ബെംഗളൂരു : മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ തൻവീർ സെയ്തിന് കഴുത്തിൽ കുത്തേറ്റു. മൈസൂരുവിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നിതിനിടെയാണ് 25 കാരനായ ഫർഹാൻ പാഷ എംഎൽഎയെ കുത്തിയത്.
Karnataka: Congress MLA Tanveer Sait was attacked with a sharp knife by a man, Farhan, during an event y’day in Mysuru. The MLA was admitted to a hospital & the attacker was taken into police custody. The reason behind the attack is yet to be ascertained. Investigation underway. pic.twitter.com/NH813Fic50
— ANI (@ANI) November 18, 2019
ഗുരുതരമായി പരിക്കേറ്റ എംഎൽഎയെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴുത്തിലെ നിരവധി രക്തക്കുഴലുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.പെട്ടെന്ന് തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറെ രക്തം നഷ്ടപ്പെട്ടടതായി ഡോക്ടർമാർ പറഞ്ഞു.
എംഎൽഎയുടെ ആരോഗ്യം ഗുരുതരമായി തന്നെ തുടരുകയാണ് എന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു, ഐ.സി.യുവിൽ നിരീക്ഷണത്തിലുള്ള എം എൽ എ യുടെ ആരോഗ്യത്തെക്കുറിച്ച് 24/48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയു,മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
എന്ത് കാരണത്താലാണ് പാഷ എംഎൽഎയെ കുത്തിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല, കുത്തിയതിന് ശേഷം പാഷ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കല്യാണ വീഡിയോ ഗ്രാഫർ എടുത്ത വീഡിയോയിൽ വ്യക്തമാണ്.
പാഷയെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.