ബെംഗളൂരു : ലഹരി വിൽപ്പന സംഘത്തിലെ കണ്ണൂർ സ്വദേശികളായ മൂന്ന് യുവാക്കളെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. മങ്കമനപാളയിൽ താമസിച്ചിരുന്ന താഴെചൊവ്വ സ്വദേശി മുഹമ്മദ്(32) എടക്കാട് സ്വദേശി വി വി സക്കീർ മുഹമ്മദ് (30) വളപട്ടണം സ്വദേശി മുഹമ്മദ് സിയാദ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് കഞ്ചാവ് എന്നിവ പിടികൂടി. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ഉള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത് വീടിനുള്ളിൽ ലഹരിമരുന്ന്…
Read MoreMonth: November 2019
ബി.എം.എം.ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പോർട്സ് ഹുഡിന് ജയം.
ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തിയ ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 17 ഞായറാഴ്ച സർജപുര സിംബ സ്പോർട്സിൽ വച്ചു നടന്നു. ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ലിയോ ദേവസ്യ മുഖ്യാതിഥി ആയിരുന്നു. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സ്‌പോർട്ഹുഡ് വിജയികളായി. വൈകീട്ട് നടന്ന ചടങ്ങിൽ വിജയികൾക്ക് ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. ലിയോ ദേവസ്യ സമ്മാനങ്ങൾ വിതരണം…
Read Moreമുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ തൻവീർ സെയ്തിന് കുത്തേറ്റു;നില ഗുരുതരം.
ബെംഗളൂരു : മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ തൻവീർ സെയ്തിന് കഴുത്തിൽ കുത്തേറ്റു. മൈസൂരുവിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നിതിനിടെയാണ് 25 കാരനായ ഫർഹാൻ പാഷ എംഎൽഎയെ കുത്തിയത്. Karnataka: Congress MLA Tanveer Sait was attacked with a sharp knife by a man, Farhan, during an event y’day in Mysuru. The MLA was admitted to a hospital & the attacker was taken into police custody. The reason behind the…
Read Moreമലയാളം ഉൾപ്പടെ 50 ഭാഷകളില്‍ വഴിക്കാട്ടിയാകാനൊരുങ്ങി ഗൂഗിള്‍ മാപ്പ്!!
50 ഭാഷകളില്‍ വഴിക്കാട്ടിയാകാനൊരുങ്ങി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പ് കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ഥലത്തിന്‍റെ പേരും, ലാന്‍ഡ്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമുള്ള ഭാഷയില്‍ തിരഞ്ഞെടുത്തു കേള്‍ക്കുവാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ലാന്‍ഡ്മാര്‍ക്കുകള്‍ക്ക് സമീപമുള്ള ചെറിയ സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ വായിച്ച് കേള്‍പ്പിക്കും. അതോടൊപ്പം കുടുതല്‍ വിവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. മലയാളത്തിലും ഈ സൗകര്യം ലഭ്യമാകും, ഫേണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്ത് ഭാഷ മലയാളത്തിലേക്ക് മാറ്റിയാല്‍ മതിയാകും. ശേഷം പോകേണ്ട സ്ഥലലപ്പേര് കൊടുത്ത് യാത്ര തുടങ്ങിയാല്‍ തെക്കുകിഴക്ക്…
Read Moreഉപതിരഞ്ഞെടുപ്പ്: ഹുൻസൂരിൽ പിടിച്ചെടുത്തത് 30,000 സാരികൾ
ബെംഗളൂരു: ഹുൻസൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചുവെച്ചതെന്ന് കരുതുന്ന 94 ലക്ഷംരൂപ വിലവരുന്ന 30,000 സാരികൾ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഹെബ്ബൽ വ്യവസായമേഖലയിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സബ് ഡിവിഷണൽ ഓഫീസർ എ.സി. വെങ്കട്ടരാജുവിന്റെ നേതൃത്വത്തിലാണ് സാരികൾ പിടിച്ചെടുത്തത്. ഗോഡൗണിനകത്ത് ബി.ജെ.പി. നേതാവ് സി.പി. യോഗേശ്വറിന്റെ പ്രചാരണപോസ്റ്ററുകൾ കണ്ടെത്തി. 425 ബാഗുകളിലായാണ് ഇത്രയും സാരികൾ സൂക്ഷിച്ചുവെച്ചിരുന്നത്. തഹസിൽദാർ നൽകിയ പരാതിയിൽ ഗോഡൗൺ ഉടമയുടെ പേരിലും ഇത് വാടകയ്ക്കെടുത്തയാളുടെ പേരിലും സിറ്റി പോലീസ് കേസെടുത്തു.
Read Moreകവർച്ചാഭീതിയിൽ നഗരം; ഓട്ടോയിലേക്ക് യുവാവിനെ ബലമായി തള്ളികയറ്റി പണം കവർന്നു!!
ബെംഗളൂരു: ജെ.പി. നഗറിൽ ഓട്ടോയിലെത്തിയ മൂന്നംഗസംഘം യുവാവിനെ ഓട്ടോയിൽ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. ബെംഗളൂരു സ്വദേശിയായ അമൻ മിശ്ര(23)യാണ് അക്രമത്തിനിരയായത്. ഇലക്ട്രീഷ്യനായ അമൻ ജോലിക്കുശേഷം വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. ഓട്ടോ അടുത്തുനിർത്തി എവിടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ഈ സമയത്ത് പുറത്തുനിൽക്കുകയായിരുന്ന രണ്ടുപേർ ബലമായി യുവാവിനെ ഒട്ടോയിലേക്ക് തള്ളുകയായിരുന്നു. തുടർന്ന് അതിവേഗത്തിൽ ഓടിച്ചുപോയ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപ കവർന്നു. പിന്നീട് ബലമായി ഗൂഗിൾപേ വഴി 14,000 രൂപ കവർച്ചക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. നാലുമണിക്കൂർ നഗരത്തിൽ…
Read Moreഅറിയാതെയെങ്കിലും ബസ് ലൈനിൽ കയറിയാൽ 500 രൂപ പിഴയായി കയ്യിൽ നിന്ന് പോകും;ഔട്ടർ റിംങ് യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..
ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളി വരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായുള്ള പാതയിൽ മറ്റു വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് പോലീസ് വിജ്ഞാപനമിറക്കി. ബി.ബി.എം.പി, ബി.എം.ടി.സി, ട്രാഫിക് പോലീസ് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ട് എന്നിവ സംയുക്തമായാണ് നിങ്ങളുടെ ബസ് എന്ന “നിംബസ്” എന്ന ബസ് ലൈൻ ഒരുക്കിയത്. ബസ് ലൈനിൽ പ്രവേശനം ബിഎംടിസി ബസ്സുകൾക്കും ആംബുലൻസിനു ഫയർഫോഴ്സ് വാഹനങ്ങൾക്കു മാത്രം. സ്വകാര്യ വാഹനങ്ങൾ കടന്നു കയറിയാൽ 500 രൂപ പിഴ ഈടാക്കും…
Read Moreമലയാളം മിഷന്റെ പഠനോൽസവം കൈരളി നികേതൻ സ്കൂളിൽ നടന്നു.
ബെംഗളൂരു :മലയാളം മിഷന്റെ പഠനോൽസവം കൈരളീ നികേതൻ സ്കൂളിൽ നടന്നു. 500 ഓളം വിദ്യാർത്ഥികൾ സൂര്യകാന്തി ,കണിക്കൊന്ന കോഴ്‌സുകളിൽ പരീക്ഷ എഴുതി. 1000 ഓളം പേർ പങ്കെടുത്ത പഠനോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണശഭളമായിരുന്നു. ചെണ്ടമേളം ,നാടൻ പാട്ടുകൾ ,അവതരണ ഗാനം എന്നിവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. സമാന്തരമായി മൈസൂരും പഠനോൽസവം നടന്നു. കേരള സർക്കാർ പ്രതിനിധി എം.ടി. ശശി നേതൃത്വം നൽകി. ബിലു .സി നാരയണൻ ,ദാമോദരൻ മാഷ് ,ടോമി ആലുങ്കൽ ,ഷാഹിന ലത്തീഫ് എന്നിവരും ക്ലസ്റ്റർ കോഓഡിനേറ്റർമാരും മറ്റ് അധ്യാപകന്മാരും നേതൃത്വം…
Read Moreവഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളിയുടെ വില പിടിച്ച സാധനങ്ങളുമായി ഓട്ടോ ഡ്രൈവർ മുങ്ങി.
ബെംഗളൂരു : വഴിയിൽ തകരാറിലായ ഓട്ടോറിക്ഷ തള്ളി സഹായിക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരന്റെ ലാപ്ടോപ്പും പണവുമായി ഓട്ടോ ഡ്രൈവർ മുങ്ങിയതായി പരാതി. കൊല്ലം പരവൂർ സ്വദേശി മനു ലാലിൻറെ ലാപ്ടോപ്പും 4500 രൂപയും പേഴ്സിൽ ഉണ്ടായിരുന്ന ഡെബിറ്റ് കാർഡ്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് മാനേജർ ആയ മനു ലാൽ അൾസൂർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നാണ് താമസസ്ഥലമായ അരീക്കരയിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷ പിടിച്ചത്. സിഗ്നലിൽ ഓട്ടോറിക്ഷ യന്ത്ര തകരാറിനെത്തുടർന്ന് ഓഫ് ആയി . ഡ്രൈവർ…
Read Moreബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നു മുതൽ 3 ദിവസം.
ബെംഗളൂരു : വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പുതിയ അറിവുകൾ അറിയാനും അറിയിക്കാനും വേണ്ടി ബെംഗളുരു ടെക്ക് സബ്മിറ്റ് ഇന്ന് ബെംഗളൂരു പാലസിൽ ആരംഭിക്കും. രാവിലെ 10 :30ന് മുഖ്യമന്ത്രി യെദിയൂരപ്പ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി,ടെലകോം ,ബയോഫാർമ, ബയോ അഗ്രി മേഖലകളിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 250 സ്റ്റാളുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പ് സംരംഭകൾ പങ്കെടുക്കുന്ന മേള 20 ന് അവസാനിക്കും.
Read More