ബി.ജെ.പി.യിൽനിന്ന് 20 എം.എൽ.എ.മാർ രാജിക്ക് തയ്യാർ; കുമാരസ്വാമി

 

ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി.

ബി.ജെ.പി.യിൽനിന്ന് 15 മുതൽ 20 വരെ എം.എൽ.എ.മാർ രാജിവെക്കാൻ തയ്യാറാണെന്നും എന്നാൽ, സർക്കാരിനെ വീഴ്ത്താൻ മോശം പ്രവൃത്തികൾക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

നാലാംതവണയും മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ ഏറെ ബുദ്ധിമുട്ടി. എന്നാൽ, ഈ സർക്കാരിനെ ഞാൻ ബുദ്ധമുട്ടിക്കില്ല -കുമാരസ്വാമി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ഉപതിരഞ്ഞെടുപ്പിനുമുമ്പും കുമാരസ്വാമി പ്രസ്താവിച്ചിരുന്നു.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

എന്നാൽ, ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലത്തിൽ 12 എണ്ണത്തിലും വിജയിച്ചതോടെ ബി.ജെ.പി.ക്ക് നിയമസഭയിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാനായി. 223-അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 118 പേരുടെ പിന്തുണയുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us