യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

ബെംഗളൂരു: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.

അതേസമയം, ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ യു ടി ഖാദറിന് എതിരെ പൊലീസ് കേസെടുത്തു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാല്‍ കര്‍ണാടകം കത്തുമെന്നായിരുന്നു ഡിസംബര്‍ 17ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന യുവമോര്‍ച്ച നേതാവിന്റെ പരാതിയിലാണ് കേസ്. മംഗളൂരുവില്‍ ഇന്നലെ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts