വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നാളെ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നഗര ജീവിതത്തെ ബാധിക്കുമോ?

ബെംഗളൂരു : INTUC, AITUC, HMS, CITU, AIUTUC, TUCC, SEWA, AICCTU, LPF, UTUC തുടങ്ങിയ യൂണിയനുകൾ സംയുക്തതമായി പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് നാളെ നടക്കുകയാണ്.

യൂണിയനുകൾ പ്രവർത്തിക്കുന്ന ബാങ്കിംഗ് മേഖലയെ പണിമുടക്ക് സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.

ബി.എം.ടി.സി.യിൽ പ്രവർത്തിക്കുന്ന  യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് . എന്നാൽ ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തും.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

മെട്രോ ട്രെയിൻ സർവീസ് നടത്തും.

സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടില്ല, സാധാരണ ഓഫീസുകൾ പ്രവർത്തിക്കുമെങ്കിലും യൂണിയനുകൾ പ്രവർത്തിക്കുന്ന ഫാക്ടറികൾ പലതും അവധി നൽകിയിട്ടുണ്ട്.

ജിഗനി, പീനിയ, ബൊമ്മസാന്ദ്ര തുടങ്ങിയ ഇന്റസ്ട്രിയൽ ഏരിയകളിൽ പണിമുടക്ക് സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.

10 മണിക്ക് ശേഷം ഇവിടങ്ങളിലും ടൗൺ ഹാളിന്  പരിസരത്തും പ്രതിഷേധങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുണ്ട്, ഫ്രീഡം പാർക്കിൽ സി.ഐ.ടി.യു പ്രകടനം നടത്തും.ഇതെല്ലാം വാഹന ഗതാഗതത്തെ ബാധിച്ചേക്കും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

എത്ര വലിയ സമരങ്ങൾ വന്നാലും ബെംഗളൂരു നഗരത്തെ അത് ബാധിക്കാറില്ല. നാളെയും അതിൽ നിന്ന് വലിയ വ്യത്യാസത്തിന് സാദ്ധ്യതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
[masterslider id="10"]

Related posts