ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം!!

  ഗൾഫ്: ഇറാൻറെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാൻ പ്രതികാര നടപടി തുടങ്ങി. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേയ്ക്ക് ഇറാന്‍ മിസൈലാക്രമണം നടത്തി. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 🔴 🇮🇷 JUST IN 🇮🇷 🔴 PRESS TV EXCLUSIVE First #IRGC footage emerges showing #Iran missiles targeting #AinAlAssad airbase in #Iraq in response to General #Soleimani's assassination.#GeneralSoleimani #DecisiveResponse #SoleimaniAssassination pic.twitter.com/vpXA0HvLXG…

Read More

ബി.എം.ടി.സി.യും മെട്രോയും സർവീസ് നടത്തുന്നു;നഗരജീവിതം സാധാരണ നിലയിൽ..

ബെംഗളൂരു : വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നഗരത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. മെട്രോ സർവീസുകൾക്കും ഒരു മാറ്റവുമില്ല. നാട്ടിലേക്കുള്ള കേരള ആർ ടി സി സർവ്വീസുകൾ തടസപ്പെടും, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും. ഇടതുപക്ഷ സംഘടനകൾ താരതമ്യേന ശക്തരായ കോലാറിൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് മുൻപിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. ഇന്ന് 11 മണിയോടെ തൊഴിലാളി…

Read More

ഇത് അഭിമാന നിമിഷം…ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട് ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ്.

  ബെംഗളൂരു: നീണ്ട നാളത്തെ ഫേസ്ബുക്ക് വോട്ടിങ്ങിനും വിവാദങ്ങൾക്കും ഒടുവിൽ ഫിയൽ രാവൺ പോളാർ എക്സ്പെഡിഷന് തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പട്ടിക പ്രഖ്യാപിച്ചു. ബെംഗളൂരു മലയാളിയായ ഗീതു മോഹൻദാസ് ആണ് ദി വേൾഡ് വിഭാഗത്തിൽ വോട്ടെടുപ്പിലൂടെ വിജയിയായത്. https://polar.fjallraven.com/explore-polar/winning-entries/ ഗീതുവിന് ബെംഗളൂരു വാർത്തയുടെ എല്ലാ വിധ ഭാവുകങ്ങളും. http://bangalorevartha.in/archives/35310 http://bangalorevartha.in/archives/42058  

Read More

വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നാളെ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നഗര ജീവിതത്തെ ബാധിക്കുമോ?

ബെംഗളൂരു : INTUC, AITUC, HMS, CITU, AIUTUC, TUCC, SEWA, AICCTU, LPF, UTUC തുടങ്ങിയ യൂണിയനുകൾ സംയുക്തതമായി പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നാളെ നടക്കുകയാണ്. യൂണിയനുകൾ പ്രവർത്തിക്കുന്ന ബാങ്കിംഗ് മേഖലയെ പണിമുടക്ക് സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ബി.എം.ടി.സി.യിൽ പ്രവർത്തിക്കുന്ന  യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് . എന്നാൽ ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തും. മെട്രോ ട്രെയിൻ സർവീസ് നടത്തും. സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടില്ല, സാധാരണ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും യൂണിയനുകൾ പ്രവർത്തിക്കുന്ന ഫാക്ടറികൾ പലതും അവധി നൽകിയിട്ടുണ്ട്. ജിഗനി,…

Read More

“ഒരു ഹായ് തരൂ, ഇല്ലെങ്കിൽ നമ്മുടെ സൗഹൃദം എന്നെന്നേക്കുമായി തകരും” ഫേസ്ബുക്കിൽ അലമുറയിടുന്ന അൽഗോരിത പ്രശ്നത്തിന്റെ പിന്നിൽ എന്താണ് ?

ഫേസ്ബുക്കിൽ എവിടെ തിരിഞ്ഞാലും പൊട്ടിക്കരച്ചിൽ മാത്രമേ കാണാനുള്ളൂ, നിങ്ങൾ എല്ലാവരും ഒരു ഹായ് തരൂ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി നിലക്കും, എന്ന് ചിലർ… മറ്റു ചിലരോ കുറച്ച് ആധികാരികമായി “ഫേസ്ബുക്കിൽ വന്ന പുതിയ മാറ്റങ്ങൾ പ്രകാരം “……….ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലും  സന്ദേശം പ്രചരിക്കുന്നു … എന്താണ് സത്യത്തിൽ ഫേസ്ബുക്കിന് സംഭവിച്ചത് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ഫേസ്ബുക്കിൽ ഇരിട്ടു പരക്കുമോ ? മൊത്തം സംശയങ്ങൾ ആണ് എല്ലാവർക്കും.…

Read More

മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളി വ്യാപാരിക്ക് എതിരെ ഉപരോധം!

ബെംഗളൂരു : പാകിസ്ഥാൻ സ്വദേശി എന്ന് ആരോപിച്ച് മലയാളി വ്യാപാരിയുടെ അറസ്റ് ആവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ ബിഡദി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കണ്ണൂർ പാനൂർ പാറാട് സ്വദേശിയും മുസ്ലിംലീഗ് കർണാടക സംസ്ഥാന സമിതി അംഗവുമായ മുഹമ്മദ് അഫ്സൽ പാറേങ്ങൽ (32) ന്റെ 11 കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ച ശേഷമാണ് രണ്ടു ദിവസം മുൻപ് രാവിലെ ഉപരോധം സംഘടിപ്പിച്ചത്. കടയിലുണ്ടായിരുന്ന തൻറെ സഹോദരനെ അജ്മലിനെ മറ്റു ജീവനക്കാരെയും പ്രതിഷേധക്കാർ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി . ലീഗ് പതാക ഒപ്പമുള്ള തൻറെ ചിത്രങ്ങൾ ആർഎസ്എസ്…

Read More

ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്!!

  ന്യൂഡൽഹി: ജെ.എൻ.യു.വിൽ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതില്‍ ഡൽഹി പൊലീസിനെതിരെയും സർവകലാശാല വൈസ് ചാൻസലർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയൻ പ്രസിഡൻറും അക്രമത്തിൽ ഗുരുതരമായി…

Read More

ബി.ജെ.പി.യിൽനിന്ന് 20 എം.എൽ.എ.മാർ രാജിക്ക് തയ്യാർ; കുമാരസ്വാമി

  ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പി.യിൽനിന്ന് 15 മുതൽ 20 വരെ എം.എൽ.എ.മാർ രാജിവെക്കാൻ തയ്യാറാണെന്നും എന്നാൽ, സർക്കാരിനെ വീഴ്ത്താൻ മോശം പ്രവൃത്തികൾക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. നാലാംതവണയും മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ഏറെ ബുദ്ധിമുട്ടി. എന്നാൽ, ഈ സർക്കാരിനെ ഞാൻ ബുദ്ധമുട്ടിക്കില്ല -കുമാരസ്വാമി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ഉപതിരഞ്ഞെടുപ്പിനുമുമ്പും കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലത്തിൽ 12 എണ്ണത്തിലും വിജയിച്ചതോടെ ബി.ജെ.പി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാനായി. 223-അംഗ നിയമസഭയിൽ ബി.ജെ.പിക്ക്…

Read More

ഇന്ത്യയിലുടനീളം നടന്ന വിദ്യാർഥി പ്രതിഷേധം ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും!!

  ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രതിഷേധം. ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും പ്രതിഷേധമുണ്ടായി. ബാംഗ്ലൂർ സർവകലാശാല, ഐ.ഐ.എം. ബാംഗ്ലൂർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല, ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, ജാധവ്പുർ സർവകലാശാല, മുംബൈ സർവകലാശാല, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഐ.ഐ.ടി. ബോംബെ, ഡോ. ബാബസാഹിബ് അംബേദ്കർ മറാത്‌വാഡ സർവകലാശാല, ഔറംഗാബാദ്, പട്‌ന സർവകലാശാല,…

Read More

മലയാളിയുവതിയെ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി!

  ബെംഗളൂരു: മലയാളിയുവതിയെ ബെംഗളൂരു സ്വദേശികളുൾപ്പെടെ മൂന്നുപേർ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ബെംഗളൂരു സ്വദേശികളായ രണ്ടുപേരും കണ്ണൂർ സ്വദേശിയായ യുവാവും പലതവണ പീഡിപ്പിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശിയായ 18-കാരിയാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പരാതിനൽകിയത്. ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെയ്ക്കൊപ്പമാണ് യുവതി യെദ്യൂരപ്പയ്ക്ക് പരാതിനൽകാനെത്തിയത്. മതം മാറിയില്ലെങ്കിൽ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

Read More
Click Here to Follow Us