ഔട്ടര്‍ റിംഗ് റോഡില്‍ പ്രത്യേക ബസ് ലൈനില്‍ നിയമം ലംഘിച്ചതിന് കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 1200 കേസുകള്‍.

ബെംഗളൂരു: നവംബര്‍ 15 മുതല്‍ പ്രത്യേക ബസ് ലൈന്‍ വഴി യാത്ര ചെയ്തു നിയമലംഘനം നടത്തിയത് 1200 പേര്‍.ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.ഔട്ടര്‍ റിംഗ് റോഡില്‍ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ ബയപ്പനഹള്ളി വരെയാണ് പ്രത്യേക ബസ് പാത നിര്‍മ്മിച്ചത്‌.അനധികൃത പാര്‍ക്കിംങ്ങിനു ആണ് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ഒരു കേസ് അധിക വേഗതയില്‍ വണ്ടി ഓടിച്ചതിന് ആയിരുന്നു.54 കേസുകള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് ആയിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഇരു ചക്രവാഹനങ്ങള്‍ ,കാറുകള്‍,ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്ക് എതിരെ എല്ലാം കേസ് ഉണ്ട്.നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന നാല് കിലോമീറ്റെര്‍ സ്ഥലത്ത് വച്ച് ഉള്ള നിയമ ലംഘനങ്ങള്‍ക്ക് കേസ് എടുത്തിട്ടില്ല.

22 ട്രാഫിക്‌ പോലീസ് ഉദ്യോഗസ്ഥരെയും 45 മാര്‍ഷല്‍ മാരെയും ആണ് പ്രത്യേക ബസ് പാതയിലെ നിയമ ലംഘനം കണ്ടെത്താന്‍ നിയമിചിട്ടുള്ളത്.

“4 കിലോ മീറ്റെര്‍ കൂടി പാത വേര്‍തിരിക്കാന്‍ ഉള്ളതിനാല്‍ ഗതാഗത നിയമലംഘരോട് ഇപ്പോള്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്,ആദ്യ ആഴ്ച്ചയെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് ബസ് പാതയെ കുറിച്ച് അറിവ് ഉണ്ടായിട്ടുണ്ട്,ഓരോ കിലോ മീറ്ററിലും ട്രാഫിക്‌ പോലീസുകാരെയോ മാര്‍ഷലിനെയോ ഗതാഗത ദിശ കാണിച്ചു കൊടുക്കാന്‍ നിയമിച്ചിട്ടുണ്ട്”ട്രാഫിക്‌ വിഭാഗത്തിന്റെ പോലീസ് ജോയിന്റ് കമ്മിഷണര്‍ രവികാന്ത് ഗൌഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts