ബെംഗളൂരു: നഗരത്തിൽ ഇലക്ട്രോണിക് സിറ്റിക്കടുത്ത് ചിന്തല മഡിവാളയിലെ ഒരു ഒഴിഞ്ഞ ചതുപ്പു പ്രദേശത്തു
നടന്ന മലയാളികളുടെ ദുരൂഹ മരണത്തിൽ 17 ദിവസം കഴിഞ്ഞിട്ടും പോലീസ് നിസ്സഹകരണം മൂലം വിശദ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവാതെ വീട്ടുകാർ.
തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയും മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ ലഭിച്ച് 17 ദിവസം കഴിഞ്ഞിട്ടും ഇതുവരെ പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ പൊലീസ് നൽകിയിട്ടില്ല. പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിലായിരുന്നു ഇരുവരെയും കാണാതായ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.
മൃതദേഹം ലഭിച്ച സ്ഥലത്തിന്റെ പരിധിയിലുള്ള ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്റെ കീഴിലാണ് ഇപ്പോൾ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം വിശദ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് വീട്ടുകാർ.
എന്നാല് പല കാരണങ്ങൾ പറഞ്ഞ് എല്ലാ റിപ്പോർട്ടുകളും പൊലീസ് വൈകിപ്പിക്കുകയാണെന്ന് ഇവർക്കു വേണ്ടി ഹാജരാകുന്ന അഡ്വ. ടി.ഒ.രജിത പറയുന്നു. ഫൊറൻസിക് പരിശോധന നടത്തിയിട്ടുണ്ടോ എന്നു പോലും സംശയമുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചോദിച്ചപ്പോൾ തയാറായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ഇത്രയേറെ വൈകുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ കർണാടക ഉപതിരഞ്ഞെടുപ്പാണു കാരണമായി പറഞ്ഞത്.
എന്നാൽ തിരഞ്ഞെടു
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു നീക്കവുമില്ല എന്നാണ് അഡ്വ. രജിത പറയുന്നത്. കൃത്യമായ തെളിവുകൾ സഹിതമായിരുന്നു കേസിൽ ദുരൂഹതയുണ്ടെന്ന് ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും ബന്ധുക്കൾ ആരോപിക്കുന്നത്.
ഒക്ടോബർ 11ന് വൈകിട്ട് അഭിജിത്തും ശ്രീലക്ഷ്മിയും നാട്ടിലേക്കു പുറപ്പെട്ടിരുന്നുവെന്നതിന്റെ ‘ശബ്ദിക്കുന്ന’ തെളിവുകൾ തന്നെ പൊലീസ് കൈമാറിയിരുന്നു. പോകും മുൻപ് സുഹൃത്തിന് അഭിജിത് അയച്ച സന്ദേശങ്ങളിലൊന്നിൽ ആ യാത്രയെപ്പറ്റിയുള്ള കൃത്യമായ വിവരണമുണ്ടായിരുന്നു.
http://bangalorevartha.in/archives/42016
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…
സ്വന്തമായ വരുമാന മാർഗ്ഗമുള്ള യുവതീ യുവാക്കൾ വിവാഹിതരാകാൻ ശ്രമിച്ചാൽ അത് രണ്ട് കുടുംബങ്ങൾ എതിർത്താൽ ആത്മഹത്യ ചെയ്യുകയാണോ ജീവിച്ച് കാണിക്കുകയാണോ ചെയ്യുക?
അതോ യുവാവിന്റെ ദേഷ്യപ്പെടുന്ന സ്വഭാവമായിരിക്കുമോ ഇവരെ മരണത്തിൽ എത്തിച്ചത്?
കോയമ്പത്തൂരിലേക്കു പോയ അഭിജിത്തും ശ്രീലക്ഷ്മിയും എങ്ങനെ ചിന്തല മഡിവാളയിലെത്തി?
യശ്വന്ത് പൂര -കാർമലാറാം – ഹൊസൂർ പാലക്കാട് വഴി കണ്ണൂരിലേക്കു പോകുന്ന ട്രെയിനിന്റെ അതേ പാതക്ക് അധികം ദൂരയല്ലാതെയാണ് മൃതദേഹം കാണപ്പെട്ടത്, ട്രെയിൻ കയറിയതിന് ശേഷം പിന്നീട് ഇവിടെയെങ്ങാൻ ഇറങ്ങിയതാണോ?
എന്തുകൊണ്ടാണ് സുഹൃത്തുക്കൾക്ക് അഭിജിത് ‘അപായം സംഭവിച്ചു’ എന്ന മട്ടിലുള്ള സന്ദേശമയച്ചത്?
എന്തുകൊണ്ട് കൂടുതൽ പരിശോധന കൂടുതൽ പരിശോധന നടത്താതെ ചിന്തല മഡിവാളയിലെ ചതുപ്പു പ്രദേശത്തു നിന്ന് സുഹൃത്തുക്കൾ തിരികെ പോയി?
എന്തുകൊണ്ട് കേസ് ആത്മഹത്യയാക്കാൻ പൊലീസ് തുടക്കം മുതൽ വ്യഗ്രത കാട്ടി?
എന്തുകൊണ്ട് പോസ്റ്റ്മോർട്ടം– ഫൊറന്സിക് റിപ്പോർട്ടുകൾ പൊലീസ് വൈകിപ്പിക്കുന്നു?
സംഭവത്തിൽ ഫൊറൻസിക് പരിശോധന നടത്തിയിട്ടുണ്ടോ?
ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും വീട്ടുകാർ. ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും വരെ ഉന്നത അന്വേഷണത്തിനു സമ്മർദം ചെലുത്തും. ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി മാറ്റിവച്ച പണം അന്വേഷണത്തിനു മാറ്റി വച്ചിട്ടാണെങ്കിലും കേസിൽ ഒരുത്തരം കിട്ടിയേ മതിയാകൂ എന്നാണു കുടുംബം പറയുന്നത്.
നമ്മളിലൊരാൾക്ക് സംഭവിച്ച നഷ്ടം/അപകടം നാളെ നമുക്കും സംഭവിക്കാം എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് ,ഒരു സീരിയസായ അന്വേഷണത്തിന് അധികാരികളെ നിർബന്ധിക്കുന്ന രീതിയിലുള്ള ചില ശ്രമങ്ങൾ ആണ് ബെംഗളൂരു മലയാളികൾക്കിടയിൽ നിന്ന് ഉയർന്നു വരേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.