മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളി വ്യാപാരിക്ക് എതിരെ ഉപരോധം!

ബെംഗളൂരു : പാകിസ്ഥാൻ സ്വദേശി എന്ന് ആരോപിച്ച് മലയാളി വ്യാപാരിയുടെ അറസ്റ് ആവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ ബിഡദി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കണ്ണൂർ പാനൂർ പാറാട് സ്വദേശിയും മുസ്ലിംലീഗ് കർണാടക സംസ്ഥാന സമിതി അംഗവുമായ മുഹമ്മദ് അഫ്സൽ പാറേങ്ങൽ (32) ന്റെ 11 കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ച ശേഷമാണ് രണ്ടു ദിവസം മുൻപ് രാവിലെ ഉപരോധം സംഘടിപ്പിച്ചത്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

കടയിലുണ്ടായിരുന്ന തൻറെ സഹോദരനെ അജ്മലിനെ മറ്റു ജീവനക്കാരെയും പ്രതിഷേധക്കാർ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി .

ലീഗ് പതാക ഒപ്പമുള്ള തൻറെ ചിത്രങ്ങൾ ആർഎസ്എസ് പ്രവർത്തകർ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നതായി കെ എം സി സി ബിഡദി ഏരിയാ വൈസ് പ്രസിഡണ്ട് കൂടിയായ അഫ്സൽ പറഞ്ഞു.

ലീഗ് പതാകയെ പാകിസ്ഥാൻ പതാക എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts