മംഗളൂരു സന്ദർശിക്കാൻ സിദ്ദരാമയ്യ; എതിർത്ത് കർണാടക പോലീസ്!

ബെംഗളൂരു: മംഗളൂരു സന്ദർശിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദരാമയ്യക്ക് കർണാടക പോലീസ് നോട്ടീസ് നല്കി. മംഗളൂരുവിലേക്കുള്ള സിദ്ദരാമയ്യയുടെ സന്ദർശനം നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. ഇത് നിരോധനാജ്ഞ ലംഘന സമരങ്ങളുടെ ആക്കം കൂട്ടിയേക്കും. പ്രതിഷേധക്കാർക്കെതിരെ പൊലീസ് മംഗളുരുവിൽ നടത്തിയ വെടിവെയ്പ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts