ബി.എം.ടി.സി.യും മെട്രോയും സർവീസ് നടത്തുന്നു;നഗരജീവിതം സാധാരണ നിലയിൽ..

ബെംഗളൂരു : വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നഗരത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും എന്നത്തേയും പോലെ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. മെട്രോ സർവീസുകൾക്കും ഒരു മാറ്റവുമില്ല.

നാട്ടിലേക്കുള്ള കേരള ആർ ടി സി സർവ്വീസുകൾ തടസപ്പെടും, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ഇടതുപക്ഷ സംഘടനകൾ താരതമ്യേന ശക്തരായ കോലാറിൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് മുൻപിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു.

ഇന്ന് 11 മണിയോടെ തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി ഫ്രീഡം പാർക്കിലേക്ക് നടക്കും.

ജില്ലാ ആസ്ഥാനങ്ങളായ അനേക്കലിലും ദാവനഗരെയിലും ചെറിയ രീതിയിലുള്ള റാലികൾ നടക്കുന്നുണ്ട്.

മഡിക്കരിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

(ചിത്രങ്ങൾ ട്രിനിറ്റി സർക്കിളിൽ നിന്ന് ,കോർട്ടസി : സജിത്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts