. പദ്ധതിയെ പിന്തുണയ്ക്കുന്ന കർണാടക സർക്കാർ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്, ആത്മീയ സ്ഥാപനം നടത്തുന്നതിനാൽ നിയമത്തിന്…

Read More

വളർത്തുന്ന കുരങ്ങു ചത്തു;സിംഗപ്പൂർ യാത്ര റദ്ദാക്കി തിരിച്ചെത്തി എംഎൽഎ.

ബെംഗളൂരു : കൃഷിയിടത്തിൽ ഷോക്കേറ്റ് ചത്ത കുരങ്ങൻറെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ വിദേശയാത്ര വെട്ടിച്ചുരുക്കി മുൻ മന്ത്രിയും എംഎൽഎയുമായ സാ രാ മഹേഷ്. മൈസൂരു ജില്ലയിൽ ദത്താ ഗാലി ഗ്രാമത്തിലെ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന വിളിപ്പേരുള്ള കുരങ്ങൻ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സ്ഥാപിച്ച് വൈദ്യുതി വേലിയിൽ തട്ടി മരിച്ചത് . സിംഗപ്പൂരിലായിരുന്നു സാ രാ മഹേഷ് ചിന്തുവിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. എംഎൽഎയും കോളേജ് വിദ്യാർത്ഥിയുമായ മകൻ ജയകാന്തും ചേർന്നാണ് കൃഷിയിടത്തിൽ നടത്തിയ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

Read More

മലയാളി പെൺകുട്ടിയെ ലഹരി മരുന്നു നൽകി പീഡിപ്പിച്ചതിന് ശേഷം കുടുംബസമേതം മതം മാറ്റാൻ ശ്രമിച്ചു; 3 പേർ അറസ്റ്റിൽ.

ബെംഗളൂരു : മലയാളി യുവതിയെ ലഹരി മരുന്ന് നൽകി പീഡനത്തിനിരയാക്കി മതം മാറാൻ പ്രേരിപ്പിച്ചെന്ന് പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. കാസർകോട് മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 18 വയസ്സുകാരിയുടെ പരാതിയിൽ റിഷാബ്, അൻസാ,ർ അയാളുടെ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ നാട്ടുകാരായ റിഷാബ് പ്രണയം നടിച്ച് ബാംഗ്ലൂരിലെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വീഡിയോ പകർത്തി മതം മാറാൻ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. വീട്ടുകാർ ഒന്നടങ്കം മതം മാറിയില്ലെങ്കിൽ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര റാവുവിന് ലഭിച്ച…

Read More

നിയന്ത്രണം വിട്ട ബി.എം.ടി.സി ബസ് 6 ബൈക്കുകളും 2 ഓട്ടോറിക്ഷകളും ഇടിച്ച് തെറിപ്പിച്ചു;ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു;10 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു:  സുമനഹള്ളിക്ക് സമീപം കൊട്ടിഗെപാളയയിൽ ബിഎംടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. 6 ബൈക്കുകളിലും 2 ഓട്ടോറിക്ഷകളിലും  ഇടിച്ച ശേഷം 200 മീറ്റർ  മാറിയാണ് ബസ് നിന്നത്. ബൈക്ക് യാത്രക്കാരായ ബൈലപ്പ (43), വിശേശ്വര ആരാധ്യ (48) എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയത് ബ്രേക്ക് തകരാറാണെന്ന് ബിഎംടിസി വെളിപ്പെടുത്തി.ഇന്നലെ  രാവിലെ 9.30നായിരുന്നു അപകടം.  മാധനായകനഹള്ളിയിൽ നിന്ന് മജസ്റ്റിക് ബസ് ടെർമിനലിലേക്ക് വന്ന റൂട്ട് നമ്പർ 245 എം ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം…

Read More

എറണാകുളത്തേക്ക് ഒരു മൾട്ടി ആക്സിൽ സ്ലീപ്പർ കൂടി,കാഞ്ഞങ്ങാട്ടേക്ക് ഐരാവത;20 കിടിലൻ സർവ്വീസുകളുമായി കർണാടക ആർ.ടി.സി.

  ബെംഗളൂരു : എറണാകുളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ കർണാടക ആരംഭിച്ച പുതിയ 20 ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി യെദിയൂരപ്പ നിർവഹിച്ചു. എറണാകുളം വോൾവോ എസി മൾട്ടി ആക്സിൽ, അംംബാരി ഡ്രീം ക്ലാസ് ബസ് സർവീസ് ആരംഭിച്ചത് നിലവിലുള്ള ഉള്ള സമാന സർവീസിനു പുറമേയാണ് രണ്ടാമത്തെ സർവ്വീസ് തുടങ്ങിയത്, കാഞ്ഞങ്ങാട്ടേക്ക് ഐരാവത് എ സി ബസ് സർവീസ് ആണ് ആരംഭിച്ചത് . ഹൈദരാബാദ്, നെല്ലൂർ, റായ്ച്ചൂർ ,തിരുനല്ലൂർ, ചെന്നൈ, ദാവനഗേരെ, ശൃംഗേരി, ചിക്ക്മഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് സർവീസുകൾ. ബാംഗളൂരു- എറണാകുളം എസി…

Read More

ഉൽഘാടനച്ചടങ്ങിനിടെ കെ.എസ്.ആർ.ടി.സി ബസോടിച്ച ബി.ജെ.പി. എംഎൽഎ കുടുങ്ങി.

ബെംഗളൂരു : എംഎൽഎ ബസ് ഓടിച്ച സംഭവത്തിൽ ഡിപ്പോ മാനേജരുടെ വിശദീകരണം ആവശ്യപ്പെട്ട് കർണാടക ആർടിസി ഹൊന്നാലി എംഎൽഎ എംപി രേണുകാചാര്യ ആണ് രണ്ടു ദിവസം മുൻപ് മുമ്പ് ബസ് സർവീസിന് ഉദ്ഘാടനച്ചടങ്ങിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിച്ചത്. ഹൊന്നലി ഡിപ്പോ മാനേജരോടാണ് വിശദീകരണം ആവശ്യപ്പെട്ട് ശിവമോഗ ഡിവിഷണൽ കൺട്രോളർ നോട്ടീസ് അയച്ചത്. 40 യാത്രക്കാരുണ്ടായിരുന്നു ബസ് ഹൊന്നലിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തുള്ള ബേനഗഹള്ളിയിലേക്ക് യൂണിഫോമണിഞ്ഞ എംഎൽഎ ഓടിച്ചതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത് . ഹൊന്നാലി ടൗണിൽ നടന്ന ഉദ്ഘാടന…

Read More

വ്യാപാരിയെ ആസിഡ് ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

  ബെംഗളൂരു: വ്യാപാരിയെ ആസിഡ് ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് ഹെന്നനഗര സ്വദേശിയായ ജ്യോതപ്പ (49) ആനേക്കലിന് സമീപത്ത് വെച്ച് ആസിഡ് ആക്രമണത്തിന് ഇരായായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതപ്പ ശനിയാഴ്ച രാവിലെ മരിച്ചു. ബെല്ലാരി സ്വദേശികളായ റസിയ ബീഗം (29), ലിംഗരാജു (40), ശ്രീരാംപുര സ്വദേശി സതീഷ് (29) എന്നിവരെയാണ് സൂര്യനഗര പോലീസ് അറസ്റ്റ് ചെയ്തത്. റസിയ ബീഗത്തിന് പണം കടം കൊടുത്തതായും ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ചികിത്സയിൽ കഴിയുന്നതിനിടെ ജ്യോതപ്പ പോലീസിന് മൊഴിനൽകിയിരുന്നു. തുടർന്ന് നടന്ന…

Read More
Click Here to Follow Us